Wayane coffee

Wayane coffee മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ *Wanaynecoffe* നല്ലയിനം വയനാടൻ കാപ്പിപ്പൊടിക്ക് 9447856717

25/01/2024

വീട്ടിൽ ആവശ്യമായ നല്ല കാപ്പിപ്പൊടിക്ക് ബന്ധപ്പെടുക
മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ
Wanaynecoffe
നല്ലയിനം വയനാടൻ കാപ്പിപ്പൊടിക്ക് 9447856717 വാട്സാപ്പിൽ മെസ്സേജ് അയക്കുക
Drink good coffee to wake up your mind Wanaynecoffe
Send message on WhatsApp 9447856717 for good quality Wayanad coffee powder
പേജിന്റെ ലിങ്ക് ആണ്

https://www.facebook.com/wayanecoffee

മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ *Wanaynecoffe* നല്ലയിനം വയനാടൻ  കാപ്പിപ്പൊടിക്ക് *9447856717* വാട്സാപ്പിൽ മെസ്സേജ...
18/01/2024

മനസ്സിന് ഉണർവേകാൻ നല്ല കാപ്പി കുടിക്കൂ
*Wanaynecoffe*

നല്ലയിനം വയനാടൻ കാപ്പിപ്പൊടിക്ക് *9447856717* വാട്സാപ്പിൽ മെസ്സേജ് അയക്കുക

Drink good coffee to wake up your mind *Wanaynecoffe*
Send message on WhatsApp *9447856717* for good quality Wayanad coffee powder

നല്ലയിനം വയനാടൻ  ചായപ്പൊടികൾക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കുക 9447856717
30/10/2022

നല്ലയിനം വയനാടൻ ചായപ്പൊടികൾക്ക് വാട്സാപ്പിൽ മെസ്സേജ് അയക്കുക 9447856717

ബീഫ് കട്ട്‌ലറ്റ് ബീഫ് – 500Gഉരുളക്കിഴങ്ങ് – 1 പച്ചമുളക് - 2 ഇഞ്ചി – ഒരു ഇടത്തരം കഷണംമുട്ട - 1 – 2 ബ്രെഡ്‌ പൊടി– ആവശ്ജ്യത...
24/01/2015

ബീഫ് കട്ട്‌ലറ്റ്

ബീഫ് – 500G
ഉരുളക്കിഴങ്ങ് – 1
പച്ചമുളക് - 2
ഇഞ്ചി – ഒരു ഇടത്തരം കഷണം
മുട്ട - 1 – 2
ബ്രെഡ്‌ പൊടി– ആവശ്ജ്യതിനു
സവാള - 1
ഗരം മസാല -1 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊ്ടി - 1/4 ടീസ്പൂണ്‍
കറി വേപ്പില - 1 കതിര്‍
ഉപ്പ് പാകത്തിന്
എണ്ണ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം ;
ബീഫ് നന്നായി കഴുകി വൃത്തിയാക്കി ചെറിയ കഷണങ്ങള്‍ ആക്കി പ്രഷര്‍ കുക്കെറില്‍ ഇട്ടു ആവശ്യത്തിന് വെള്ളം ഒഴിച്ച് വേവിയ്ക്കുക.അല്പം ഉപ്പ് ചേര്ക്കാന്‍ മറക്കണ്ട.ഇനി ചൂട് ആറിയതിനു ശേഷം വെന്ത ബീഫ് ഒരു മിക്സറില് ചെറുതായി അരച്ച് എടുക്കുക.ഇനി ഉരുളക്കിഴങ്ങ് തൊലിയോട് കൂടി തന്നെ കഴുകി അല്പം വെള്ളം ചേര്ത്തു പ്രഷര്‍ കുക്ക് ചെയ്യുക.ഇഞ്ചി ,സവാള ,പച്ചമുളക്,കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞു വയ്ക്കുക.ഇനി ഒരു ചീനച്ചട്ടി ചൂടാക്കി ഇവ വഴറ്റുക.,ഇതിലേക്ക് ഗരം മസാല,മഞ്ഞള്പൊടി,ഉപ്പ് എന്നിവ ചേര്ത് വീണ്ടും വഴറ്റുക.ഇതിലേക്ക് ബീഫ് ഇട്ടു 3- 4 മിനിറ്റ് വഴറ്റുക,ഉരുളക്കിഴങ്ങ് തൊലി കളഞ്ഞു കൈ കൊണ്ട് ഉടച്ചു ഇതിലേക്ക് ചേര്ക്കുക.അഞ്ചു മിനിറ്റ് നന്നായി ഇളക്കുക.ഇനി തീയ് അണയ്ക്കുക.ചൂട് മാറിയതിനു ശേഷം കൈ കൊണ്ട് ഒന്ന് കൂടി നന്നായി യോജിപ്പിക്കുക.
ഇനി നിങ്ങള്ക്ക് ഇഷ്ടമുള്ള ആകൃതിയില്‍ പരത്തുക.ഇനി ഒരു പാത്രത്തില്‍ മുട്ടയുടെ വെള്ള എടുത്തു വയ്ക്കുക, മറ്റൊരു പാത്രത്തില്‍ ബ്രെഡ്‌ പൊടിയും....
ഒരു പാനില്‍ എണ്ണ ഒഴിച്ച് നന്നായി ചൂട് ആകുമ്പോള്‍ ബീഫ് മിക്സ് ഉരുട്ടിയത് മുട്ട വെള്ളയില്‍ മുക്കി ബ്രെഡ്‌ പൊടിയില്‍ മുക്കി എണ്ണയില്‍ ഇട്ടു രണ്ടു വശവും മൊരിച്ച് എടുക്കുക.

