Eagle's Wings Media

Eagle's Wings Media Leading online malayalam news live portal.
(280)

സന്തോഷ് ജോർജ് കുളങ്ങരയും എയർഹോസ്റ്റസും തമ്മിലുള്ള.. ഈ അഭിമുഖം കണ്ടപ്പോൾ എയർഹോസ്റ്റസ് മാരെ കുറിച്ചുള്ള അവരുടെ ശമ്പളത്തെക്...
23/08/2026

സന്തോഷ് ജോർജ് കുളങ്ങരയും എയർഹോസ്റ്റസും തമ്മിലുള്ള.. ഈ അഭിമുഖം കണ്ടപ്പോൾ എയർഹോസ്റ്റസ് മാരെ കുറിച്ചുള്ള അവരുടെ ശമ്പളത്തെക്കുറിച്ചുള്ള സത്യസന്ധം ആയിട്ടുള്ള ഒരു ധാരണ കിട്ടി ❤️ കിടു ഇന്റർവ്യൂ ❤️ 👇👇👇

സന്തോഷ് ജോർജ് കുളങ്ങര:
ഈ സാലറി നിങ്ങൾ പറക്കുന്നതിനെ ബന്ധപ്പെടുത്തിയാണോ, അതോ പറന്നാലും പറന്നില്ലെങ്കിലും മാസം ഇത്ര ശമ്പളം എന്ന് എങ്ങനെയാണോ?

എയർഹോസ്റ്റസ്:
അവേഴ്സ് (Hours) ബേസ് ചെയ്തിട്ടാണ്. ഒരു 50 മണിക്കൂർ ഫ്ലൈ ചെയ്താലാണ് ബേസിക് സാലറി എന്ന് പറയുക. അതിപ്പോൾ കുറഞ്ഞാലും ബേസിക് സാലറി കിട്ടും.

സന്തോഷ് ജോർജ് കുളങ്ങര:
ഈ 50 അവേഴ്സ് എത്ര ദിവസത്തിനകത്താണ്?

എയർഹോസ്റ്റസ്:
ഒരു മാസം. ഒരു മാസം 50 മണിക്കൂർ ഫ്ലൈ ചെയ്താൽ ബേസിക് സാലറി കിട്ടും. പിന്നെ പറക്കുന്ന ഓരോ മണിക്കൂറിനും എക്സ്ട്രാ ആണ്.

സന്തോഷ് ജോർജ് കുളങ്ങര:
ഇതിൽ പരമാവധി ഒരു ക്യാബിൻ ക്രൂവിന് കിട്ടാവുന്ന സാലറി എത്രയാ? നന്നായിട്ട് പറക്കുന്നു, നന്നായിട്ട് ജോലി ചെയ്യുന്നു, നല്ല സീനിയോറിറ്റി ഉണ്ടെങ്കിൽ?

എയർഹോസ്റ്റസ്:
ഇന്ത്യയിൽ എയർലൈൻസ് ബേസ് ചെയ്തിട്ട് വ്യത്യസ്തമാണ്. ഇൻഡിഗോയിൽ ആണെങ്കിൽ അതും കാറ്റഗറീസ് ആണ്. ജോയിൻ ചെയ്യുന്ന ക്രൂ ആണെങ്കിൽ ക്യാബിൻ അറ്റൻഡന്റ് ആയിരിക്കും. സീനിയർ ക്യാബിൻ അറ്റൻഡന്റ് ആകണമെങ്കിൽ ഒരു മൂന്നു വർഷം കഴിയണം. പിന്നെ ലീഡ് ക്യാബിൻ അറ്റൻഡന്റ് ആണ്. ലീഡ് എന്ന് പറയുന്നത് സീനിയർ ഓഫ് ദി ഫ്ലൈറ്റ് ആണ്. അപ്പോൾ അവരുടെ സാലറി എന്തായാലും ഒരു 60,000 - 70,000 രൂപയ്ക്ക് മുകളിൽ ഉണ്ടാകും. ക്യാബിൻ അറ്റൻഡന്റിന് ആണെങ്കിൽ ഒരു 30,000 എന്തായാലും സ്റ്റാർട്ടിങ് ആണ് വരുന്നത്.

സന്തോഷ് ജോർജ് കുളങ്ങര:
ഇതിന്റെ കൂടെ എന്താണ് പിന്നെ നിങ്ങൾക്ക് കിട്ടുന്ന മറ്റ് ആനുകൂല്യങ്ങൾ? ഉദാഹരണത്തിന് ഔട്ട് സ്റ്റേഷൻ ആണെങ്കിൽ അക്കമഡേഷൻ ഫെസിലിറ്റി കിട്ടുമോ?

എയർഹോസ്റ്റസ്:
കിട്ടും.

സന്തോഷ് ജോർജ് കുളങ്ങര:
അത് എവിടെയായിരിക്കും? ഇവരുടെ തന്നെ അക്കമഡേഷൻ ഫെസിലിറ്റി ആണോ അതോ ഹോട്ടലുകൾ ആയിരിക്കുമോ?

എയർഹോസ്റ്റസ്:
ഹോട്ടൽസ് ആയിരിക്കും. ഇന്റർനാഷണൽ ആണെങ്കിൽ ഇന്റർനാഷണൽ ഹോട്ടൽസ് തരും, ഡൊമസ്റ്റിക് ആണെങ്കിൽ ഡൊമസ്റ്റിക് ഹോട്ടൽസ് തരും. ഡൊമസ്റ്റിക് ഫ്ലൈറ്റ്സ് ലേഓവർ (Layover) ആണെങ്കിൽ, നമ്മൾ നമ്മുടെ ബേസിൽ നിന്നും മാറി താമസിക്കുന്നതുകൊണ്ട് അതിനുവേണ്ടി ഫുഡും മറ്റും അവർ തരും. ബേസ് മാറി നിൽക്കുന്നതുകൊണ്ട് ലേഓവറിന്റെ അലവൻസ് ഇങ്ങോട്ട് തരും. അത് സാലറിയിൽ വരുന്ന എമൗണ്ട് തന്നെയാണ്. പോരാത്തതിന് ലോൺട്രി ഫെസിലിറ്റീസ് ഉണ്ട്. യൂണിഫോം വാഷ് ചെയ്ത്, ക്ലീൻ ചെയ്ത്, അയൺ ചെയ്ത് അവർ കൊണ്ടുത്തരും. പിന്നെ സ്റ്റേ പൂർണ്ണമായും ഫ്രീ ആണ്. പുറത്തുപോകണമെങ്കിൽ ആ ചിലവ് നമ്മൾ സ്വന്തമായിട്ട് എടുക്കണം. എങ്കിലും ഫോർ സ്റ്റാർ, ഫൈവ് സ്റ്റാർ ഹോട്ടൽസിലാണ് സ്റ്റേ കിട്ടുന്നത്.

സന്തോഷ് ജോർജ് കുളങ്ങര:
അപ്പോൾ ആദ്യത്തെ ഫ്ലൈറ്റിനെ കുറിച്ചാണ് നമ്മൾ പറഞ്ഞത്. ആദ്യത്തെ ഫ്ലൈറ്റ് ഹോങ്കോങ് ആയിരുന്നു അല്ലെ? എവിടുന്ന്?

