Abdullatheef

Abdullatheef Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Abdullatheef, Restaurant, കോട്ടപ്പറമ്പൻ ഹൗസ്, Perintalmanna.

12/06/2023
11/06/2023

പിടിച്ചു കൊടുക്കുന്നവർക്ക് പാരിതോഷികവും പ്രഖ്യാപിക്കണം...

17/05/2023
17/05/2023

ചില ഊള ചാനലുകൾ...
ഡികെ വൈകീട്ട് ഡൽഹിലേക്ക്..
സിദ്ധരാമയ്യ രാവിലെ ഡൽഹിയിലേക്ക്..
സത്യപ്രതിക്ഞക്ക് വേണ്ടി ഒരുക്കിയ
പന്തൽ പൊളിച്ചുമാറ്റുന്നു...

ഇതിനിടയിൽ കൈരളി...
മൂന്ന് വർഷം സിദ്ധരാമയ്യ...
മൂന്ന് വർഷം ഡികെ...
അങ്ങിനെ ആറ് വർഷം...😁

ഇവിടെയാണെങ്കിൽ ചിരിയും
കളിയുമായി ചർച്ചകൾ മുന്നോട്ട് പോവുന്നു..😍

15/05/2023
07/11/2022

😭😭 #ഒരു #പിഞ്ചു #പൈതലല്ലേ.. #കൈവിട്ട് #കളയരുതേ #ഈ #ജീവൻ. നിമിഷം..ഈ കുഞ്ഞിന്റെ മുഖത്തേക്ക് നമ്മളുടെ മക്കളുടെ മുഖം മനസ്സിൽ കണ്ടിട്ട് ഒന്ന് നോക്കണേ .17.5 ലക്ഷം രൂപയാണ് നാല് മാസം മാത്രം പ്രായമുള്ള ആദിക് മോന്റെ ജീവന്റെ വില. മോൻ ഇപ്പോൾ ആസ്റ്റർ മെഡിസിറ്റിയിൽ വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്. ഒന്നര മാസം മുൻപ് ഇൻഫെക്ഷൻ ബാധിയെ തുടർന്ന് ബ്രെയിൻ ഡാമേജ് ആകുകയും അടുപ്പിച്ച് അപസ്മരം വരികയും ന്യുമോണിയ ഗുരുതരമാവുകയും ചെയ്തതിനെ തുടർന്ന് തൃശൂർ അമല ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കകയും ചെയ്തു. എന്നാൽ സ്ഥിതി വഷളായതിനെ തുടർന്ന് എറണാകുളം ആസ്റ്റർ മെഡിസിറ്റിയിലേക്ക് മാറ്റുകയും ചെയ്തു.
കൂലിപ്പണി ചെയ്തു ജീവിക്കുന്ന മണികണ്ഠനും കുടുംബവും പാലക്കാട്‌ ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റിയിൽ പനമണ്ണ സൗത്തിൽ ആണ് താമസിക്കുന്നത്. ഇപ്പോൾ തന്നെ കയ്യിൽ ഉള്ളത് അയച്ചു കൊടുത്തു ഈ കുരുന്ന് ജീവൻ രക്ഷിക്കണേ...
03/11/2022
ANJU C B
A/C NO: 44592010002030
IFSC: CNRB0014459
CANARA BANK VANIYAMKULAM Branch
Google pay 8943906884
88480 22558
CALL 88480 22558

06/11/2022
27/08/2022

കപിൽ സിബൽ കോൺഗ്രസ് വിട്ട അത്ര നഷ്ടമൊന്നും ഗുലാം നബി ആസാദ് കോൺഗ്രസ് വിട്ടതുകൊണ്ടില്ല.

കോൺഗ്രസിന്റെ മൃദുഹിന്ദുത്വ സമീപനം കാരണം തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ നിന്ന് മുസ്ലിമായ അയാളെ മാറ്റി നിർത്തി എന്നുവേണമെങ്കിൽ കാരണം ഉണ്ടാക്കേണ്ടവർക്ക് ഉണ്ടാക്കാം എന്നതിനപ്പുറം മരിക്കുന്നതിനുള്ളിൽ ഇനി കോൺഗ്രസിൽ നിന്നുകൊണ്ട് അധികാരം ലഭിക്കില്ലെന്ന ഗുലാം നബി ആസാദിന്റെ ആർത്തി തന്നെയാണ് ഇന്നത്തെ രാജിക്ക് കാരണം.

കോൺഗ്രസ് അയാളെ മുസ്ലിം എന്ന കാരണത്താൽ മാറ്റി നിർത്തിയിരുന്നു എന്ന് പറയുന്നവർ ഓർക്കണം മോദി അധികാരത്തിൽ കയറിയത് മുതലുള്ള അഞ്ച് വർഷം രാജ്യസഭയിലെ പ്രതിപക്ഷ നേതാവായി കോൺഗ്രസ് ദൗത്യം ഏൽപ്പിച്ചത് ഇതേ മുസ്ലിമിനെ തന്നെയാണ്.

ഗുലാം നബി അസാദിന് മോദി സർക്കാർ പത്മഭൂഷൺ നൽകി ആദരിച്ചപ്പോൾ തന്നെ ഇന്നത്തെ ദിവസം പ്രതീക്ഷിച്ചതാണ്. അല്പം വൈകി എന്നതൊഴിച്ചാൽ അയാളുടെ രാജി പുതുമയുള്ള കാര്യമൊന്നുമല്ല.

