Recipes

Recipes This is a mix of different Recipes some are from very old some are new.The old Recipes new generati

A recipe is a set of instructions that describes how to prepare or make something, especially a culinary dish.Comfort food is traditional food which often provides a nostalgic or sentimental feeling to the consumer,and is often characterized by a high carbohydrate level and simple preparation. The nostalgic element most comfort food has may be specific to either the individual or a specific culture.

14/12/2021
07/11/2021
20/10/2021
08/10/2021

ചില്ലി ചിക്കൻ ഗ്രേവി

----------------------------------
ചിക്കൻ 1/2kg
മഞ്ഞൾപൊടി 1/2tsp
മുളകുപൊടി 1tbs
കോൺഫ്ലവർ 1tbs
വെളുത്തുള്ളി പേസ്റ്റ്1tsp
ഇഞ്ചി പേസ്റ്റ് 1tsp
പച്ചമുളക് പേസ്റ്റ് 1tsp
ഉപ്പ്
സൺഫ്ലവർ ഓയിൽ 1/4കപ്പ്

എല്ലാ ചേരുവകളും ചിക്കനിൽ ചേർത്ത് ഒരു മണിക്കൂർ വെച്ചതിനു ശേഷം ഫ്രൈ ചെയ്തു മാറ്റി വെക്കാം.

*ഉള്ളി 2
ക്യാപ്സിക്കം 1
വെളുത്തുള്ളി ചെറുതായി മുറിച്ചത് 2tsp
ഇഞ്ചി ചെറുതായി മുറിച്ചത 2tsp
പച്ചമുളക് ചെറുതായി മുറിച്ചത് 1tsp
ടൊമാറ്റോ സോസ് 2tbs
സോയാസോസ് 2tsp
കോൺഫ്ലവർ 1tbs
വെള്ളം 1/4cup
കാശ്മീരി മുളകുപൊടി 2tsp
ചില്ലി ഫ്ലക്സ് 2tsp
മല്ലിയില

ചിക്കൻ ഫ്രൈ ചെയ്ത ഓയലിൽ ഉള്ളി വലുതായി മുറിച്ചതുo ,ക്യാപ്സിക്കം വലുതായി മുറിച്ചതും ഇട്ടു 2 mint വഴറ്റുക. ഇതിലേക്ക് ഇഞ്ചി വെളുത്തുള്ളി, പച്ചമുളക് ഇട്ട് പച്ചമണം മാറുന്നതുവരെ വഴറ്റുക. ഇതിലേക്ക് കാശ്മീരി മുളകുപൊടി ചേർത്തു കൊടുക്കാം.ഇതിലേക്ക് സോസുകൾ ചേർത്ത് കോൺഫ്ലവർ ഇൽ വെള്ളം ചേർത്ത് മിക്സ് ആക്കി ഇതിലേക്ക് ഒഴിച്ചു കൊടുക്കുക. ഇനി ഇത് തിളച്ചുവരുമ്പോൾ ചിക്കൻ ഇട്ട് നന്നായി മിക്സ് ആക്കി ചില്ലി ഫ്ളക്സ്, ഇട്ടു കൊടുക്കാം. ഗ്യാസ് ഓഫ് ചെയ്ത് മല്ലിയില ഇട്ടുകൊടുക്കാം.

08/10/2021

Chakka Ada / ചക്ക അട

ഗോതമ്പ് മാവ് : 1.5 കപ്പ്
ചക്ക വരട്ടി : 3/4 കപ്പ്
തേങ്ങ ചിരവിയത് : 1/2 കപ്പ്
ഏലയ്ക്ക പൊടി : 1/2 ടി സ്പൂൺ
വെള്ളം: 3/4 കപ്പ്
ഉപ്പ്‌: 2 നുള്ള്
വാഴ ഇല

ചക്ക വരട്ടി ഒന്ന് ചൂടാക്കി എടുക്കുക. ഇതിലേക്ക് തേങ്ങയും ഏലയ്ക്ക പൊടിയും, ഉപ്പും ചേർത്ത് മിക്സ് ചെയ്യുക. കൂടുതൽ മധുരം വേണമെങ്കിൽ കുറച്ചു
ശർക്കര ഉരുക്കി അരിച്ചെടുത്തത് കൂടി ചേർക്കുക.
ഇതിലേക്ക് ഗോതമ്പ് പൊടിയും കുറച്ചു കുറച്ചായി വെള്ളവും ചേര്‍ത്ത് കുഴക്കുക.
കുറച്ചു ലൂസ് ആയി കയ്യിൽ ഒട്ടിപിടിക്കുന്ന രീതിയിൽ ഉള്ള മാവ് ആയിരിക്കണം.
വാഴയില കഴുകി ചെറിയ കഷ്ണം ആയി മുറിച്ചു അടുപ്പിൽ വെച്ച് ചെറുതായി വാട്ടി എടുക്കുക.
വാട്ടിയ ഇലയില്‍ കുറച്ചു മാവ് വെച്ച് കൈ നനച്ചു പരത്തുക.
ശേഷം മടക്കി വെക്കുക.
എല്ലാ അടകളും ഇതുപോലെ റെഡി ആക്കി ആവി പാത്രത്തില്‍ നിരത്തി 20 - 25 മിനിറ്റ് ആവിയില്‍ വേവിക്കുക