എയർഹോസ്റ്റസ്:
ബാംഗ്ലൂർ നിന്ന് ഹോങ്കോങ്. ഞാൻ ഹോം സ്റ്റാൻഡ് ബൈ ആയതുകൊണ്ട് രാത്രി എന്നെ വിളിച്ചിട്ട് പറഞ്ഞു, "Ma'am, you got pulled out for the flight. It's a Hong Kong layover." ഹോം സ്റ്റാൻഡ് ബൈയിൽ നിന്ന് ഫ്ലൈറ്റിന് വിളിക്കുന്നതിനെയാണ് അങ്ങനെ പറയുക. ഞാൻ ഞെട്ടിപ്പോയി! ആദ്യത്തെ ഫ്ലൈറ്റ് ഹോങ്കോങ്ങോ? അത് ഇന്റർനാഷണൽ ആകുമ്പോൾ ഡൊമസ്റ്റിക് ഫ്ലൈറ്റ് പോലെയല്ല, ഡോക്യുമെന്റേഷൻ കുറെ ചെയ്യാനുണ്ട്.

സന്തോഷ് ജോർജ് കുളങ്ങര:
നിങ്ങൾ പാസ്പോർട്ട് ഒക്കെയായിട്ട് റെഡി ആയിരിക്കുമോ ആ സമയത്ത്?

എയർഹോസ്റ്റസ്:
പാസ്പോർട്ട് ഡ്യൂട്ടി ബാഗിൽ തന്നെ എന്നും ഉണ്ടാകും. അത് മാറ്റിവെക്കാറില്ല.

സന്തോഷ് ജോർജ് കുളങ്ങര:
അത് ഈ ട്രെയിനിങ്ങിന് ചെല്ലുമ്പോൾ തന്നെ പാസ്പോർട്ട് എടുപ്പിച്ചോ നിങ്ങളെക്കൊണ്ട്? അതോ നേരത്തെ തന്നെ ഉണ്ടായിരുന്നോ?

എയർഹോസ്റ്റസ്:
പാസ്പോർട്ട് നേരത്തെ വേണം. ഇന്റർവ്യൂവിന് അപ്ലൈ ചെയ്യുമ്പോൾ തന്നെ പാസ്പോർട്ട് നിർബന്ധമാണ്. അതൊക്കെ ഓൾറെഡി ഉണ്ടായിരുന്നതുകൊണ്ട് കുഴപ്പമില്ലായിരുന്നു.

സന്തോഷ് ജോർജ് കുളങ്ങര:
അപ്പോൾ നിങ്ങളുടെ വിസ എങ്ങനെയവർ ഈ കുറഞ്ഞ സമയം കൊണ്ട് ഉണ്ടാക്കും? ക്യാബിൻ ക്രൂവിന് വിസ വേണ്ടേ?

എയർഹോസ്റ്റസ്:
ഞങ്ങൾക്ക് വിസ അല്ല, ജനറൽ ഡിക്ലറേഷൻ എന്നാണ് പറയുക. എല്ലാ ക്യാബിൻ ക്രൂവിനും ക്യാപ്റ്റൻസിനും ഡ്യൂട്ടിയുമായി ബന്ധപ്പെട്ട് ട്രാവൽ ചെയ്യുകയാണെങ്കിൽ കമ്പനി തന്നെ തരുന്ന ഒരു ഒഫീഷ്യൽ ഡോക്യുമെന്റ് ആണ് ജനറൽ ഡിക്ലറേഷൻ. ആരെങ്കിലും വിസ ചോദിച്ചാൽ പോലും അതിന്റെ കോപ്പിയാണ് ഞങ്ങൾ കാണിച്ചുകൊടുക്കുക. ഞങ്ങളുടെ പാസ്പോർട്ടിൽ സ്റ്റാമ്പ് ചെയ്യാറില്ല. പേര് മാച്ച് ആണോ എന്ന് നോക്കും, അത്രേയുള്ളൂ. സ്റ്റാമ്പ് ചെയ്യുകയാണെങ്കിൽ ഒരു വർഷത്തിനുള്ളിൽ തന്നെ കുറെ പാസ്പോർട്ട്സ് എടുക്കേണ്ടി വരും.

സന്തോഷ് ജോർജ് കുളങ്ങര:
പ്രിപ്പറേഷൻ എന്തൊക്കെയായിരുന്നു ഈ ഇന്റർനാഷണൽ ട്രാവലിന്റെ ആദ്യത്തെ ഫ്ലൈറ്റിന്?

എയർഹോസ്റ്റസ്:
എന്നെ വിളിക്കുന്നത് പുലർച്ചെ രണ്ടുമണിക്ക് ആണ്. നാലുമണിയുടെ ഫ്ലൈറ്റോ മറ്റോ ആയിരുന്നു.

സന്തോഷ് ജോർജ് കുളങ്ങര:
ഈ രണ്ടു മണിക്കൂറിന്റെ ഡിഫറൻസിലാണോ വിളിക്കുന്നത്?

എയർഹോസ്റ്റസ്:
അതെ, ലാസ്റ്റ് മിനിറ്റ് ആയിരുന്നു. ഞാൻ വളരെ പാനിക് ആയിപ്പോയി. കാരണം ആദ്യത്തെ ഫ്ലൈറ്റ് ആണ്, ഇന്റർനാഷണൽ ആണ്, തിയററ്റിക്കലി പഠിച്ചതല്ലാതെ എന്ത് ചെയ്യണം എന്ന് ഒന്നുമറിയില്ല. പക്ഷേ അത് 48 മണിക്കൂറിന്റെ ലേഓവർ ഉള്ള ഒരു ഫ്ലൈറ്റ് ആയിരുന്നു.

സന്തോഷ് ജോർജ് കുളങ്ങര:
ഈ ഹോം സ്റ്റാൻഡ് ബൈ നിൽക്കുമ്പോൾ നിങ്ങൾ ഒരു ഇന്റർനാഷണൽ ട്രാവലിന് പോകാൻ റെഡി ആയി ഡ്രസ്സും എല്ലാം പാക്ക് ചെയ്തു വെച്ചിട്ടാണോ നിൽക്കുക?

എയർഹോസ്റ്റസ്:
ബാഗിനകത്ത് ഒരു സെറ്റ് എല്ലാം റെഡിയായിരിക്കണം. ഒരു സെറ്റ് നൈറ്റ് സ്യൂട്ട്, യൂണിഫോം, സ്കിൻ കെയർ കിറ്റ്, ഹെയർ കെയർ കിറ്റ്, മേക്കപ്പ് കിറ്റ് തുടങ്ങിയ സാധനങ്ങൾ എല്ലാം എപ്പോഴും പാക്ക്ഡ് ആയിരിക്കണം.

സന്തോഷ് ജോർജ് കുളങ്ങര:
ഇതിപ്പോൾ കമ്പനി തരുന്നതാണോ?

എയർഹോസ്റ്റസ്:
അല്ല, അത് നമ്മൾ സെപ്പറേറ്റ്ലി മേടിക്കുന്നതാണ്. കമ്പനിയുമായി ബന്ധപ്പെട്ട യൂണിഫോം, ഗാഡ്ജെറ്റ്സ് എന്നിവയൊക്കെ അവർ തരുന്നതാണ്. ബാക്കിയുള്ള കാര്യങ്ങളൊക്കെ നമ്മൾ തന്നെ മേടിക്കണം.

സന്തോഷ് ജോർജ് കുളങ്ങര:
ഈ രണ്ടു മണിക്കൂർ കൊണ്ട് എങ്ങനെ അവിടെ പ്രസന്റ് ആയി?