Help to https://www.facebook.com/Ammachiyude.Adukala

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള തനത് ഭക്ഷണ വിഭവങ്ങളിലൊന്നാണ് എല്ലും കപ്പയും.കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്നകപ...
06/01/2015

നമ്മുടെ നാട്ടില്‍ ഏറെ പ്രചാരമുള്ള തനത് ഭക്ഷണ വിഭവങ്ങളിലൊന്നാണ് എല്ലും കപ്പയും.
കപ്പയും ഇറച്ചിയും കലര്‍ത്തിയുണ്ടാക്കുന്നകപ്പ ബിരിയാണി പല സ്ഥലങ്ങളിലും സുപരിചിതമാണെങ്കിലും
നമ്മുടെ എല്ലും കപ്പയും ഒന്നുവേറെതന്നെ.കാളയുടെ ഇറച്ചിയോടുകൂടിയ എല്ലും കപ്പയും
ചേര്‍ത്താണ് ഇത് തയാറാക്കുന്നത്. എല്ലിലെ മജ്ജ ഉരുകിച്ചേരുന്നതാണ് പ്രധാന രുചിരഹസ്യം.
കാളയുടെ വാരിയെല്ലാണ് ഇതിന് ഏറെ ഉത്തമം.

ആവശ്യമുള്ള സാധനങ്ങള്‍

കാളയുടെ എല്ല് ഇറച്ചിയോടു കൂടിയത് -ആവശ്യത്തിന്
പച്ചക്കപ്പ - ആവശ്യത്തിന്(ഉദാഹരണത്തിന് രണ്ടുകിലോ എല്ലിന് രണ്ടരക്കിലോ കപ്പ)
ഉപ്പ്, കുരുമുളക്പൊടി, മല്ലിപ്പൊടി, ഇറച്ചിമസാല, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, തേങ്ങ, പച്ചമുളക്, ചുവന്നുള്ളി, മഞ്ഞള്‍പൊടി.

1. കഷ്ണങ്ങളായി മുറിച്ച് കഴുകിയ (ഇറച്ചിയോടു കൂടിയ)എല്ലിന്‍ കഷ്ണങ്ങളില്‍ ആവശ്യത്തിന് ഉപ്പ്, കുരുമുളക് പൊടി, മല്ലിപ്പൊടി, മഞ്ഞള്‍പൊടി, ഇഞ്ചി, വെളുത്തുള്ളി എന്നിവ ചേര്‍ത്തിളക്കി അടുപ്പത്ത് വേവിച്ച് മാറ്റിവയ്ക്കുക.

2. കപ്പ സാധാരണ വേവിക്കാന്‍ തയാറാക്കുന്നതുപോലെ കൊത്തി പ്രത്യേകം വേവിക്കുക.

3. തേങ്ങ, പച്ചമുളക്, ഉള്ളി, മഞ്ഞള്‍പൊടി, ഉപ്പ് എന്നിവ ചേര്‍ത്ത് തയാറാക്കിയ അരപ്പ് കപ്പയില്‍ ചേര്‍ത്തിളക്കുക.

4. കപ്പയുടെ മുകളിലേക്ക് നേരത്തെ വേവിച്ചുവെച്ചിട്ടുള്ള എല്ല് ചേര്‍ക്കുക.

