24/11/2021
പ്രിയ സുഹൃത്തുക്കളെ,
23/11/2021 ഇന്നലെ രാവിലെ 7 മണിക്ക്
ഞങ്ങളുടെ റസ്റ്റോറൻറായ Royal Thai ൽ നടന്ന ഇൻസ്പെക്ഷനോട് അനുബന്ധിച്ച് ഉണ്ടായ സംഭവവികാസങ്ങൾ നിങ്ങളേവരും ഞൊടിയിടയിൽ അറിഞ്ഞിട്ടുണ്ട് എന്ന് ഞങ്ങൾ വിശ്വസിക്കുന്നു. ഞങ്ങളുടെ ഭാഗം ന്യായീകരിക്കാനല്ല ഞങ്ങൾ ഈ പോസ്റ്റ് ഇടുന്നത് പക്ഷേ ഒരു സ്ഥാപനം നടത്തിപ്പുകാർ എന്ന നിലയിൽ ഞങ്ങളെ വിശ്വസിച്ച് കൂടെ നിന്ന ഓരോ കസ്റ്റമേഴ്സിനും നാട്ടുകാർക്കും മറുപടി നൽകാൻ ഞങ്ങൾ ബാധ്യസ്ഥരാണ്. രാവിലെ 7 ന് മുൻസിപ്പൽ ഹെൽത്ത് ഡിപ്പാർട്ട്മെൻറ് ലെ ഒരു സംഘമാളുകൾ ഞങ്ങളുടെ സ്ഥാപനത്തിൽ എത്തിച്ചേരുകയും. രാവിലെ ക്ലീനിങ്ങിനായി തുറന്ന ഞങ്ങളുടെ സ്ഥാപനത്തിൽ പരിശോധനയ്ക്ക് എത്തുമ്പോൾ , ഒരു ക്ലീനിങ് സ്റ്റാഫും കുക്കും മാത്രമാണുണ്ടായിരുന്നത്. പരിശോധന നടത്തുന്ന സമയത്ത് ഹോട്ടൽ മാനേജ്മെൻറിനെ അറിയിക്കുകയോ, നോട്ടീസ് നൽകേണ്ട നിയമം പോലും ഇവിടെ പാലിച്ചിട്ടില്ല. ക്ലീനിങ് ആയി തുറന്ന സ്ഥാപനത്തിൽ വൃത്തിയാക്കാനുള്ള പാത്രങ്ങളും, വേസ്റ്റ് കളുമാണ് അവർ പിടിച്ചെടുത്തത്. 12 മണിക്കാണ് ഞങ്ങളുടെ സ്ഥാപനം കസ്റ്റഴ്സിനായി തുറന്നു പ്രവർത്തിക്കുന്നത്. കസ്റ്റമേഴ്സിന് ഭക്ഷണം വിളമ്പുന്ന സമയത്തല്ല ഇവർ പരിശോദനക്ക് എത്തി ഇത് പിടികൂടിയത്. അപ്പോൾ യുക്തിയുള്ള ഏതൊരു മനുഷ്യനും ചിന്തിക്കാം എന്താണ് അവിടെ സംഭവിച്ചതെന്ന്!
അവർ പരിശോധനയ്ക്കായി വന്ന് പൊടി വിതറിയ ഭക്ഷണപദാർത്ഥങ്ങളുടെ ചിത്രങ്ങളാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. ഇതെ തുടർന്നുള്ള വിശദീകരണം അധികാരികളിൽ നിന്ന് ഞങ്ങൾക്ക് ഇതുവരെ ലഭിച്ചിട്ടില്ല. ഇതിൻറെ മറുവശം എന്താണെന്നറിയാതെ ഇതിനോടനുബന്ധിച്ച് ചിത്രങ്ങൾ പുനലൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിച്ചു വരുന്ന ഒരു ഹോട്ടലിന്റെ ഉടമ തന്നെ ഇത് 8.30 മണിക്ക് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തു. അതിലൂടെ ആണ് ഈ വാർത്ത മാനേജ്മെൻറ് ഞങ്ങളും അറിഞ്ഞത്. വാർത്തകളിൽ പ്രചരിക്കുന്ന ഈ നാല് ഹോട്ടലുകൾ മാത്രമല്ല പുനലൂർ മുനിസിപ്പാലിറ്റിയുടെ കീഴിൽ പ്രവർത്തിക്കുന്നതെന്ന് ഞങ്ങൾ അധികാരികളെ ഓർമിപ്പിക്കുന്നു. ഞങ്ങളുടെ ഭാഗത്ത് തെറ്റുകൾ അംഗീകരിക്കാൻ ഞങ്ങൾ തയ്യാറാണ് പക്ഷേ ചെയ്യാത്ത തെറ്റിന് ഒരു വ്യക്തത ഉണ്ടാകാതെ , ഞങ്ങൾക്ക് ഉണ്ടാക്കിയ മാനനഷ്ടത്തിന് വലിയ വിലയാണുള്ളത്. ഇതിൻറെ സത്യാവസ്ഥ വരുംദിവസങ്ങളിൽ ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് എത്തിക്കും. ഞങ്ങളെ വിശ്വസിച്ച് ഓരോ കസ്റ്റമേഴ്സിനും രുചിയും സുരക്ഷിതവുമായ ഭക്ഷണം ഞങ്ങൾ നിങ്ങളുടെ മുന്നിലേക്ക് ഇനിയും എത്തിക്കുമെന്ന് ഞങ്ങൾ ഉറപ്പുനൽകുന്നു.
എന്ന്
- ROYAL THAI,
Managment $Staffs.