എയർഹോസ്റ്റസ്:
മേക്കപ്പിനാണ് സമയം എടുക്കുക. എല്ലാം ചെയ്തുവരാൻ ഒരു മണിക്കൂർ എടുക്കും. വീട്ടിൽ നിന്ന് തന്നെയാണ് ഇതെല്ലാം ചെയ്തത്. വീട്ടിൽ നിന്ന് യൂണിഫോം ഇട്ടു കഴിഞ്ഞിട്ടാണ് നമ്മളെ പിക്ക് ചെയ്യാൻ ക്യാബ് വരുന്നത്. വരുന്ന സമയത്തിനുള്ളിൽ നമ്മൾ എല്ലാം പ്രോപ്പർ ആയിട്ട് റെഡിയായി നിൽക്കണം. മേക്കപ്പിനും ട്രാവലിങ്ങിനുമാണ് സമയം പോവുക. പിന്നെ ഒരു മണിക്കൂർ ഞങ്ങൾക്ക് ബ്രീഫിങ്ങും ഡോക്യുമെന്റേഷൻ പ്രോസസ്സും ഉണ്ടാകും. ഫ്ലൈറ്റിന് പോകുന്നതിന് മുന്നേ ബ്രീഫ് ചെയ്യും. ഇന്ന ഫ്ലൈറ്റാണ് ഓപ്പറേറ്റ് ചെയ്യുന്നത്, അപ്പോൾ ഇന്നയിന്ന കാര്യങ്ങൾ ചെയ്യണം, ശ്രദ്ധിക്കണം എന്നൊക്കെ പറയും. ക്യാപ്റ്റൻസ് ഉണ്ടെങ്കിൽ അവരുടെ കൂടെയും ബ്രീഫിങ് ഉണ്ടാകും.

സന്തോഷ് ജോർജ് കുളങ്ങര:
അത് സീനിയർ ആയ ഒരാളായിരിക്കുമോ ബ്രീഫ് ചെയ്യുക?

എയർഹോസ്റ്റസ്:
അതെ, ഫ്ലൈറ്റിന്റെ ലീഡ് ആയിരിക്കും ഇതെല്ലാം ബ്രീഫ് ചെയ്യുക.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെ അതിസാഹസികമായി പിടികൂടി. ബസിനുള്ളിൽ വെച്ച് തന...
22/08/2026

തിരുവനന്തപുരത്തെ നെയ്യാറ്റിൻകരയിൽ യാത്രക്കാരിയുടെ മാല പൊട്ടിച്ച മോഷ്ടാക്കളെ അതിസാഹസികമായി പിടികൂടി. ബസിനുള്ളിൽ വെച്ച് തന്ത്രപരമായി മാല പൊട്ടിച്ചോടാൻ ശ്രമിച്ച രണ്ട് സ്ത്രീകളെയാണ് മാല നഷ്ടപ്പെട്ട വയോധികയും നാട്ടുകാരും ചേർന്ന് പിടികൂടിയത്. തമിഴ്നാട്ടിലെ സേലം സ്വദേശികളായ മാരി, ചിത്ര എന്നിവരാണ് പിടിയിലായത്. ഇവർ സ്ഥിരം കുറ്റവാളികളാണെന്നാണ് പോലീസ് നൽകുന്ന വിവരം.

​ബസിനുള്ളിൽ വെച്ച് ഒന്നര പവന്റെ മാല പൊട്ടിച്ച ശേഷം മുന്നോട്ട് നീങ്ങാൻ ശ്രമിക്കുന്നതിനിടെയാണ് നാടകീയമായ സംഭവങ്ങൾ അരങ്ങേറിയത്. മാല നഷ്ടപ്പെട്ടെന്ന് മനസ്സിലാക്കിയ വയോധിക അല്പംപോലും പകച്ചുനിൽക്കാതെ മോഷ്ടാക്കളെ തടഞ്ഞു നിർത്തുകയും സ്വയം പ്രതിരോധിക്കുകയും ചെയ്തു. ഇവരുടെ ധീരമായ ഇടപെടലും ബഹളം കേട്ടെത്തിയ നാട്ടുകാരുടെ സഹായവും കാരണം മോഷ്ടാക്കൾക്ക് ബസ്സിൽ നിന്നും പുറത്തിറങ്ങി രക്ഷപ്പെടാൻ കഴിഞ്ഞില്ല. മോഷണം പാളിയതോടെ അക്രമികളെ ബസിനുള്ളിൽ വെച്ച് തന്നെ നാട്ടുകാർ പിടികൂടി നെയ്യാറ്റിൻകര പോലീസിന് കൈമാറുകയായിരുന്നു.

​കോൺക്രീറ്റ് പണിയും മറ്റ് കഠിനാധ്വാനവും ചെയ്ത് സ്വരുക്കൂട്ടിയ പണം കൊണ്ടാണ് താൻ ഈ ഒന്നേമുക്കാൽ പവന്റെ മാല വാങ്ങിയതെന്ന് കണ്ണീരോടെ വയോധിക പറയുന്നു. മാല പൊട്ടിച്ചെടുത്ത് പ്രതികൾ ഓടാൻ ശ്രമിച്ചെങ്കിലും താൻ ധൈര്യപൂർവ്വം അവരെ നേരിടുകയും നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയുമായിരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു. വയോധികയുടെ സമയോചിതമായ ഇടപെടലും നാട്ടുകാരുടെ സഹകരണവുമാണ് മോഷ്ടാക്കളെ ഉടൻ തന്നെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സഹായിച്ചത്.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

കുട്ടികൾക്ക് മരുന്ന് നൽകുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാരമായ ഒരു തർക്കത്തിനൊടുവിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് മുപ്പത്തിയൊ...
22/08/2026

കുട്ടികൾക്ക് മരുന്ന് നൽകുന്നതിനെച്ചൊല്ലിയുണ്ടായ നിസ്സാരമായ ഒരു തർക്കത്തിനൊടുവിൽ ഭാര്യയും ബന്ധുക്കളും ചേർന്ന് മുപ്പത്തിയൊന്നുകാരനായ സോഫ്റ്റ്‌വെയർ എഞ്ചിനീയറെ അതിക്രൂരമായി അടിച്ചുകൊലപ്പെടുത്തി. ഐടി മേഖലയിൽ പ്രതിവർഷം അറുപത് ലക്ഷത്തോളം രൂപ ശമ്പളം ലഭിച്ചിരുന്ന വിനയ് ഗുപ്തയാണ് സ്വന്തം വീട്ടിൽ വെച്ച് ദാരുണമായി കൊല്ലപ്പെട്ടത്.

ഡൽഹിയിലെ നിഹാൽ വിഹാർ മേഖലയിൽ നിന്നും അത്യന്തം ദാരുണമായ ഒരു കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്.

വിനയിന്റെ ഭാര്യ മുപ്പതുകാരിയായ രേഖയും ഇവരുടെ ബന്ധുക്കളും ചേർന്നാണ് ഈ ക്രൂരകൃത്യം നടപ്പിലാക്കിയത്. മൂന്നര വർഷം മുൻപായിരുന്നു ഇവരുടെ വിവാഹം. ലക്ഷ്മി പാർക്കിൽ താമസിച്ചിരുന്ന ഈ ദമ്പതികൾക്ക് നാല് മാസം പ്രായമുള്ള ഇരട്ടക്കുട്ടികളുണ്ട്, ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.