5. ആവശ്യത്തിന് മുളകുപൊടിയും മല്ലിപ്പൊടിയും ഇറച്ചിമസാലയും വിതറുക.

6. ഇനി നന്നായി ഇളക്കിയാല്‍ എല്ലും കപ്പയും റെഡി. ചൂടോടെ കഴിക്കുന്നതാണ് കൂടുതല്‍ രുചികരം

Kappa Biriyani / Mashed Tapioca & Beef

Ingredients (Serves 4 to 5 people)

Tapioca: 1/2 Kg
Beef: 1/2 Kg
Onion: 1
Crushed ginger: 1 Table Spoon
Crushed garlic: 1 Table Spoon
Red Chilli powder: 2 Tablespoon
Coriander powder: 1 Tablespoon
Turmeric powder: 1/2 Teaspoon
Pepper powder: 1 Table Spoon
Garam Masala: 2 Tea Spoon
Grated Coconut: 1/2 Cup
Dried Red Chilly: 4 - 5
Musard Seeds: 1/2 Tea Spoon
Coconut Oil: 2 Table Spoon
Salt
Curry Leaves
Water

Cooking time: 45 minutes

Method
Marinate beef with crushed ginger, garlic, onion, red chilly powder, coriander powder, 1/2 tea spoon turmeric powder, garam masala and salt
Keep it aside for 30 minutes and then cook it well adding 1/2 cup of water
Clean the tapioca and cut into medium size pieces and cook them adding 1/2 tea spoon turmeric powder and required salt.
Once the tapioca cooks well, strain off excess water if there and mash it well
To the mashed tapioca add the cooked beef and pepper powder and blend in well
Close the lid keep on low flame for just about 4 to 5 minutes
To a pan pour coconut oil and put mustard seeds, once it finishes popping add dried red chilli and curry leaves, saute for 2 minutes and add the grated coconut
Saute till the coconut starts changing color
Add it to the kappa biriyani and stir well
Serve hot.

Help to https://www.facebook.com/Ammachiyude.Adukala

മുട്ട ബിരിയാണിവളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി.ചേരുവകള്‍ബസ്മതി അരി - 3 കപ്പ്ചൂട് വെള്ളം – 6 കപ്പ്‌നെ...
02/01/2015

മുട്ട ബിരിയാണി

വളരെ എളുപ്പം തയ്യാറാക്കാവുന്ന ഒന്നാണ് മുട്ട ബിരിയാണി.

ചേരുവകള്‍

ബസ്മതി അരി - 3 കപ്പ്
ചൂട് വെള്ളം – 6 കപ്പ്‌
നെയ്യ് ആവശ്യാനുസരണം

അരി വേവിയ്ക്കാന്‍ വേണ്ട സാധനങ്ങള്‍ : കറുകപ്പട്ട3 , .ഗ്രാമ്പൂ – 5 വയണയില 1 .ഏലക്ക – 2 നാരങ്ങാ നീര്{ഒന്നിന്റെ} , ഉപ്പ് .

മുട്ട മസാലയ്ക്ക് വേണ്ടത്
മുട്ട - 4 എണ്ണം
സവാള – 4 അരിഞ്ഞത്
വെളുത്തുള്ളി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി അരച്ചത്‌ ഒരു ടേബിള്‍ സ്പൂണ്‍
പച്ചമുളക് -4
ഇഞ്ചിയും വെളുത്തുള്ളിയും പച്ചമുളകും കൂടി അരച്ച് പേസ്റ്റ് രൂപത്തിലാക്കി മാറ്റി വയ്ക്കുക
തക്കാളി - 2 അരിഞ്ഞത്
പുതിനയില കുറച്ച്
മല്ലിയില നുറുക്കിയത് ഒരു പിടി
നാരങ്ങാ നീര് – ഒന്നിന്റെി
മഞ്ഞള്പൊടി - 1/2 ടീസ്പൂണ്‍
കാശ്മീരി മുളക് പൊടി - 1/2 ടേബിള്‍ സ്പൂണ്‍
മല്ലിപൊടി - 1 ടേബിള്‍ സ്പൂണ്‍
ബിരിയാണി മസാല - ഒരു ടേബിള്‍ സ്പൂണ്‍.