08/10/2021

Chemmeen / Prawns Roast / ചെമ്മീൻ റോസ്‌റ്റ്

ചെമ്മീൻ : അര കിലോ
ചെറിയ ഉള്ളി : അര കപ്പ്
വെളുത്തുള്ളി : 5 - 6 അല്ലി
ഇഞ്ചി : ചെറിയ കഷ്ണം
പച്ചമുളക് : 2
മുളക് പൊടി : 2 ടി സ്പൂൺ
മല്ലി പൊടി : 1/2 ടി സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്പൂൺ
കുരുമുളക് പൊടി 1/2 ടി സ്പൂൺ
വെളിച്ചെണ്ണ : 4 ടേബിൾ സ്പൂൺ
പെരും ജീരകം : 1/2 ടീ സ്പൂണ്
ഉപ്പ്‌
കറിവേപ്പില

ചെമ്മീനിൽ കുറച്ചു മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ഉപ്പും പുരട്ടി കുറച്ചു സമയം വയ്ക്കുക. അതിനു ശേഷം വെളിച്ചെണ്ണയിൽ ചെറുതായി ഒന്ന് വറുത്തെടുക്കുക
വറുത്ത ചെമ്മീൻ മാറ്റി വെച്ചു ഇതേ പാനിലേക്കു പെരുംജീരകം ചേർക്കുക. ശേഷം ചെറുതായി അരിഞ്ഞ വെളുത്തുള്ളി,ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി, ഉപ്പ് എന്നിവ ചേർത്ത് ഒന്ന് വഴറ്റുക.
ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, കുരുമുളക് പൊടി, മല്ലി പൊടി എന്നിവ ചേർത്ത് പൊടികളുടെ പച്ച മണം മാറും വരെ വഴറ്റി വറുത്തു വെച്ച ചെമ്മീൻ കറിവേപ്പില എന്നിവ ചേർക്കുക. ശേഷം ചെറിയ തീയിൽ ഇട്ട് റോസ്റ്റ് ചെയ്തെടുക്കുക.

പഴംപൊരിആവശ്യമുള്ള സാധനങ്ങൾഏത്തപ്പഴം  4  ഗോതമ്പുപൊടി  1 cupറവ  1/4 cupഅരിപ്പൊടി 1/4 cupമഞ്ഞൾപൊടി 1 pinchപഞ്ചസാര  2 tbspnഉ...
08/10/2021

പഴംപൊരി

ആവശ്യമുള്ള സാധനങ്ങൾ

ഏത്തപ്പഴം 4
ഗോതമ്പുപൊടി 1 cup
റവ 1/4 cup
അരിപ്പൊടി 1/4 cup
മഞ്ഞൾപൊടി 1 pinch
പഞ്ചസാര 2 tbspn
ഉപ്പ് 1 pinch
അപ്പകാരം 1 pinch
വെള്ളം
എണ്ണ

തയ്യാറാക്കുന്ന വിധം

പഴം കട്ട് ചെയ്തു വയ്ക്കുക ഒരു മിക്സിയുടെ ജാറിൽ റവയും ഗോതമ്പുപൊടിയും അരിപ്പൊടിയും കൂടി ഒന്നു പൊടിക്കുക റവ അല്പം സ്മൂത് ആകാൻ വേണ്ടിയാണ് ഇതു ഒരു ബൗളിലേക്ക്‌ മാറ്റി അല്പം ഉപ്പും മഞ്ഞൾപൊടിയും ചേർത്തു മിക്സ് ചെയ്തു വയ്ക്കുക ശേഷം ,ഒരു പഴത്തിന്റെ പകുതി മിക്സിയിൽ നന്നായി അരച്ചെടുക്കുക, ഇതു പൊടിച്ച മാവിലേക്ക് ചേർത്തു നന്നായി മിക്സ് ചെയ്യുക അതിലേക്ക്‌ അല്പം സോഡാപ്പൊടി നാരങ്ങാ നീരിൽ കലക്കി അതിലേക്ക്‌ ഒഴിച്ചു മിക്സ് ചെയ്യുക ,ഇനി ഈ ചേരുവ ചേർത്തില്ലെങ്കിലും കുഴപ്പമില്ല ശേഷം കട്ട് ചെയ്തു മാറ്റി വച്ചിരിക്കുന്ന പഴം ബാറ്ററിൽ മുക്കി എണ്ണയിൽ വറുത്തു കോരുക , അല്പം brown colour ആകുന്നതു വരെ ഒന്നു ഫ്രൈ ചെയ്താൽ ടേസ്റ്റ് കൂടും ,ട്രൈ ചെയ്തു നോക്കണേ