സംഭവദിവസം കുട്ടികൾക്ക് മരുന്ന് നൽകുന്നതുമായി ബന്ധപ്പെട്ട് വിനയും രേഖയും തമ്മിൽ വാക്കുതർക്കമുണ്ടായിരുന്നു. ഇതിൽ പ്രകോപിതയായി വീട്ടിൽ നിന്നിറങ്ങിപ്പോയ രേഖ, വെറും ഇരുപത് മിനിറ്റിനുള്ളിൽ സ്വന്തം അച്ഛനും അമ്മയും രണ്ട് സഹോദരന്മാരും നാത്തൂനും അമ്മാവനും ഉൾപ്പെടുന്ന ആറംഗ സംഘവുമായി തിരികെ എത്തുകയുമായിരുന്നു. ചാർട്ടേഡ് അക്കൗണ്ടന്റായ രാജ്‌കുമാർ ജിൻഡാൽ എന്ന സഹോദരനും ഇളയ സഹോദരനും ഈ സംഘത്തിലുണ്ടായിരുന്നു.

​തുടർന്ന് അടുക്കളയിൽ വെള്ളമെടുക്കാൻ പോയ വിനയിനെ യാതൊരു പ്രകോപനവുമില്ലാതെ ഇവർ വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. നിലത്തുവീണ വിനയിന്റെ കഴുത്തിൽ കാൽമുട്ടുവെച്ച് ഞെരിക്കുകയും, മുടിക്ക് കുത്തിപ്പിടിച്ച് വലിച്ചിഴക്കുകയും ചെയ്തു. അക്രമം കണ്ട് തടയാൻ ശ്രമിച്ച വിനയിന്റെ പ്രായമായ മാതാപിതാക്കളെ അക്രമിസംഘം ക്രൂരമായി തള്ളിമാറ്റുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അക്രമം നടക്കുന്ന സമയത്ത് വീട്ടിലെ സിസിടിവി ക്യാമറകൾ കൃത്യമായി ഓഫ് ചെയ്തിരുന്നു എന്നത് കൊലപാതകം മുൻകൂട്ടി ആസൂത്രണം ചെയ്തതാണെന്ന സംശയം ബലപ്പെടുത്തുന്നുണ്ട്. വിവരമറിഞ്ഞെത്തിയ പോലീസ് രേഖയെയും രണ്ട് സഹോദരന്മാരെയും ഉൾപ്പെടെ നാല് പേരെ ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. കസ്റ്റഡിയിലുള്ള പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്നും, സംഭവത്തിൽ ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണെന്നും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റിലയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ സ്റ്റിയറിങ്ങിന...
22/08/2026

കൊച്ചിയിൽ വൻ മയക്കുമരുന്ന് വേട്ട. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വൈറ്റിലയിൽ നടത്തിയ പരിശോധനയിൽ കാറിന്റെ സ്റ്റിയറിങ്ങിനുള്ളിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച 230 ഗ്രാം എം.ഡി.എം.എയുമായി നാല് പേർ പിടിയിലായി. പത്തനംതിട്ട സ്വദേശി വരുൺ ദേവ്, 19 വയസ്സുകാരി ഫിനില, എറണാകുളം സ്വദേശികളായ സിദ്ദിഖ്, വിപിൻ എന്നിവരാണ് അന്വേഷണ സംഘത്തിന്റെ വലയിലായത്. ഇതിൽ മയക്കുമരുന്ന് കടത്തിലെ പ്രധാന കണ്ണി വരുൺ ദേവ് ആണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഡൽഹിയിൽ നിന്നും താർ ജീപ്പിൽ സ്ത്രീകളെ കാരിയർമാരായി ഉപയോഗിച്ചാണ് ഇവർ കേരളത്തിലേക്ക് അതിവിദഗ്ദ്ധമായി മയക്കുമരുന്ന് എത്തിച്ചിരുന്നത്. പിടിയിലായ ഈ സംഘത്തിൽ നിന്നും എം.ഡി.എം.എയ്ക്ക് പുറമെ ഹാഷിഷ് ഓയിലും ഉദ്യോഗസ്ഥർ കണ്ടെടുത്തിട്ടുണ്ട്.

​കഴിഞ്ഞ ദിവസം കലൂരിൽ വെച്ച് 49 ഗ്രാം എം.ഡി.എം.എയുമായി ഒരു പെൺകുട്ടിയും രണ്ട് ആൺകുട്ടികളും പിടിയിലായിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മൊത്തവിതരണക്കാരായ ഈ സംഘത്തെക്കുറിച്ച് എക്സൈസിന് നിർണായക സൂചന ലഭിച്ചത്. കഴിഞ്ഞ ദിവസം ആദ്യം പിടിയിലായ പെൺകുട്ടിക്ക് ഈ വരുന്ന നവംബറിലാണ് 19 വയസ്സ് തികയുന്നത് എന്നത് ഗൗരവമുള്ള കാര്യമാണ്. യുവതികളെ ഉപയോഗിച്ച് അതിർത്തി കടത്തി മയക്കുമരുന്ന് കൊണ്ടുവന്ന് സംസ്ഥാനത്ത് ചില്ലറ വിൽപ്പന നടത്തുക എന്നതാണ് ഇവരുടെ പ്രധാന രീതി. ഓണക്കാലം അടുത്തതോടെ കേരളത്തിലേക്ക് മയക്കുമരുന്ന് കടത്തുന്നത് വലിയ തോതിൽ വർദ്ധിച്ചിട്ടുണ്ടെന്നാണ് ഉദ്യോഗസ്ഥരുടെ വിലയിരുത്തൽ. ഇപ്പോൾ പിടിയിലായ നാല് പേർക്ക് പുറമെ കൂടുതൽ ആളുകൾ ഈ വലിയ മയക്കുമരുന്ന് സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നും, ഇതുമായി ബന്ധപ്പെട്ട അന്വേഷണം കൂടുതൽ ഊർജ്ജിതമാക്കിയിട്ടുണ്ടെന്നും അന്വേഷണ ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും വീണ്ടും ഒരു ദാരുണമായ കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈ കേളമ്പാക്കം ചിന്നമ്മ നഗ...
22/08/2026

തമിഴ്‌നാട്ടിലെ ചെന്നൈയിൽ നിന്നും വീണ്ടും ഒരു ദാരുണമായ കൊലപാതക വാർത്തയാണ് പുറത്തുവരുന്നത്. ചെന്നൈ കേളമ്പാക്കം ചിന്നമ്മ നഗർ സ്വദേശിയും ഒരു സ്വകാര്യ കമ്പനിയിലെ ജീവനക്കാരനുമായ പ്രവീൺ കുമാർ എന്ന ഇരുപത്തിമൂന്നുകാരനാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. കഴിഞ്ഞ മൂന്ന് വർഷമായി തൻ്റെ നാട്ടുകാരിയായ ഒരു പെൺകുട്ടിയുമായി പ്രവീൺ പ്രണയത്തിലായിരുന്നു. ഇരുവരും ഒരേ സമുദായത്തിൽപ്പെട്ടവരാണെന്ന് പോലീസ് വ്യക്തമാക്കുന്നുണ്ടെങ്കിലും, പെൺകുട്ടിയുടെ കുടുംബം ഈ ബന്ധത്തെ ശക്തമായി എതിർത്തിരുന്നു. ഈ വിരോധമാണ് ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന ഈ ആക്രമണത്തിൽ കലാശിച്ചത്. ഈ മാസം പതിനാറാം തീയതി രാത്രി സ്വന്തം വീടിനു മുന്നിൽ നിൽക്കുകയായിരുന്ന പ്രവീണിന് നേരെ അപ്രതീക്ഷിതമായ ആക്രമണം ഉണ്ടാകുകയായിരുന്നു. ഒരു വാഹനം നിർത്തി ഇറങ്ങിവന്ന അക്രമിസംഘം മാരകായുധങ്ങൾ ഉപയോഗിച്ച് യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു.

