29/01/2018
എല്ലാപേർക്കും ആരോഗ്യത്തോടുകൂടി ജീവിതം ആസ്വദിക്കാനുള്ള ഒരു പുതുവർഷം ആശംസിക്കുന്നു.
ആരോഗ്യമാണ് ജീവിതത്തിന്റെ തിരക്കഥ രചിക്കുന്നത്. നമ്മുടെ ജീവിതരീതി, നമ്മുടെ ആഹാരം, നമ്മുടെ ചുറ്റുപാട് എല്ലാം നമ്മുടെ ആരോഗ്യത്തെ സ്വാധീനിക്കുന്നു. അതിൽ പ്രധാനം നമ്മുടെ ആഹാരം തന്നെയാണ്. ആഹാരം നല്ലതാണോ പൂർണ്ണ ആരോഗ്യം ഫലം.ഏവരും ജോലിത്തിരക്കുകളിൽ കിട്ടുന്ന ഭക്ഷണം വാങ്ങി കഴിക്കാറാണ് പതിവ്. അത് കാരണം കാൻസർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുന്നു .വളർന്നു വരുന്ന നമ്മുടെ കുഞ്ഞുങ്ങളുടെ ആരോഗ്യവും നമ്മുടെ കൈകളിലാണ് .ശുദ്ധമായ ആഹാരം വീട്ടിൽ അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണം,രാസവസ്തുക്കൾ യാതൊന്നും ചേർക്കാതെ ഉണ്ടാക്കുന്ന തനിമ ചോർന്നു പോകാത്ത ഭക്ഷണം, വർഷം മുഴുവൻ കഴിച്ചാലും ആരോഗ്യത്തിനും ഒരു ഹാനിയും വരുത്താത്ത ആ ഭക്ഷണം അതാണ് Screenplay Restaurant ലൂടെ ഞങ്ങൾ നിങ്ങൾക്ക് പ്രധാനം ചെയ്യുന്നത്. കാൻസർ ഉൾപ്പെടെയുള്ള അസുഖം ബാധിച്ചാൽ മരുന്ന് നമ്മുടെ ശരീരത്തിൽ വേണ്ട വിധം പ്രവർത്തിക്കുന്നതിന് നല്ല ആഹാരം നന്നായി കഴിക്കാൻ ഡോക്ടർമാർ ഉപദേശിക്കാറുണ്ട്.അവിടെയും ഭക്ഷണം തന്നെയാണ് ആരോഗ്യത്തിന്റെ തിരക്കഥ നിശ്ചയിക്കുന്നത്. നമ്മുടെ ജീവിതത്തിന്റെ തിരക്കഥ രചിക്കുന്ന ആരോഗ്യം, ആ ആരോഗ്യം ഞങ്ങളുടെ തിരക്കഥയിലൂടെ...