Hi dears In this video Iam showing that how to make easy snacks with wheat flour and banana ,it is very tasty and healthy snack pls try it and send yo

08/10/2021

Beef Stew //ബീഫ് സ്റ്റ്യൂ

ബീഫ് എല്ലുള്ളത് : 1/2 Kg
പട്ട , ഗ്രാമ്പു, ഏലയ്ക്ക : 3 എണ്ണം വീതം
പെരും ജീരകം : കാൽ ടീ സ്പൂണ്
കുരുമുളക് ചതച്ചത് : 1/2 ടീ സ്പൂണ്
രണ്ടാം പാൽ : ഒരു കപ്പ്
ഉപ്പ്

എല്ലാ ചേരുവകളും ബീഫിൽ ചേർത്തിളക്കി പ്രഷർ കുറക്കിൽ ഒരു 2 - 3 വിസിൽ അടിപ്പിക്കുക.
ശേഷം പ്രഷർ പോയി കഴിഞ്ഞു കുക്കർ തുറന്ന് താഴെ പറയുന്നവ ചേർക്കുക.

സവാള : 1
ഇഞ്ചി : ഒരു വലിയ കഷ്ണം ചതച്ചത്
പച്ചമുളക് : 7 - 8
രണ്ടാം പാൽ : ആവശ്യത്തിന് ( ചാറ് നോക്കി വേണമെങ്കിൽ ചേർത്താൽ മതി)
കറിവേപ്പില
ഉപ്പ്

2 വിസിൽ കൂടി അടിപ്പിച്ചു വേവിച്ചെടുക്കുക.
പ്രഷർ മൊത്തം പോയി കഴിഞ്ഞു നന്നായി തിളപ്പിക്കുക.
ശേഷം ചാറ് കുറുകി പാകം ആകുമ്പോൾ അര കപ്പ് ഒന്നാം പാൽ കൂടെ ചേർത്ത് നന്നായി ഒന്ന് ചൂടായൽ അല്പം മല്ലി ഇലയും 2 സ്പൂണ് വെളിച്ചെണ്ണയും ഒരു അര സ്പൂണ് കുരുമുളക് പൊടിയും ഒരൽപ്പം ഗരം മസാല പൊടിയും കൂടെ ചേർത്ത് തീ ഓഫ് ആക്കുക

*ഉരുളക്കിഴങ്ങ്, കാരറ്റ് ഒക്കെ വേണമെങ്കിൽ ചേർക്കാം.

08/10/2021

Kizhi Chappathi // കിഴി ചപ്പാത്തി

കിഴി പൊറോട്ട പോലെ തന്നെ അടിപൊളി ടേസ്റ്റിൽ കിഴി ചപ്പാത്തി ചെയ്യാം.

ചപ്പാത്തി ഉണ്ടാക്കാൻ

ഗോതമ്പ് പൊടി : 1 കപ്പ്
ഉപ്പ് : കാൽ ടീ സ്പൂണ്
ഓയിൽ : 1 ടേബിൾ സ്പൂണ്
വെള്ളം

ഗോതമ്പ് പൊടിയിൽ ഉപ്പ് ചേർത്തിളക്കി ആവശ്യത്തിന് വെള്ളം ഒഴിച്ചു മാവ് റെഡി ആക്കുക
അവസാനം ഓയിൽ കൂടെ ചേർത്തു കുഴച്ചു ഒരു അര മണിക്കൂർ റെസ്റ്റ് ചെയ്യാൻ വെക്കാം..

ഈ സമയം ചിക്കൻ കറി റെഡി ആക്കാം.