​ആക്രമണം നടക്കുമ്പോഴുണ്ടായ ബഹളം കേട്ട് ഓടിയെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടന്ന യുവാവിനെ ഉടൻ തന്നെ സമീപത്തെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ചികിത്സയിലായിരുന്ന പ്രവീൺ ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ഈ കൊലപാതകവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ അച്ഛനും സഹോദരനും ഉൾപ്പെടെ നാല് പേരെ പോലീസ് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്. ടി.വി.കെ ഭാരവാഹി കൂടിയായ പെൺകുട്ടിയുടെ അച്ഛൻ ഏഴുമല, മറ്റ് ബന്ധുക്കളായ മണികണ്ഠൻ, നന്ദീഷ് എന്നിവരെ പോലീസ് കഴിഞ്ഞ ദിവസം തന്നെ പിടികൂടിയിരുന്നു. പ്രവീണിന്റെ മരണം സ്ഥിരീകരിച്ചതോടെ, സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികളെക്കൂടി ഉടൻ അറസ്റ്റ് ചെയ്യണം എന്നാവശ്യപ്പെട്ട് യുവാവിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ചേർന്ന് റോഡ് ഉപരോധിച്ച് ശക്തമായ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പെൺകുട്ടിയുടെ സഹോദരനായ ഗൗതമിനെയും പോലീസ് അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പോലീസിന്റെ തുടരന്വേഷണം ഊർജ്ജിതമായി പുരോഗമിക്കുകയാണ്.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

മൃതദേഹത്തിൽ നിന്ന് മാംസവും മറ്റും വേർപ്പെടുത്തിയ ശേഷം അത് കുക്കറിലിട്ട് വേവിക്കുന്നു.. 😔👇👇കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഉത്തർപ...
22/08/2026

മൃതദേഹത്തിൽ നിന്ന് മാംസവും മറ്റും വേർപ്പെടുത്തിയ ശേഷം അത് കുക്കറിലിട്ട് വേവിക്കുന്നു.. 😔

👇👇

കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് ഉത്തർപ്രദേശിലെ ആഗ്ര റെയിൽവേ സ്റ്റേഷനിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ ഒരു സ്യൂട്ട്കേസിൽ നിന്നാണ് നടുക്കുന്ന ഈ കൊലപാതക വിവരങ്ങൾ പുറത്തുവരുന്നത്. ട്രെയിനിലെ യാത്രക്കാർ ദുർഗന്ധം വമിക്കുന്നു എന്ന് പരാതിപ്പെട്ടതിനെ തുടർന്ന് പോലീസ് എത്തി പരിശോധിച്ചപ്പോഴാണ് സ്യൂട്ട്കേസിനുള്ളിൽ വെട്ടിനുറുക്കപ്പെട്ട നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ചെന്നൈ - ന്യൂ ഡൽഹി തമിഴ്നാട് സൂപ്പർഫാസ്റ്റ് എക്സ്പ്രസ്സിലാണ് പ്രതികൾ ഈ സ്യൂട്ട്കേസ് ഉപേക്ഷിച്ചത്. യുവതിയെ കൊലപ്പെടുത്തിയത് ആരാണ് എന്നോ എന്തിനാണ് എന്നോ യാതൊരു സൂചനയും ഇല്ലാതിരുന്ന ഈ കേസിൽ, പോലീസ് നടത്തിയ പഴുതടച്ച അന്വേഷണമാണ് ഇപ്പോൾ നിർണായക വിവരങ്ങളിലേക്ക് വെളിച്ചം വീശുന്നത്.

​ചെന്നൈ സെൻട്രൽ റെയിൽവേ സ്റ്റേഷനിലെയും പരിസരങ്ങളിലെയും മുന്നൂറ്റി അൻപതിലധികം സിസിടിവി ദൃശ്യങ്ങൾ അരിച്ചുപെറുക്കിയാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ഇതിൽ നിന്നും ഒരു യുവാവും യുവതിയും ചേർന്ന് ചുവന്ന നിറത്തിലുള്ള ഒരു സ്യൂട്ട്കേസുമായി സ്റ്റേഷനിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചു. ആഗ്രയിലേക്കുള്ള ട്രെയിനിൽ സ്യൂട്ട്കേസ് ഉപേക്ഷിച്ച ശേഷം ഇവർ ചെന്നൈ പാർക്ക് റെയിൽവേ സ്റ്റേഷനിൽ നിന്നും മറ്റൊരു ട്രെയിനിൽ കയറി കുടുവഞ്ചേരിയിലേക്ക് യാത്ര ചെയ്തതായി പോലീസ് കണ്ടെത്തി. തുടർന്ന് കുടുവഞ്ചേരിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, ഇതേ പ്രതികൾ ഒരു ഓട്ടോറിക്ഷയിൽ കയറി മോസ്ക് സ്ട്രീറ്റ് എന്ന സ്ഥലത്തേക്ക് പോകുന്നതായി വ്യക്തമായി. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ തിരച്ചിലിൽ പ്രതികൾ വാടകയ്ക്ക് താമസിച്ചിരുന്ന വീട് കണ്ടെത്തുകയായിരുന്നു.

​അയൽവാസികളിൽ നിന്നും ലഭിച്ച വിവരമനുസരിച്ച്, ഈ വീട്ടിൽ ഒരു പുരുഷനും രണ്ട് സ്ത്രീകളുമാണ് താമസിച്ചിരുന്നത്. ഒഡീഷ സ്വദേശിയും താംബരത്തിനടുത്തുള്ള ഒരു കയറ്റുമതി കമ്പനിയിൽ ജോലി ചെയ്തിരുന്നതുമായ ഹയാത്ത് നിഷ എന്ന യുവതിയാണ് കൊല്ലപ്പെട്ടത് എന്ന് പോലീസ് സംശയിക്കുന്നു. ഒപ്പം താമസിച്ചിരുന്ന യുവാവും മറ്റൊരു യുവതിയും ചേർന്നാണ് ഹയാത്ത് നിഷയെ കൊലപ്പെടുത്തിയത് എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അതിക്രൂരമായാണ് പ്രതികൾ കൊലപാതകം നടപ്പിലാക്കിയത്. മൃതദേഹത്തിൽ നിന്നും മാംസവും അസ്ഥികളും വേർപെടുത്തിയ ശേഷം ചില ഭാഗങ്ങൾ സ്യൂട്ട്കേസിലാക്കി ഉപേക്ഷിക്കുകയും, ബാക്കി വരുന്ന ശരീരഭാഗങ്ങൾ ബിരിയാണി ചെമ്പിലിട്ട് മൈദയും പച്ചക്കറികളും ചേർത്ത് പാകം ചെയ്ത് നശിപ്പിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന ഞെട്ടിക്കുന്ന തെളിവുകൾ പോലീസ് കണ്ടെടുത്തു. കൊല്ലപ്പെട്ട യുവതിയുടെ തല ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല എന്നത് അന്വേഷണത്തിൽ വലിയ വെല്ലുവിളിയാകുന്നുണ്ട്.