ഈസ്റ്റെര്‍ന്‍ ബിരിയാണി മസാലയാണ് ഉപയോഗിച്ചത്.വേണമെങ്കില്‍ നമുക്ക് വീട്ടില്‍ തയ്യാറാക്കുകയും ചെയ്യാം.അതിനു വേണ്ടത് ഗ്രാമ്പൂ 4 , പെരുംജീരകം അര ടീസ്പൂണ്‍ , ഏലയ്ക്ക രണ്ടെണ്ണം ,കറുവപ്പട്ട ഒന്ന്, തക്കോലം ഒന്ന് ,ജാതിപത്രി 3,
കല്പൂവ് 3 എണ്ണം, വയണയില 1 ഇത്രയും വറത്തു പൊടിയ്ക്കണം.

എണ്ണ ആവശ്യത്തിന്‌
ഉപ്പ് പാകത്തിന്

തയ്യാറാക്കുന്നതു എങ്ങനെ എന്ന് നോക്കാം ;

മുട്ട പുഴുങ്ങി എടുത്തു തോട് പൊളിച്ചു നടുവേ കീറി മാറ്റി വയ്ക്കുക
അരി കഴുകി വെള്ളം വാലാന്‍ വയ്ക്കുക.പതിനഞ്ചു മിനിറ്റ് കഴിഞ്ഞു വെള്ളം നന്നായി തോര്ന്നു് കഴിയുമ്പോള്‍ ഒരു വട്ട’ പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് ഒഴിച്ച് ഒരു സവാള അരിഞ്ഞതിന്റെ. പകുതി ചെറുതായി വറക്കുക,അതിലേക്കു കറുവപ്പട്ട,ഗ്രാമ്പൂ ,എലയക്ക, വയണയില എന്നിവ ഇട്ടു ആറു കപ്പ് വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ചേര്ത്ത്ാ ഒരു നാരങ്ങാ നീര് കുരുവില്ലാതെ പിഴിഞ്ഞ് ഒഴിച്ച് വെള്ളം തിളയ്ക്കുമ്പോള്‍ അരി ഇടുക.\
നാരങ്ങാ നീര് ചേര്ത്താ ല്‍ അരി വെന്തു കിട്ടുമ്പോള്‍ ഒന്നിനൊന്നു തൊടാതെ കിട്ടും
അരി മുക്കാല്‍ വേവ് ആകുമ്പോള്‍ തീയ് അണയ്ക്കുക .വെള്ളം വറ്റുന്നതാണ് കണക്ക്.
ഇനി ഇപ്പോള്‍ അങ്ങനെ വെള്ളം വറ്റിച്ചു എടുക്കാന്‍ അറിയില്ല എങ്കില്‍ അരി മുക്കാല്‍ വേവ് ആകുമ്പോള്‍ വാര്താലും മതി, വറ്റിയ്ക്കുമ്പോള്‍ ചേര്ക്കുന്നതിലും കൂടുതല്‍ ഉപ്പ് ചേര്ക്ക്ണം എന്ന് മാത്രം.
ഇനി ഒരു പാന്‍ ചൂടാക്കി ഒരു സവാള അരിഞ്ഞത് നെയ്യില്‍ വറത്തു കോരി മാറ്റി വയ്ക്കുക.അണ്ടിപരിപ്പും ഉണക്കമുന്തിരിയും ഇതില്‍ തന്നെ വറത്തു എടുക്കണം.

ഇനി മുട്ട മസാല ഉണ്ടാക്കണം
അതിനു ഒരു ചീനച്ചട്ടിയിലോ പാനിലോ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍ അരിഞ്ഞു വെച്ചിരിയ്ക്കുന്ന മൂന്നു സവാള ഇട്ടു വഴറ്റണം,നന്നായി വഴന്നു കഴിയുമ്പോള്‍ ഇഞ്ചി വെളുത്തുള്ളി പച്ചമുളക് പേസ്റ്റ് ചേര്ത്പച്ചമണം മാറുന്ന വരെ വഴറ്റുക,തക്കാളി അരിഞ്ഞതും,പുതിനയിലയും മല്ലിയിലയും വഴറ്റി മുളക് പൊടിയും മല്ലിപൊടിയും ബിരിയാണി മസാലയും മഞ്ഞള്പൊടിയും വഴറ്റി മുട്ടയും ആവശ്യത്തിനു ഉപ്പും ചേര്ത്ത് ഇളക്കി മസാലയെല്ലാം നന്നായി മുട്ടയില്‍ യോജിപ്പിച്ച് അല്പം നാരങ്ങാ നീരും ചേര്ത്ത് അടച്ചു വയ്ക്കുക.രണ്ട്‌ മൂന്നു മിനിറ്റ് കഴിഞ്ഞു തീയ് അണയ്ക്കുക.മുട്ട മസാല തയ്യാര്‍

ഇനി ഒരു വട്ട പാത്രത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ ഒഴിയ്ക്കുക.എന്നിട്ട് മുക്കാല്‍ വേവ് ആയ ചോറ് നിരത്തിയിടുക,മുട്ട മസാല കൂട്ട് നിരത്തുക.വീണ്ടും ചോറ് ഇടുക , അല്പം നെയ്യ് മുകളിലായി തൂവുക.അരിഞ്ഞു വച്ചിരിയ്ക്കുന്ന പുതിനയില ,മല്ലിയില, അണ്ടിപരിപ്പ്,കിസ്മിസ് എന്നിവ ഇടയില്‍ വിതറാം,ഇനി വീണ്ടും ചോറ് വിതറാം..വീണ്ടും മുട്ട മസാല നിരത്തിയിടുക, ചോറും നിരത്തുക.ഏറ്റവും മുകളിലായി .ഒരു ടീ സ്പൂണ്‍ നെയ്യ് ഇതിനു മുകളില്‍ തൂവി വറുത്തു മാറ്റി വെച്ചിരിക്കുന്ന സവാള ,അണ്ടിപരിപ്പ്,മുന്തിരി ഇവ ചേര്ക്കു ക .മല്ലിയിലയും പുതിനയിലയും വിതറിയിട്ട് നല്ലത് പോലെ അടച്ചു ചെറിയ തീയില്‍ 8 മിനിട്ട് വേവിയ്ക്കുക... തീയ് അണച്ച് 5 മിനിറ്റ് അടച്ചു തന്നെ വെയ്ക്കുക..മുട്ട ബിരിയാണി തയ്യാര്‍. ....;

കോഴിക്കറിആവശ്യമായവ:ചിക്കന്‍ - 1 കിലോസവാള - 2വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍പച്ചമുളക്- 1തക്കാളി (മിക്സെറില...
01/01/2015

കോഴിക്കറി

ആവശ്യമായവ:
ചിക്കന്‍ - 1 കിലോ
സവാള - 2
വെളുത്തുള്ളി ഇഞ്ചി പേസ്റ്റ് -2 ടേബിള്‍ സ്പൂണ്‍
പച്ചമുളക്- 1
തക്കാളി (മിക്സെറില്‍ അരച്ചെടുത്ത് വയ്ക്കുക) - 1 ഇടത്തരം
കാശ്മീരി മുളക് പൊടി - 1 ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1/2 ടീസ്പൂണ്‍
മല്ലിപൊടി - 2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്പൊടി – ½ ടീസ്പൂണ്‍
ഗരം മസാല - 2 ടീസ്പൂണ്‍
മല്ലിയില നുറുക്കിയത് (അലങ്കരിക്കാന്‍ , വേണമെങ്കില്‍ മാത്രം)
ഉപ്പ് പാകത്തിന്
വെളിച്ചെണ്ണ ആവശ്യത്തിന്
കറിവേപ്പില
ഒരു പാത്രത്തില്‍ വെളിച്ചെണ്ണ ഒഴിക്കണം. ഇത് നല്ലപോലെ ചൂടാകുമ്പോള്‍ സവാള ചേര്ത്തു് 2 മിനിറ്റ് വഴറ്റുക, ഇതിലോട്ടു വെളുത്തുള്ളി ഇഞ്ചി പേസ്റ്റ്,പച്ചമുളക് ചേര്ത്ത് നല്ലപോലെ വഴറ്റണം. ഇതിലേക്ക് തക്കാളിയും, മസാലകളും ചേര്ത്തു എണ്ണ തെളിയുന്നത് വരെ വീണ്ടും വഴറ്റുക.. ഇതിലേക്ക് കോഴിയിറച്ചി ചേര്ക്കാം . ഇത് നല്ലപോലെ കൂട്ടിയിളക്കി ആവശ്യത്തിന് ഉപ്പും ചേര്ത്തുു 1/2 കപ്പ്‌ ചൂട് വെള്ളം ഒഴിച്ച് തീയ് കുറച്ചു അടച്ചു വെച്ച് വേവിയ്ക്കുക. മസാല കുറുകി പാകത്തിനായിക്കഴിയുമ്പോള്‍ കറിവേപ്പിലയും കടുകും താളിച്ച്‌ ചേര്ക്കു ക.മല്ലിയില വിതറി അലങ്കരിക്കാം

Address

Wayanad
673581

Alerts

Be the first to know and let us send you an email when Wayane coffee posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Wayane coffee:

Share

Category