ചിക്കൻ കറി ഉണ്ടാക്കാൻ

ചിക്കൻ : 1 kg
സവാള : 2
പച്ചമുളക് : 2
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി: 8 അല്ലി
തക്കാളി : 1 വലുത്
മുളക് പൊടി : 1.5 ടേബിൾ സ്പൂൺ
മല്ലി പൊടി : 1 ടി സ്‌പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ചിക്കൻ മസാല പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
തേങ്ങാപ്പാൽ : 1/4 കപ്പ്
വെള്ളം
മല്ലി ഇല
കറിവേപ്പില
ഉപ്പ്‌

ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ച് കഴുകി വൃത്തിയാക്കി വെക്കുക
മസാല പൊടികൾ എല്ലാം ഒന്ന് ചൂടാക്കി എടുക്കുക.
സവാള , പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി, തക്കാളി എന്നിവ അരിഞ്ഞത്, ചൂടാക്കിയ മസാല പൊടികൾ, കറിവേപ്പില, പാകത്തിന് ഉപ്പ് എന്നിവ ചിക്കനിൽ ചേർത്തു നന്നായി കുഴച്ചു വെക്കുക.
വെളിച്ചെണ്ണ ചൂടാക്കി പെരും ജീരകം ഇട്ട് പൊടിച്ച ശേഷം ചിക്കൻ കൂട്ട് ചേർത്തിളക്കി അടച്ചു വെച്ച് ചെറിയ തീയിൽ വെച്ച് വേവിക്കുക.
ചിക്കനിൽ നിന്നും ഇറങ്ങുന്ന വെള്ളം നോക്കി ആവശ്യമെങ്കിൽ കുറച്ചു കൂടി ചൂട് വെള്ളം ചേർത്തു കൊടുക്കാം.
ചിക്കൻ വെന്തു ചാറു കുറുകി വരുമ്പോൾ മല്ലി ഇല , കറിവേപ്പില കുരുമുളക് പൊടി തേങ്ങാപ്പാൽ എന്നിവ ചേർത്തിളക്കി തീ ഓഫ് ആക്കുക.

ഇനി ചപ്പാത്തി മാവിൽ നിന്ന് ചെറിയ ഉരുളകൾ ആക്കി എടുത്തു പരത്തി ചപ്പാത്തി ചുട്ടെടുക്കുക.

കിഴി ചപ്പാത്തി ആക്കാൻ വാഴ ഇല നന്നായി കഴുകി ഒന്ന് വാട്ടി എടുക്കുക.
ഇലയിലേക്ക് ഒരു ചപ്പാത്തി വെച്ച് മുകളിൽ കുറച്ച് കറി ഒഴിച്ച് മുകളിൽ ഒരു ചപ്പാത്തി കൂടി വെച്ച് ഇല കിഴി ആക്കുക.. (ഒരു ലയർ ചപ്പാത്തിയും കറിയും കൂടെ വേണമെങ്കിൽ വെക്കാം. )
ഇനി നമ്മുടെ കിഴി ആവി പാത്രത്തിൽ വെച്ചു ഒരു 10 മിനിറ്റ് സ്റ്റീമ് ചെയ്യുക.
ചിക്കൻ കറിക്ക് പകരം ബീഫ് / മട്ടൻ കറി അല്ലെങ്കിൽ ഇഷ്ട്ടമുള്ള ഏതു കറിയും ഉപയോഗിക്കാം.
കറി ഒഴിച്ച ശേഷം മുകളിൽ കുറച്ചു കാരറ്റ്, കുക്കുമ്പർ സാലഡ് വെക്കാം.

08/10/2021

Chicken Thengakoth Itt Varattiyath // ചിക്കൻ തേങ്ങാകൊത്തു ഇട്ട് വരട്ടിയത്..

ചിക്കൻ : 1 കിലോ
ചെറിയ ഉള്ളി : 1 കപ്പ്
പച്ചമുളക് : 4
ഇഞ്ചി : 1 വലിയ കഷ്ണം
വെളുത്തുള്ളി: 8 - 10 അല്ലി
മുളക് പൊടി : 1.5 ടേബിൾ സ്പൂൺ
മഞ്ഞൾ പൊടി : 1/2 ടി സ്‌പൂൺ
ചിക്കൻ മസാല പൊടി : 1 ടി സ്‌പൂൺ
ഗരം മസാല പൊടി : 1/2 ടീ സ്‌പൂൺ
കുരുമുളക് പൊടി : 1 ടി സ്‌പൂൺ
പെരുംജീരകം : 1/2 ടി സ്‌പൂൺ
വെളിച്ചെണ്ണ : 3 ടേബിൾ സ്പൂൺ
മല്ലി ഇല
കറിവേപ്പില
തേങ്ങാക്കൊത്ത്‌
ഉപ്പ്‌