​ഈ കൊലപാതകത്തിന് പിന്നിലെ യഥാർത്ഥ കാരണം എന്താണെന്ന് കണ്ടെത്താനുള്ള തീവ്രശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ ഇപ്പോൾ. പണത്തിനോ സ്വർണ്ണാഭരണങ്ങൾക്കോ വേണ്ടിയാണോ അതോ പ്രതികൾ തമ്മിലുള്ള വ്യക്തിപരമായ മറ്റെന്തെങ്കിലും പ്രശ്നങ്ങളാണോ ഈ ക്രൂരകൃത്യത്തിലേക്ക് നയിച്ചത് എന്ന് പോലീസ് പരിശോധിച്ചു വരികയാണ്. കേസിൽ കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി ഹയാത്ത് നിഷയുടെ മകനെ പോലീസ് നിലവിൽ ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ പ്രതികളെയും, കൊലപാതകത്തിന് ഉപയോഗിച്ച ആയുധങ്ങളും, കൊല്ലപ്പെട്ട യുവതിയുടെ തലയും കണ്ടെത്താനുള്ള ഊർജ്ജിതമായ അന്വേഷണം പുരോഗമിക്കുകയാണ്. യഥാർത്ഥ പ്രതികളെ പിടികൂടുന്നതോടെ മാത്രമേ ഈ കൊടുംക്രൂരതയുടെ ചുരുളഴിയുകയുള്ളൂ.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

റിപ്പോർട്ടർ:ഇതുപോലെ സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ ഇങ്ങനെയൊരു സമരം ആരും ചെയ്തിട്ടുണ്ടാവില്ല. വളരെ ധൈര്യപൂർവ്വം ഭർത്താവിന്റ...
22/08/2026

റിപ്പോർട്ടർ:
ഇതുപോലെ സോഷ്യൽ മീഡിയ വഴിയോ അല്ലാതെയോ ഇങ്ങനെയൊരു സമരം ആരും ചെയ്തിട്ടുണ്ടാവില്ല. വളരെ ധൈര്യപൂർവ്വം ഭർത്താവിന്റെ വീടിന് മുന്നിൽ വെച്ചിട്ട് ഇങ്ങനെയൊക്കെ ചെയ്യുന്നു, ശരിക്കും നിങ്ങളുടെ ആവശ്യം എന്താണ്? ഇതിലൂടെ നിങ്ങൾ എന്താണ് ഉദ്ദേശിക്കുന്നത്?

ഡോ. ആയിഷ:
എന്റെ സ്വർണ്ണം തിരികെ തരണം. എന്റെ വീട്ടിൽ നിന്നും പല തവണകളായി കൈപ്പറ്റിയിട്ടുള്ള കാശ് തിരികെ തരണം. അതിൽ 100 പവൻ സ്വർണ്ണവും 10 ലക്ഷം രൂപയുമാണ്. എന്റെയും കുഞ്ഞിന്റെയും കാര്യങ്ങൾ കൃത്യമായിട്ട് ഒരു അച്ചടക്കത്തോടെ നോക്കണം. പിന്നെ എനിക്ക് അർഹിക്കുന്ന നഷ്ടപരിഹാരവും വേണം. അതാണ് എന്റെ ആവശ്യം.

റിപ്പോർട്ടർ:
ഈ കേസുമായി ബന്ധപ്പെട്ട് വീഡിയോ വന്ന സമയത്ത് തന്നെ ഞങ്ങൾ അന്വേഷിച്ചതാണ്. അവിടുന്ന് കിട്ടിയ പുതിയൊരു സംഭവം കൂടെയുണ്ട്. ഈ 100 പവൻ ഗോൾഡ് എന്ന് പറയുന്നത്, നിങ്ങൾ കൊടുത്ത ഒരു ഫേക്ക് ഗോൾഡ് (വ്യാജ സ്വർണ്ണം) ആയിരുന്നു എന്ന് ജനങ്ങൾ പറഞ്ഞു തുടങ്ങി. അതിന് കാരണമെന്താ?

ഡോ. ആയിഷ:
ഇവിടെ ശരിക്കും ഹൈദരലി എന്ന് പറയുന്ന ഒരാളുടെ... അവിടെ ഇവർ ചെന്ന സമയത്ത് ഇവർ പറഞ്ഞിട്ടുള്ളതാണ്. അതൊക്കെ അവരുടെ നിലവാരക്കുറവ് കാണിക്കുന്നതല്ലേ.

ഈ സ്വർണ്ണം വേറെ വ്യക്തിപരമായ ആവശ്യങ്ങൾക്ക് ഒന്നും ഉപയോഗിച്ചിട്ടുള്ളതല്ല. അദ്ദേഹത്തിന്റെ പഠനത്തിന് വേണ്ടി ഉപയോഗിച്ചിട്ടുള്ളതാണ്. അദ്ദേഹത്തിന് പിജി സീറ്റ് മേടിക്കാൻ ഉള്ള ഡൊണേഷനും ആദ്യ വർഷത്തെ ഫീസുമായിട്ടാണ് നമ്മൾ ഈ കാശ് കൊടുത്തിട്ടുള്ളത്. അതിന് എന്റെ വീട്ടിൽ നിന്നും എന്റെ സ്വർണ്ണം വിറ്റിട്ട്... കല്യാണം കഴിഞ്ഞിട്ട് കുറച്ചു മാസങ്ങൾക്കകം ഞാനെന്റെ മകളെ ഗർഭിണിയായിരിക്കുന്ന കാലത്ത് പണയം വെച്ചിട്ട് അവർ കൊണ്ടുപോയിട്ടുള്ള കാശാണ്.

റിപ്പോർട്ടർ:
ശരിക്കും പറഞ്ഞാൽ അവരെ പഠിപ്പിച്ച് ഒരു ഡോക്ടറാക്കിയത് നിങ്ങളുടെ ഫാമിലിയാണെന്നാണോ പറയുന്നത്?

ഡോ. ആയിഷ:
അയാൾ അപ്പോഴേക്കും ഡോക്ടർ ആയിരുന്നു. അവർക്ക് ഉപരിപഠനത്തിന് എല്ലാ സപ്പോർട്ടും കൊടുത്തത് എന്റെ ഫാമിലിയാണ്.

റിപ്പോർട്ടർ:
നിങ്ങളുടെ ഫാമിലിയാണല്ലേ?

ഡോ. ആയിഷ:
അതെ, അദ്ദേഹം ആ കോഴ്സ് തുടങ്ങിയതും എന്റെ സ്വർണ്ണം വിറ്റിട്ടാണ്. ഡൊണേഷൻ കൊടുത്തതും ഫസ്റ്റ് ഇയറിന്റെ ഫീസ് കൊടുത്തതും അതിൽ നിന്നാണ്. അതിനുശേഷം ആ മൂന്നു വർഷക്കാലം ഓരോ തവണയും കാശിന്റെ ആവശ്യം വരുമ്പോൾ എന്റെ വീട്ടിൽ നിന്ന് തന്നെയായിരുന്നു കൊടുത്തിരുന്നത്. എന്റെ വീട്ടുകാരും ഞാനും ഒക്കെ തന്നെയാണ് അവർക്ക് മൊത്തത്തിൽ ഉണ്ടായിരുന്നത്.

റിപ്പോർട്ടർ:
നിങ്ങൾ ലവ് മാരേജ് ആയിരുന്നല്ലേ? തുടക്കത്തിൽ ഇവരുടെ വീട്ടുകാർക്ക് എതിർപ്പോ മറ്റോ ഉണ്ടായിരുന്നോ?

