Cafe Mallu Jun'xn

Cafe Mallu Jun'xn Cafe Mallu Jun'xn is a unique thematic restaurant in Pune.

എല്ലാ സംഗീത പ്രേമികൾക്കും കുടുംബ സമേതം ഈ പരിപാടിയിലേക്ക് സ്വാഗതം - വേലായുധൻ പി, പത്രാധിപർ, വാഗ്ദേവത
19/11/2025

എല്ലാ സംഗീത പ്രേമികൾക്കും കുടുംബ സമേതം ഈ പരിപാടിയിലേക്ക് സ്വാഗതം - വേലായുധൻ പി, പത്രാധിപർ, വാഗ്ദേവത

വാഗ്ദേവത ദീപാവലി - 138 ആം ലക്കം ഒക്ടോബർ 2024  പുറത്തിറങ്ങിയിരുന്നു.   അശ്വതി കൃഷ്‌ണയുടെ മനോഹരമായ കവർ പേജ് വായനക്കാരെ ഇതി...
24/10/2024

വാഗ്ദേവത ദീപാവലി - 138 ആം ലക്കം ഒക്ടോബർ 2024 പുറത്തിറങ്ങിയിരുന്നു. അശ്വതി കൃഷ്‌ണയുടെ മനോഹരമായ കവർ പേജ് വായനക്കാരെ ഇതിന്റെ ഉള്ളടക്കത്തിലേക്ക് ആകർഷിക്കുന്നു. കവർ പേജും ഇൻഡക്സ് പേജും ഇതോടൊപ്പം വെയ്ക്കുന്നു. പ്രധാന വിഭവങ്ങൾ:

കാവ്യലോകത്തെ ഇതിഹാസവും ഇന്ത്യൻ സാഹിത്യ ലോകത്തെ പരമോന്നത പുരസ്കാരമായ സരസ്വതി സമ്മാൻ ജേതാവുമായ കവി പ്രഭാവർമ്മയുടെ ഒരു കവിതയും അതോടൊപ്പം നിരവധി പുരസ്കാരങ്ങൾ നേടിയ യുവകവി അമൃത കേളകത്തിൻ്റെ കവിതയും.

മുഖമൊഴി വ്യവസായ ലോകത്ത് രത്തൻ ടാറ്റ നൽകിയ സംഭാവനകളെ കുറിച്ചാണ്.

പ്രശസ്ത ബാല സാഹിത്യകാരൻ സിപ്പി പള്ളിപ്പുറത്തിന്റെ വായന കോളം, വിദ്യാഭ്യാസ രംഗത്ത് വരുന്ന മൂല്യച്യുതിയെ കുറിച്ചും, കച്ചവടവത്കരണത്തെ കുറിച്ചും പ്രശസ്‌ത ഗവേഷകയും സാഹിത്യകാരിയുമായ രാജലക്ഷ്മി മഠത്തിൽ സംസാരിക്കുന്നു. കൂടാതെ ഇന്ന് പ്രകൃതിയെ ചൂഷണം ചെയ്‌തു നടത്തി വരുന്ന വികസന വത്കരണത്തിന്റെ ഭവിഷ്യത്തുകളെ കുറിച്ച് മനോഹരമായ കഥയിലൂടെ ഹരി ശിവരൂർ വരച്ചു കാട്ടുമ്പോൾ ആശ നായർ, ജി ഗോപാലകൃഷ്ണൻ, റീന വാക്കയിൽ തുടങ്ങിയവർ മറ്റ് വിവിധ വിഷയങ്ങളുമായി വരുന്നു. പുണെയിലെ ഓണ വിശേഷങ്ങൾ തുടങ്ങി നിരവധി വിഷയങ്ങൾ വായനക്കാരനെ മറ്റൊരു തലത്തിലേക്ക് നയിക്കുന്നു. കോപ്പികൾക്ക് : 9604014773

01/10/2024
An interview with Mr. K.K. Shetty, Managing Director, Shabri Industrial Catering, Ahmednagar by Velayudhan P. Chief Edit...
25/09/2024

An interview with Mr. K.K. Shetty, Managing Director, Shabri Industrial Catering, Ahmednagar by Velayudhan P. Chief Editor, Vakdevatha Magazine. For details - 9604014773