ചിക്കൻ ചെറിയ കഷ്ണം ആയി മുറിച്ച് കഴുകി വൃത്തിയാക്കി ഒരൽപം ഉപ്പും, കുറച്ചു മുളക് പൊടിയും കുറച്ചു മഞ്ഞൾ പൊടിയും ചേർത്ത് മാരിനേറ്റു ചെയ്തു കുറച്ചു സമയം വെക്കുക.
ശേഷം വെള്ളം ചേർക്കാതെ വേവിച്ചെടുക്കുക. ചിക്കനിൽ നിന്നും വെള്ളം ഇറങ്ങും..
വെളിച്ചെണ്ണ ചൂടാക്കി തേങ്ങാക്കൊത്തു ഒന്ന് വറുത്തു മാറ്റുക. ശേഷം പെരും ജീരകം ചേർക്കുക. ശേഷം വെളുത്തുള്ളി, ഇഞ്ചി, പച്ചമുളക്, ചെറിയ ഉള്ളി ചതച്ചത് ചേർത്ത് വഴറ്റുക.
നന്നായി വഴന്നു വരുമ്പോൾ ബാക്കി ഉള്ള മുളക് പൊടി, മഞ്ഞൾ പൊടി, ചിക്കൻ മസാല പൊടി, ഗരം മസാല പൊടി, ഉപ്പ് എന്നിവ ചേർത്ത് മസാലയുടെ പച്ച മണം മാറും വരെ വഴറ്റുക.
ശേഷം വേവിച്ച ചിക്കൻ, തേങ്ങാക്കൊത്ത്‌, കറിവേപ്പില എന്നിവ ചേർത്ത് നന്നായി ഇളക്കി ചെറിയ തീയിൽ ഇട്ട് വരട്ടി എടുക്കുക.
അവസാനം കുറച്ചു മല്ലി ഇലയും, കുരുമുളക് പൊടിയും കൂടി ചേർക്കാം.

08/10/2021

Afghani Chicken / അഫ്‌ഗാനി ചിക്കൻ

ചിക്കൻ : 1 കിലോ 6 കഷ്ണം ആക്കിയത്.

അരച്ചെടുക്കാൻ
സവാള : 1
വെളുത്തുള്ളി : 10 - 12 അല്ലി
മല്ലി ഇല : ഒരു പിടി
കുതിർത്തു വെച്ച അണ്ടിപ്പരിപ്പ് :10 - 12 എണ്ണം
പച്ചമുളക് : 5 എണ്ണം
ഇഞ്ചി : ഒരു കഷ്ണം

ഇത്രയും അരച്ചെടുക്കുക.
ശേഷം ഇതിലേക്ക് 3/4 കപ്പ് കട്ടി തൈരും, 3/4 കപ്പ് ഫ്രഷ് ക്രീമും ചേർത്തു ഒന്ന് അടിച്ചെടുക്കുക

കഴുകി വെള്ളം കളഞ്ഞു ഒന്ന് വരഞ്ഞെടുത്ത ചിക്കനിലേക്ക് ആവശ്യത്തിന് ഉപ്പ്, 1 ചെറുനാരങ്ങയുടെ നീര്, അരച്ചെടുത്ത മിക്സ്, 3/4 ടീ സ്പൂണ് കുരുമുളക് പൊടി എന്നിവ ചേർത്തിളക്കുക
ശേഷം 1 ടീ സ്പൂണ് കസൂരിമേത്തി, 3/4 ടീ സ്പൂണ് ഗരം മസാല പൊടി, 3/4 ടീ സ്പൂണ് ജീരകം പൊടി എന്നിവ ചേർത്തിളക്കി 1 മണിക്കൂർ ഫ്രിഡ്ജിൽ വെക്കുക
കടായിയിൽ ബട്ടർ ഇട്ട് ചെറിയ കഷ്ണം പട്ട, 2 ഗ്രാമ്പു, 2 ഏലയ്ക്ക ഇട്ട് ചൂടാക്കുക. ശേഷം ചിക്കൻ കഷ്ണങ്ങൾ കുക്ക് ചെയ്ത് മാറ്റി വെക്കുക.
ഇനി കടായിയിലേക്ക് ബാക്കി മാരിനെഷൻ , അര കപ്പ് വെള്ളം എന്നിവ ചേർത്തു തിളച്ചു വരുമ്പോൾ ചിക്കൻ ചേർത്തു കൊടുക്കുക
ഗ്രേവി കട്ടി ആകും വരെ തിളപ്പിച്ചു കുറച്ചു മല്ലി ഇല കൂടെ ചേർത്തു തീ ഓഫ് ആക്കുക.

Address

Thrissur
695011

Telephone

+918589066764

Website

Alerts

Be the first to know and let us send you an email when Recipes posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Recipes:

Share