ഡോ. ആയിഷ:
ഉണ്ടായിരുന്നു. ഞാനിതൊക്കെ സോഷ്യൽ മീഡിയയിൽ കുറെയൊക്കെ വായിക്കാറുണ്ട്. കുറെയൊന്നും എനിക്ക് എത്തിപ്പെടാറില്ല. ഞാൻ അങ്ങനെ ഭയങ്കരമായിട്ട് സോഷ്യൽ മീഡിയയിൽ ആക്ടീവ് ആയിട്ടുള്ള ഒരു വ്യക്തിയല്ല.

റിപ്പോർട്ടർ:
ഇതിലൊരു പ്രധാനപ്പെട്ട സംഗതി എന്താണെന്ന് വെച്ചാൽ, നാട്ടുകാരുടെ അടുത്തുന്നും മഹല്ലിന്റെ അടുത്തുന്നും സപ്പോർട്ട് വരുന്നില്ല എന്ന രീതിയിൽ പറയുന്നുണ്ട്. ആ വീഡിയോ കാണുമ്പോൾ ശരിക്കും നമുക്ക് വേദന തോന്നി. ആദ്യമായിട്ട് ഇതിൽ ഇടപെടേണ്ടത് നാട്ടുകാരും മഹല്ലും ഒക്കെയാണ്. പക്ഷെ ഇവിടെ എന്തുകൊണ്ട് മേഡത്തിനെ ഇവർ ഇങ്ങനെ സപ്പോർട്ട് ചെയ്യുന്നില്ല?

ഡോ. ആയിഷ:
നമ്മൾ രണ്ടുപേരും ഒരേ നാട്ടുകാരായതുകൊണ്ടായിരിക്കാം. അതല്ലെങ്കിൽ രാഷ്ട്രീയ സ്വാധീനമാകാം, സാമ്പത്തിക സ്വാധീനമാകാം. അതല്ലെങ്കിൽ എനിക്കറിയില്ല.

പിന്നെ അവർ തീരെ ഇടപെട്ടില്ല എന്ന് പറഞ്ഞാൽ അത് സത്യമല്ലാതായിപ്പോകും. മഹല്ലിന്റെ അകത്തുനിന്ന് എനിക്ക് ലെറ്റർ തന്നിട്ടുണ്ട്. പിന്നെ അവർക്ക് ലിമിറ്റേഷൻ ഉണ്ടെന്ന് പറഞ്ഞിട്ട് എനിക്കൊരു ലെറ്റർ കഴിഞ്ഞ ദിവസം വീണ്ടും തന്നിട്ടുണ്ട്. കാരണം എന്റെ ഹസ്ബൻഡും ഹസ്ബൻഡിന്റെ ഫാദറും ഒന്നും ഇതിനകത്ത് ഇടപെടാൻ താല്പര്യപ്പെടുന്നില്ല. പിന്നെ ചർച്ചകളിൽ ഒക്കെ അങ്ങനെ ഇങ്ങനെ നിൽക്കുന്നത് കൊണ്ടൊക്കെ ആയിരിക്കാം. ഇതിനപ്പുറത്തേക്ക് ഒന്നും എനിക്ക് ചിന്തിക്കാൻ സാധിക്കുന്നില്ല.

റിപ്പോർട്ടർ: ആരും ഉള്ളിലേക്ക് പോകരുത്. റാം, ഇങ്ങോട്ട് വരൂ, കുഴപ്പമില്ല. ആ മേൽക്കൂര ഒന്ന് കാണിക്കൂ.ഇതൊരു കെട്ടിടം മാത്രമാ...
22/08/2026

റിപ്പോർട്ടർ:
ആരും ഉള്ളിലേക്ക് പോകരുത്. റാം, ഇങ്ങോട്ട് വരൂ, കുഴപ്പമില്ല. ആ മേൽക്കൂര ഒന്ന് കാണിക്കൂ.

ഇതൊരു കെട്ടിടം മാത്രമാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. ഇതൊരു കെട്ടിടമല്ല, തകർന്നടിഞ്ഞതും ജീർണിച്ചതുമായ നമ്മുടെ വിദ്യാഭ്യാസ വ്യവസ്ഥയുടെ അറപ്പുളവാക്കുന്ന ഒരു നേർചിത്രമാണിത്. ഇതൊന്ന് കാണിക്കൂ...

നിങ്ങൾ എവിടെയാണ് ഇരുന്നിരുന്നത്?

വിദ്യാർത്ഥിനി:
ഞങ്ങൾ പുറത്താണ് ഇരിക്കുന്നത്.

റിപ്പോർട്ടർ:
ഇതിപ്പോൾ ഉപേക്ഷിക്കപ്പെട്ട നിലയിലാണോ...

വിദ്യാർത്ഥിനി:
ഇതിന്റെ അവസ്ഥ ഇങ്ങനെയായതുകൊണ്ട് ഇത് അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ഇടവേളകളിൽ കുട്ടികൾ കളിക്കുമ്പോൾ ഇങ്ങോട്ട് വരാറുണ്ട്. ആ ഇടവേള സമയത്താണ് ഈ മേൽക്കൂര തകർന്നുവീണത്.

റിപ്പോർട്ടർ:
ഇടവേള സമയത്ത്... ഈശ്വരാനുഗ്രഹത്താൽ ആർക്കും ഒന്നും സംഭവിച്ചില്ല. ഏതെങ്കിലും കുട്ടിക്ക് എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ഭരണകൂടം അതിന് ഉത്തരവാദികളാകുമായിരുന്നോ? ഇല്ല.

വർത്തമാനകാലമാണ് ഭാവിയാകുന്നത്. നമ്മുടെ രാജ്യത്തിന്റെ വർത്തമാനകാലം എത്രമാത്രം നിരാശാജനകവും ദുരിതപൂർണ്ണവുമാണെന്ന് നോക്കൂ. ഈ കുട്ടികൾ ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾക്കാണ് ആവശ്യപ്പെടുന്നത്. ഞാൻ വീഡിയോയിൽ കാണിച്ചതുപോലെ ടോയ്‌ലറ്റ് സൗകര്യമില്ല, മേൽക്കൂര തകർന്നു. ഉച്ചഭക്ഷണ സമയത്ത് കുട്ടികൾ കളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഈ മേൽക്കൂര തകർന്നത്.

വ്യക്തിപരമായി ഞങ്ങൾക്ക് വളരെയധികം സങ്കടമുണ്ട്. മോളേ പറയൂ, നിങ്ങൾക്ക് എന്താണ് വേണ്ടത്? വിദ്യാഭ്യാസ വ്യവസ്ഥയിൽ എന്ത് മാറ്റമാണ് നിങ്ങൾ ആഗ്രഹിക്കുന്നത്?

വിദ്യാർത്ഥിനി:
ഞങ്ങൾക്ക് ഇവിടെ മൂന്ന് ലക്ചറർമാരും ഫോർത്ത് സെക്ഷനും ഇതുവരെ ആയിട്ടില്ല. മൂന്ന് ലക്ചറർമാർ വേണം, അഞ്ച് സെക്കൻഡ് ഗ്രേഡ് അധ്യാപകർ, L1, L2 അധ്യാപകർ എന്നിവർ വേണം.

