24/06/2022
ഇത് പ്രത്യേക കൂട്ടാണ്. നീരിളക്കം, തുമ്മൽ, ജലദോഷം, മാറാത്ത തലവേദന, പല്ലുവേദന,ടോൺസിലൈറ്റിസ്, സൈനസൈറ്റിസ് ഉള്ളവർ ഇവർക്ക് ഈ എണ്ണ വളരെ നല്ലതാണ്. ഇവയൊന്നും വരാതെ സൂക്ഷിക്കുകയും ചെയ്യും.
Contact: the home mades by Luccas.
No. 91 80 890 35 35 8..
ചേരുവകൾ
ഇല വർഗ്ഗം 3 തരം
തുളസി ഇല തണ്ടോടു കൂടി
പൂവൻകുറുന്നൽ വേരോട് കൂടി
മുയൽ ചെവിയൻ വേരോട് കൂടി
പച്ചരി കഴുകിയ കാടി( ഇല അരച്ച് പിഴിയുവാൻ ആവശ്യത്തിന് )
വെളിച്ചെണ്ണ 1 ലിറ്റർ
കൊച്ചുള്ളി അരിഞ്ഞത് 2 എണ്ണം മൂപ്പ് നോക്കുവാൻ.
മരുന്ന് കൂട്ട്.. കൊട്ടം, ചുക്ക്, പാവ്, പവിഴപ്പുറ്റ്, രട്ടിമധുരം ( പച്ചമരുന്ന് കടയിൽ കിട്ടും ) ഓരോന്നും അര കഴഞ്ചു എന്നാണ് കണക്കു. ഒരു കഴഞ്ചു എന്ന് പറഞ്ഞാൽ ഏകദേശം 8 ഗ്രാം ആണ്. അപ്പോൾ ഓരോന്നും 4 ഗ്രാം വീതം. കുന്തിരിക്കം 50 ഗ്രാം
തയ്യാറാക്കുന്ന വിധം
ഇലകൾ ഓരോന്നും പ്രത്യേകം എടുത്തു നല്ലവെള്ളത്തിൽ ഉലച്ചു കഴുകി മാറ്റി വയ്ക്കുക. ഓരോന്നും പ്രത്യേകം ആയി നേരത്തെ എടുത്തു വച്ച പച്ചരി അരി കഴുകിയ കാടി ചേർത്ത് ചതച്ചു നേരെടുക്കുക. ഒരുപാട് കാടി ചേർക്കരുത്. മിക്സിയിൽ അരച്ച് എടുത്താലും മതിയാവും.
തുളസി നീര് 750 ml.
പൂവൻകുർന്നൽ നീര്.500 ml
മുയൽചെവിയെൻ നീര്500 ml. ഇവ ഓരോന്നും പ്രത്യേകം പാത്രത്തിൽ എടുത്തു തുണിയിൽ അരിച്ചു വയ്ക്കുക. തോർത്ത് ആയാലുംമതി.
മരുന്നുകൾ ഓരോന്നും 4 ഗ്രാം എടുത്തു ചതച്ചു കാടി അല്പം ചേർത്ത് അരച്ച് എടുക്കുക.
ശരിക്കുള്ള കൂട്ടു ഇടങ്ങഴി എണ്ണക്ക് 16 തുടം തുളസി നീരും 8 തുടം പൂവൻകുരുന്നലും മുയൽചെവിയാൻ നീരും, അരക്കഴഞ്ചു മരുന്നുകൾ. കുന്തിരിക്കം 3 കഴഞ്ചിൽ കക്കൻ മണൽ പരുവം.
കാച്ചുന്ന വിധം
ഉരുളി വച്ച് ഒരു ലിറ്റർ എണ്ണയൊഴിക്കുക. ശേഷം അരച്ച. ഇലകളുടെ ചാറു ഓരോന്നായി ഇതിൽ ചേർക്കുക. അരച്ച മരുന്നുകൂട്ടു ചേർക്കുക. നല്ലതുപോലെ ഇളക്കി അടുപ്പിൽ വയ്ക്കുക.
ഇടവിടാതെ ഇളക്കുക ചെറിയ തീയിൽ ഇളക്കി ഇളക്കി പറ്റിക്കുക. ഒരു സ്റ്റേജിൽ പത വരും. എണ്ണ ഏതാണ്ട് പരുവം ആകുമ്പോഴാണ് ഇത്. തീയ്. കുറച്ചു തുടരേഇളക്കുക. എണ്ണ തെളിഞ്ഞു കക്കാൻ വേർതിരിയും.
സാധാരണ കാച്ചിയ എണ്ണയുടെ മൂപ്പ് രണ്ടു രീതിയിൽ ആണ് പറയുക. ചെളി പരുവം, മണൽ പരുവം. ഈ എണ്ണ മണൽ പരുവം ആണ്. അതായത് വേർതിരിഞ്ഞ കക്കൻ ചെളിപോലെ കുഴഞ്ഞുള്ള പരുവം മാറി മണൽ പോലെ ആകുന്നു. അല്പം കൊച്ചുള്ളി അരിഞ്ഞത് ഇട്ടു നോക്കുക. ഉള്ളി സാധാരണ എണ്ണയിൽ ഓടി നടന്നു മൂക്കുന്നപോലെ വേണം.അതുവരെ ചെറു തീയിൽ ഇളക്കുക. ഉള്ളി ഇടുമ്പോൾ തന്നെ മൂത്താൽ ഉരുളി ഇറക്കാം.വെള്ളമയം മൊത്തം മാറിയാൽ മാത്രമേ ഇങ്ങനെ കിട്ടൂ. വെള്ളമയം നിന്നാൽ പനി പിടിക്കാനും എണ്ണയുടെ ഗുണം കിട്ടാതിരിക്കാനും വേഗം എണ്ണ കേടാകാനും സാധ്യതയുണ്ട്.
ഇളക്കു നിർത്തരുത്. 50 ഗ്രാമിൽ കുറയാതെ കുന്തിരിക്കം ചേർക്കാം. കുന്തിരിക്കം എണ്ണയിൽ അലിഞ്ഞു ചേരും.ഉരുളിയുടെ വശങ്ങളിലേക്ക് കക്കാൻ മാറ്റി മാറ്റി ഇടുക. ഇരുമ്പോ ഓട്ട് ഉരുളി ഒക്കെ തീയ് മാറ്റിയാലും ചൂട് കുറെ നേരം നിൽക്കും. കൂട്ടു മൂത്തു പോവാതിരിക്കാനാണ് ഇത്. തണുത്ത ശേഷം വേറെ പാത്രത്തിൽ മാറ്റാം.
ഇളം ചാണകപ്പച്ചയാണ് നിറം. പനിയും. ജലദോഷവും എപ്പോഴും ഉണ്ടാകുന്നവർക്ക് ഉത്തമം.
Nb. ഞാൻ വൈദ്യൻ അല്ല. വർഷങ്ങളായി ഉപയോഗിച്ച് പലർക്കും കൂട്ടു പറഞ്ഞിട്ട് അവരൊക്കെ നല്ല അഭിപ്രായം പറഞ്ഞിട്ടുണ്ട്.