വാഗ്ദേവത ഓണപ്പതിപ്പ് വിശേഷങ്ങൾ -  അക്ഷര നായരുടെ മനോഹരമായ കവർ ചിത്രം. സംവിധായകനും, നടനും സാഹിത്യകാരനുമായ മധുപാൽ, കൽപ്പറ്റ...
23/09/2024

വാഗ്ദേവത ഓണപ്പതിപ്പ് വിശേഷങ്ങൾ - അക്ഷര നായരുടെ മനോഹരമായ കവർ ചിത്രം. സംവിധായകനും, നടനും സാഹിത്യകാരനുമായ മധുപാൽ, കൽപ്പറ്റ നാരായണൻ, റഫീഖ് അഹമ്മദ്, സോഹൻ റോയ്, ഡോ. പ്രമോദ് പയ്യന്നൂർ, അഡ്വ. വിനോദ് പയ്യട, ഡോ. സജിത്ത് ഏവൂരേത്ത്, കണക്കൂർ ആർ സുരേഷ് കുമാർ, മോഹൻദാസ് മൊകേരി,സിജി വർഗീസ്, സന റബ്‌സ്, നിഷ ഗിൽബെർട്ട്, അലക്‌സാണ്ടർ തെങ്ങുംതറ, സുമയ്യ എടമുട്ടം, വേലായുധൻ പി., ധനലക്ഷ്‌മി, ചെറിയനാട് ബാബു, കൊടക്കാട് ശംബു നമ്പൂതിരി, ഡോ. സോമരാജ് രാഘവാചാര്യ, അനീഷ് അശോകൻ, അനിൽ പെരുന്ന തുടങ്ങിയവർ വിവിധ വിഷയങ്ങൾ കൊണ്ടൊരുക്കുന്ന അവിയലാണ് ഇത്തവണത്തെ ഓണപ്പതിപ്പ്. കവർ ചിത്രവും ഇൻഡക്സ് പേജും ഇതോടൊപ്പം വെയ്ക്കുന്നു.

136  ആം ലക്കം വാഗ്ദേവത മാസികയുടെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരള...
12/08/2024

136 ആം ലക്കം വാഗ്ദേവത മാസികയുടെ കവർ പേജ്, ഇൻഡക്സ് പേജ് ഇതോടൊപ്പം വെയ്ക്കുന്നു. വയനാട് ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ കരളലിയിക്കുന്ന ചിത്രങ്ങൾ അടങ്ങിയ വൈഷ്ണവി മാരാർ ഡിസൈൻ കവർ പേജ് വേറിട്ടൊരു കാഴ്ച്ചയാണ്. കൂടാതെ വാഗ്ദേവത ഉന്നത വിജയം കരസ്ഥമാക്കിയ പുണെ ജില്ലയിലെ വിദ്യാർത്ഥികളെ ആദരിക്കുന്ന ചടങ്ങിന്റെയും, അതോടൊപ്പം വാഗ്ദേവത പുറത്തിറക്കിയ ബിന്ദു ജി പിള്ളയുടെ ഷോർട് സ്റ്റോറീസ് "പ്രകമ്പനം" പ്രകാശന ചടങ്ങിന്റെയും ബിന്ദു നായർ തയ്യാറാക്കിയ റിപ്പോർട്ട്, ആദരിക്കുന്ന ഫോട്ടോസ്, ബുദ്ധദേവ് ഭട്ടാചാര്യയെ കുറിച് രാമകൃഷ്ണൻ പാലക്കാട് തയ്യാറാക്കിയ അനുസ്‌മരണം, ജ്യോതി ലക്ഷ്മി നമ്പ്യാരുടെ വായന കോളം, രാസ കൃഷിയുടെ ദൂഷ്യ വശങ്ങൾ തുറന്നുകാട്ടുന്ന ഗൗതമിന്റെ കൃഷി കോളം, കെ സഹദേവന്റെ പരിസ്ഥിതി, ലതിക ശിവദാസ്, മോഹൻദാസ് പൂവ്വങ്കര പുണെ, ഉണ്ണി വാരിയത്ത് എന്നിവരുടെ കഥ, ചെറു കഥ, മിനി കഥ, ഗൗരി മിനി ഷ് തകഴിയുടെ കവിത, വി ആർ ഹർഷൻ ബെംഗളൂരുവിന്റെ നേവിയിലെ ഔദ്യോഗിക ജീവിതത്തിലെ അനുഭവങ്ങൾ, മഹേഷ് പി വി മധുർ, സരള നമ്പൂതിരി, പൊന്മന കെ വേണുഗോപാൽ, അഡ്വ. സോഹൻ എ നായർ, വിവിധങ്ങളായ വിഷയങ്ങളെ കുറിച്ച് ഇവർ തയാറാക്കിയ ലേഖനങ്ങൾ ഇവയൊക്കെയും വായന സമ്പുഷ്ടമാക്കും. കൂടുതൽ വിവരങ്ങൾക്ക്: 9604014773

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ  പുണെ:  രക്ഷിതാക്കളെ ബഹുമാനി...
17/07/2024

രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരും- ബ്രിഗേഡിയർ പി കെ എം രാജ

പുണെ: രക്ഷിതാക്കളെ ബഹുമാനിക്കാൻ പഠിക്കുന്നവർ ജീവിതത്തിൽ വിജയികളായി തീരുമെന്നും വിജയത്തിന് രക്ഷിതാക്കളുടെ അനുഗ്രഹം അനിവാര്യമാണെന്നും ബ്രിഗേഡിയർ പി.കെ.എം. രാജ- എസ്. എം., വി എസ്.എം (റിട്ട.) പറഞ്ഞു. ഇന്ത്യൻ ബോക്സിങ് കൌൺസിൽ പ്രസിഡന്റും, കോമൺ വെൽത്ത് ബോക്സിങ് കൌൺസിൽ ഡയറക്ടറുമായ അദ്ദേഹം വാഗ്ദേവത മാസിക എസ് എസ് സി., എച്ച് എസ് സി പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിക്കുന്ന ചടങ്ങ് ആക്കുർഡി യിലുള്ള സീസൺസ് ബാങ്കറ്റ് ഹാളിൽ വൈകീട്ട് 5.30 ന് ഉദ്‌ഘാടനം ചെയ്ത് വിദ്യാർത്ഥി സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. വിജയകരമായ ജീവിതം നയിക്കുന്നതിൽ അച്ചടക്കം ഒരു പ്രധാന പങ്ക് വഹിക്കുന്നു; അതിനാൽ എല്ലാ വിദ്യാർത്ഥികളും നന്നായി പഠിക്കുമ്പോൾ അച്ചടക്കമുള്ള ജീവിതം പിന്തുടരണമെന്ന് .
ഏതൊരു ലക്ഷ്യവും കൈവരിക്കുന്നതിന് ഭാവനാവൽക്കരണം വളരെ പ്രധാനമാണ്. ഒരാൾക്ക് അവരുടെ ലക്ഷ്യത്തിന്റെ അവസാനംവരെ ഭാവനാവത്കരിച്ചു മുന്നോട്ട് നീങ്ങാൻ കഴിയുമെങ്കിൽ, അവർക്ക് അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാനാകും എന്നത് സുനിശ്ചിതമാണ്. വലിയ സ്വപ്‌നങ്ങൾ കാണാൻ പഠിക്കുക, സ്വയം വിശ്വസിക്കുക, നിങ്ങളുടെ ആഗ്രഹങ്ങൾ പിന്തുടരുക, നിങ്ങൾ ലക്ഷ്യസ്ഥാനത്ത് എത്തും എന്നും അദ്ദേഹം കൂട്ടി ചേർത്തു.

ശിവരഞ്ജിനി ഹരിഹരന്റെ പഞ്ചാരിമേളത്തോടെ ആരംഭിച്ച പരിപാടിയിൽ വെച്ച് ബിന്ദു ജി. പിള്ള രചിച്ച "പ്രകമ്പനങ്ങൾ" എന്ന ചെറുകഥാ സമാഹാരം പ്രശസ്ത സാഹിത്യ നിരൂപകനും പ്രഭാഷകനുമായ സജി എബ്രഹാം ബ്രിഗേഡിയർ രാജയ്ക്ക് നൽകികൊണ്ട് പ്രകാശനം ചെയ്‌തു. മുപ്പ്ര ഹെൽത്ത് കെയർ പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ഡോ. റീപ പവിത്രൻ, ജനറൽ മോട്ടോർസ് മുൻ പ്ലാന്റ്‌ ഡയറക്ടർ വിനയ് പാട്ടിൽ, പ്രോട്ടോസ്റ്റാർ ടെക്നോളോജിസ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിങ് ഡയറക്ടർ രാഹുൽ രാജൻ, യു കെ യിലെ വിദ്യാർത്ഥിനി അശ്വതി ജിജി, കൺസേർട് ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടർ കെ. സി. ശുചീന്ദ്രൻ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് മാർഗനിർദേശം നൽകികൊണ്ട് അവരെ ആദരിച്ചു. സാമൂഹിക - സാംസ്കാരിക - കാരുണ്യ പ്രവർത്തകനായ രമേഷ് അമ്പലപ്പുഴയെ ചടങ്ങിൽ വെച്ചാദരിച്ചു. അനീഷ ബി നായർ, ജാൻ മേരി ജോസഫ് എന്നിവർ അവതാരകരായിരുന്നു. പ്രോഗ്രാം കൺവീനർ കെ സി ശുചീന്ദ്രൻ സ്വാഗതവും മാനേജിങ് എഡിറ്റർ ഹർഷ് നായർ നന്ദിയും പറഞ്ഞു. സപ്ന വി. മാരാർ, സ്മിത അനിൽ മാരാർ, കെ. അരവിന്ദാക്ഷൻ, ദേവിക പി നായർ, കെ രഞ്ജിത്ത്, ഹരിഹരൻ പി, വൈഷ്ണവി വി. മാരാർ, വിദ്യ വേണുഗോപാൽ, വേലായുധൻ പി. എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. പുണെ ജില്ലയിലെ 78 മലയാളി വിദ്യാർത്ഥികളെയാണ് ചടങ്ങിൽ വെച്ചാദരിച്ചത്. ഇതിൽ 90 ശതമാനത്തിൽ അധികം മാർക്ക് വാങ്ങിയ 52 വിദ്യാർത്ഥികൾക്ക് ക്യാഷ് അവാർഡും നൽകി.

അനീഷ ഭാസ്കരൻ നായരുടെ ഗാനാലാപനം, ശിവരഞ്ജിനിയുടെ പഞ്ചാരിമേളം ഇവ പരിപാടികൾക്ക് വേറിട്ടൊരനുഭവം പകർന്നു. കാസറവാടിയിലുള്ള പ്രിയങ്ക ഹോട്ടൽ തയ്യാറാക്കിയ സ്വാദേറിയ ചൂട് പഴംപൊരിയും, പരിപ്പുവടയും ചായയും, അതിഥികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, മറ്റ് ക്ഷണിതാക്കൾക്ക് രുചിഭേദം പകർന്നു. നല്ല മഴയായിട്ട് കൂടിയും തിങ്ങി നിറഞ്ഞ സദസ്സിലായിരുന്നു പരിപാടികൾ നടന്നത്. സീസൺസ് പാർട്ട് ണർ അമിത്തിന് നന്ദി പറയാതെ വാഗ്ദേവതയ്ക്ക് മുന്നോട്ട് പോകാൻ സാധിക്കില്ല. അത്രയും നല്ല സഹകരണമായിരുന്നു അദ്ദേഹത്തിൻറെ ടീം ഈ പരിപാടിയുടെ വിജയത്തിന് നൽകിയത്.

വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ   ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങ...
01/07/2024

വാഗ്ദേവത 135-മത് ലക്കം (ജൂൺ 2024) കവർ, ഇൻഡക്സ് പേജുകൾ ഇതോടൊപ്പം വെയ്ക്കുന്നു: ഹൈലൈറ്റ്സ്:-

മുഖമൊഴിയിലൂടെ മഴക്കാല രോഗങ്ങളെക്കുറിച്ചും ഒരു പൗരനെന്ന നിലയിൽ നാം കൈക്കൊള്ളേണ്ട നടപടികളെക്കുറിച്ചും ബോധവൽക്കരിക്കുന്നു.