നല്ലൊരു സ്കൂൾ കെട്ടിടം വേണം, കാരണം ആകെയുള്ള മൂന്ന് മുറികളും ചോർന്നൊലിക്കുന്നതാണ്. ചോർന്നൊലിക്കുന്ന മുറികളിൽ കുട്ടികളെ ഇരുത്തരുതെന്ന് സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്, അത് വലിയ റിസ്കാണ്. എന്നാൽ ഞങ്ങൾ എവിടെ ഇരിക്കും?

മഞ്ഞായാലും, ചൂടായാലും, മഴയായാലും... എത്ര ചൂടുണ്ടെങ്കിലും ഫാൻ പോലുമില്ലാതെ ഞങ്ങൾ പുറത്താണ് ഇരിക്കുന്നത്.

ഞങ്ങൾ പുഴ കടന്നാണ് വരുന്നത്. കുറഞ്ഞത് 50 കുട്ടികളെങ്കിലും പുഴ കടന്നാണ് വരുന്നത്. ഞാൻ തന്നെ പുഴ കടന്നാണ് വരുന്നത്.

റിപ്പോർട്ടർ:
നിങ്ങൾ പുഴ കടന്നാണോ പഠിക്കാൻ വരുന്നത്?

വിദ്യാർത്ഥിനി:
അതെ. തുടർച്ചയായി 5 മാസം ആ പുഴ ഒഴുകിക്കൊണ്ടിരിക്കും. അവിടെ പായൽ പിടിക്കും, ഒരുപാട് കുട്ടികൾ അവിടെ തെന്നി വീഴാറുണ്ട്. കഴിഞ്ഞ തവണ ഞാൻ തന്നെ തെന്നി വീണിരുന്നു, എനിക്ക് ഇവിടെ പരിക്കേൽക്കുകയും ചെയ്തു.

വീഡിയോ കമെന്റ് ബോക്സിൽ ഉണ്ടാകും

രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ...
22/08/2026

രാജസ്ഥാനിലെ സർക്കാർ സ്കൂളുകളുടെ ശോചനീയാവസ്ഥ വെളിപ്പെടുത്തുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിജെപി എന്ന സംഘടന 'സ്കൂൾ ടീക് കരോ' എന്ന പേരിൽ നടത്തിയ ക്യാമ്പയിനിലൂടെയാണ് വിദ്യാർത്ഥികൾ നേരിടുന്ന ഈ വലിയ ദുരവസ്ഥയുടെ യാഥാർത്ഥ്യം പുറംലോകം അറിയുന്നത്. സംസ്ഥാനത്തെ 611 സ്കൂളുകൾക്ക് സ്വന്തമായി കെട്ടിടങ്ങളില്ല എന്ന യാഥാർത്ഥ്യമാണ് ഇതിൽ ഏറ്റവും പ്രധാനപ്പെട്ടത്. സ്വന്തം കെട്ടിടമില്ലാത്ത ഈ സ്കൂളുകൾ പലതും പ്രവർത്തിക്കുന്നത് താൽക്കാലിക ഷെഡുകളിലും കാലിത്തൊഴുത്തുകളിലുമാണ്.

ഈ 611 സ്കൂളുകളിൽ പത്തെണ്ണം പെൺകുട്ടികൾക്ക് മാത്രമുള്ളതാണെന്നത് കാര്യങ്ങളുടെ ഗൗരവം കൂടുതൽ വർദ്ധിപ്പിക്കുന്നു. പ്ലസ് ടു വരെയുള്ള പെൺകുട്ടികൾ പഠിക്കുന്ന പലയിടത്തും മേൽക്കൂര പോലുമില്ലാത്ത ശൗചാലയങ്ങളാണ് ഉള്ളത്. ഇവിടങ്ങളിൽ ഉപയോഗിക്കാൻ വെച്ചിരിക്കുന്ന വെള്ളമാകട്ടെ മാസങ്ങൾ പഴക്കമുള്ളതും തികച്ചും ഉപയോഗശൂന്യവുമാണ്. കണക്കുകൾ പ്രകാരം രാജസ്ഥാനിലെ 2047 സ്കൂളുകളിൽ ശൗചാലയങ്ങളില്ല. കൂടാതെ 1049 സ്കൂളുകളിൽ കുടിവെള്ള സൗകര്യവും ലഭ്യമല്ല.

സർക്കാരിന്റെ തന്നെ ഔദ്യോഗിക രേഖകളിലാണ് ഈ വിവരങ്ങൾ ഉള്ളതെന്നത് ഈ ദുരവസ്ഥ ശരിവയ്ക്കുന്നു. എന്നാൽ ഈ അടിസ്ഥാന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് പകരം, സ്കൂളുകളുടെ വീഡിയോ ചിത്രീകരിക്കുന്നത് വിലക്കിക്കൊണ്ട് സർക്കാർ പ്രത്യേക ഉത്തരവിറക്കുകയാണ് ചെയ്തത്. സ്കൂളുകളുടെ യഥാർത്ഥ അവസ്ഥ ജനങ്ങൾ അറിയാതിരിക്കാനാണ് ഈ നീക്കമെന്ന് വ്യക്തമാണ്. ഇതിനിടെ സ്കൂളുകളിലെ സാഹചര്യങ്ങൾ പരിശോധിക്കാൻ എത്തിയ സിജെപി നേതാവ് അശുതോഷ് അടക്കമുള്ള പ്രവർത്തകർക്ക് നേരെ ആക്രമണം ഉണ്ടാവുകയും അവരുടെ വാഹനങ്ങൾ തകർക്കപ്പെടുകയും ചെയ്തു. കുടിവെള്ളം പോലുമില്ലാത്ത ഇത്തരം ഗതികെട്ട സാഹചര്യങ്ങളിൽ വിദ്യാർത്ഥികൾ എങ്ങനെ പഠിക്കും എന്ന വലിയ ചോദ്യമാണ് ഇപ്പോൾ പൊതുസമൂഹത്തിൽ നിന്നും ഉയരുന്നത്.

തിരൂരിൽ നാടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫ...
22/08/2026

തിരൂരിൽ നാടിനെ നടുക്കിയ ദാരുണമായ കൊലപാതകത്തിന്റെ ചുരുളഴിയുന്നു. തിരൂർ പുഴയിൽ ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ഫൗസിയ എന്ന യുവതിയുടേതാണെന്ന് തിരിച്ചറിഞ്ഞതോടെയാണ് ഭർത്താവ് ഹുസൈനെ പോലീസ് കസ്റ്റഡിയിലെടുത്തത്. കുടുംബവഴക്കിനെത്തുടർന്ന് ഭാര്യയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം പുഴയിൽ തള്ളുകയായിരുന്നുവെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. വ്യാഴാഴ്ച പുലർച്ചെ ഒരു മണിയോടെ മീൻ പിടിക്കാൻ പോകാമെന്ന് പറഞ്ഞാണ് ഹുസൈൻ ഫൗസിയയെ വീട്ടിൽ നിന്ന് വിളിച്ചിറക്കിക്കൊണ്ടുപോയത്.

ഇവരെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ചാക്കിലാക്കി നങ്കൂരത്തിൽ കോർത്ത് പുഴയുടെ അടിയിലേക്ക് താഴ്ത്തുകയായിരുന്നു. പിന്നീട് മറ്റൊരു വള്ളത്തിൽ മീൻ പിടിക്കാൻ പോയ മത്സ്യത്തൊഴിലാളികളാണ് ഈ മൃതദേഹം കണ്ടെത്തിയത്. ഫൗസിയയുടെ കഴുത്തിൽ വരിