31/08/2026
🚨 ശൂരനാട് പുളിമൂട് ജംഗ്ഷനിൽ ഞെട്ടിക്കുന്ന സംഭവം; അപകടത്തിന് പിന്നാലെ യുവാവിന് ക്രൂരമർദ്ദനം
വളവ് തിരിക്കുന്നതിനിടെ വീൽചെയറിൽ എത്തിയ വ്യക്തിയുടെ വീൽചെയറിൽ കാറിടിച്ചതോടെയാണ് സംഭവങ്ങളുടെ തുടക്കം.
ഉടൻ തന്നെ കാറിലുണ്ടായിരുന്ന യുവാവ് സമീപത്തെ കടയിൽ നിന്നെത്തിയ മറ്റൊരു യുവാവിന്റെ സഹായത്തോടെ വീൽചെയറിലുണ്ടായിരുന്ന വ്യക്തിയെ എഴുന്നേൽപ്പിച്ച് ഇരുത്തുകയും, “ആശുപത്രിയിൽ പോകാം” എന്ന് പറയുകയും ചെയ്തതായി പറയുന്നു. എന്നാൽ ആശുപത്രിയിൽ പോകേണ്ടതില്ലെന്ന് അദ്ദേഹം അറിയിച്ചതായും യുവാവ് പറയുന്നു.
പിന്നീട് തൊട്ടടുത്ത ദിവസം യുവാവ് തന്നെ ചവിട്ടിയെന്നാരോപിച്ച് പരാതി നൽകിയതായും, ഇതിന്റെ അടിസ്ഥാനത്തിൽ ശൂരനാട് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായുമാണ് വിവരം.
എന്നാൽ ഇതിന് പിന്നാലെ കാറിലുണ്ടായിരുന്ന യുവാവിനെ ബൈക്കിലെത്തിയ ചിലരും മറ്റുള്ളവരും ചേർന്ന് ക്രൂരമായി മർദ്ദിച്ചതായാണ് ആരോപണം. മർദ്ദനത്തിൽ യുവാവിന്റെ ഷോൾഡർ സ്ഥ