ഇക്കഴിഞ്ഞ ലോക് സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാലത്തിൽ എസ്. ഗണേഷ് കുമാർ ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളും അതിലൂടെ പൊടിക്കുന്ന കോടിക്കണക്കിന് രൂപയുടെ വിശദമായ ഒരു കണക്കെടുപ്പ് വ്യക്തമായ ഡാറ്റ പിന്തുണയോടെ എഴുതുന്നു. കൂടാതെ ഈ ലേഖനത്തിൽ ഇന്ത്യയിൽ തിരഞ്ഞെടുപ്പ് തുടങ്ങിയതുമുതലുള്ള ചരിത്രവും വിശദീകരിക്കുന്നു. ഒരു പക്ഷെ ഇത്രയും വിശദമായ ഒരു ലേഖനം ആദ്യമായിരിക്കാം ഒരു മലയാള മാസിക പ്രസിദ്ധീകരിക്കുന്നത്.

Sapna V. Marar through her focus column narrates the professional journey of a CA turned out to be a successful businessman and become Icon of Gujarat - Sabari Chemicals Managing Director-Mr. Mohan Nair.

MEL Services young directors Mr. Sunil Gopalan and Mr. Satish Ustoorikar having vast experience in the field of EV's, started manufacturing MEL Lithium Batteries, which is capturing the market very fast. Please read the Business Column of Velayudhan P.

2024 മാധവിക്കുട്ടിയുടെ നവതി വർഷമാണ്. മാധവിക്കുട്ടി എഴുതിയ സ്മരണകളെയും ഓർമക്കുറിപ്പുകളെയും അടിസ്ഥാനമാക്കി, ആ എഴുത്തുകാരിയിലേക്ക് ഒരു സഞ്ചാരം നടത്തുന്നു രമ പിഷാരോടി, ബംഗളൂരു.

ഇനിയുമുണ്ട് ഒരുപാട് വിശേഷങ്ങൾ. ഗീത ഡി നായരുടെ കവിത, ന്യൂ ഡൽഹിയിൽ നിന്ന് റീന വാക്കയിൽ എഴുതിയ കവിതാസ്വാദനം, സരള നമ്പൂതിരി, ഗൗതമൻ എന്നിവരുടെ സ്ഥിരം കോളം, കെ. അരവിന്ദാക്ഷന്റെ വ്യക്തികൾ വിശേഷങ്ങൾ, എസ്. എസ്. സി., എച്. എസ്. സി പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളുടെ ഫോട്ടോ, വാഗ്ദേവത ആദരിക്കൽ ചടങ്ങിന്റെയും പുസ്തക പ്രകാശനത്തിന്റെയും വിശേഷങ്ങൾ, മറ്റു വാർത്തകൾ ഇങ്ങനെ നിരവധിയുണ്ട് വിശേഷങ്ങൾ.

കൂടുതൽ വിവരങ്ങൾക്ക്: 9604014773

FELICITAION OF SSC-HSC STUDENTSVakdevatha Magazine will felicitate Malayalee students residing in Pune District who scor...
13/05/2024

FELICITAION OF SSC-HSC STUDENTS
Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 950-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

If you require any clarification, please contact: 960-4014773.

Vakdevatha Magazine will felicitate Malayalee students residing in Pune District who scored 85% and above in SSC and 80% and above in HSC in all categories, i.e., State Board, ICSE, and CBSE. The students who received 90% or above will also receive cash awards. The program will be held on Sunday, i.e., July 14th, from 5.00 p.m. onwards at Seasons Banquets, Yamuna Nagar, Nigdi.

The Chief Guest of the Program will be Brigadier PKM Raja, SM, VSM (Retd), President, Indian Boxing Council, and Director, Commonwealth Boxing Council.

The eligible candidate should apply for the same with passport-size photographs, a copy of the certificate mentioning school name (some certificates will not carry school names, especially state boards), percentage, contact number, and email ID on or before May 31, 2024, at [email protected].

Last year, there were around 75 students from different parts of Pune, including Baramati.

If any corporate companies are interested in taking part in the above auspicious event by sponsoring cash awards or placing advertisements on the brochure, flex boards, and venue, please contact 960-4014773. This is the right opportunity to reach out to your brand among the Keralite community residing outside Kerala. We will be doing a lot of publicity for the program.

2023 felicitation program group photo enclosed herewith.

If you require any clarification, please contact: 960-4014773.

Address

Pune
411028

Telephone

9172122724

Website

Alerts

Be the first to know and let us send you an email when Cafe Mallu Jun'xn posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share