സോണിയുടെയും മക്കളുടെയും ട്രെസ്റ്റാണ് പാർട്ടി. ഏത് പാർട്ടി ..?
കോൺഗ്രസ് പാർട്ടി.

കോൺഗ്രസിൽ നിന്ന് രാജിവെച്ച് പോയവരും ഇനി രാജിവെക്കാൻ ഒരുങ്ങുന്നവരും കോൺഗ്രസിൽ നിന്നുകൊണ്ട് ആയുഷ്കാലം മുഴുവൻ അനുഭവിച്ച അധികാരങ്ങളുടെ കണക്കെടുത്താൽ അതിന്റെ ഏഴയല്ലത്ത് സോണിയയും മക്കളും ഉണ്ടാവില്ല.

സോണിയ ഗാന്ധി ആകെ നാലോ അഞ്ചോ തവണയാണ് ലോകസഭയിലേക്ക് പോയത്. ആദ്യമായി പോവുമ്പോൾ വാജ്പെയാണ് പ്രധാനമന്ത്രി. പ്രതിപക്ഷ നേതാവ് സോണിയ ഗാന്ധിയും. ബിജെപിയുടെ തുടർഭരണം അവസാനിപ്പിച്ച് യുപിഎ സർക്കാർ അധികാരത്തിൽ വന്നപ്പോൾ സോണിയ ഗാന്ധി പ്രധാനമന്ത്രി ആയില്ല. പകരം മൻമോഹൻ സിംഗ് എന്ന ജിനിയേർസായ മനുഷ്യനെ പ്രധാനമന്ത്രിയാക്കി അധികാരം ഏൽപ്പിച്ചു. ആ മന്ത്രിസഭയിലും തുടർന്നുണ്ടായ മന്ത്രിസഭയിലും ഇന്ന് രാജിവെച്ചവരും മുമ്പ് രാജിവെച്ചവരും ഉണ്ടായിരുന്നു പക്ഷേ സോണിയ ഗാന്ധിയോ അവരുടെ മക്കളോ ഉണ്ടായിട്ടില്ല.

അധികാരം കയ്യിലുണ്ടായ കാലം സോണിയ ഗാന്ധി അവരുടെ മക്കളെ അധികാരത്തിൽ തിരുകി കയറ്റിയിരുന്നില്ല. എല്ലാ സുഖങ്ങളും അനുഭവിക്കുമ്പോൾ സ്വന്തം മക്കളെ അധികാരത്തിൽ തിരുകി കയറ്റാത്ത രാഷ്ട്രീയ നേതാക്കൾ ദേശീയ- സംസ്ഥാന ഭരണങ്ങളിലുണ്ടായിട്ടുണ്ടെങ്കിൽ വിരളമാണ്. ആ കാര്യത്തിൽ സോണിയ ഗാന്ധിയോട് ബഹുമാനം തോന്നാറുണ്ട്.

കോൺഗ്രസിൽ നിന്ന് ആരെങ്കിലും രാജിവെക്കുമ്പോൾ ആനന്ദിക്കുന്ന സിപിഎമ്മിന് ഈ രാജ്യത്തെ രക്ഷിക്കാൻ സാധിക്കുമോ..?

കാലിന്നടിയിലെ മണ്ണൊലിച്ച് പോയി സിപിഎം ആകെ ബാക്കിയുള്ളത് കേരളത്തിൽ മാത്രമാണ്. ലോകസഭ അംഗങ്ങളുടെ കണക്കെടുത്താൽ സിപിഎമ്മിന് ആകെ ഉള്ളത് ഒന്ന് കേരളത്തിൽ നിന്നും ഒന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോ ഒട്ടിച്ച് പ്രചാരണം നടത്തി ജയിച്ച തമിഴ് നാട്ടിൽ നിന്നുമാണ്.

ഹിന്ദുത്വ ഭരണം അവസാനിപ്പിക്കാൻ കോൺഗ്രസിന് ഒറ്റക്ക് സാധിക്കില്ലെന്നത് ഒരു വസ്തുതയാണ്. യാഥാർത്ഥ്യമാണ്. കോൺഗ്രസിനെന്നല്ല ഇന്ത്യയിലെ ഒരു പ്രതിപക്ഷ പാർട്ടിക്കും സാധിക്കില്ല. ആ തിരിച്ചറിവ് കോൺഗ്രസിനും ഉണ്ടാവണം.

ആയിരത്തി നാനൂറോളം നിയമസഭ അംഗങ്ങൾ ബിജെപിക്ക് ഇന്ന് രാജ്യത്തുള്ളപ്പോൾ അതിന്റെ നേർ പകുതി എംഎൽഎമാർ ഉള്ള ഏക പാർട്ടി കോൺഗ്രസാണ്. അതിന്റെ അടുത്ത് പോലും മറ്റു പ്രതിപക്ഷ പാർട്ടികളിൽ നിന്ന് ആരുമില്ല. ആ കോൺഗ്രസിനെ മാറ്റി നിർത്തി ബിജെപിയെ പരാജയപ്പെടുത്താം എന്ന് ആരെങ്കിലും കിനാവ് കാണുന്നുണ്ടെങ്കിൽ അവർ മൂഢന്മാരുടെ സ്വർഗ്ഗത്തിലാണ്. മറ്റൊന്നും പറയാനില്ല...

Address

കോട്ടപ്പറമ്പൻ ഹൗസ്
Perintalmanna
679322

Website

Alerts

Be the first to know and let us send you an email when Abdullatheef posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Abdullatheef:

Share

Category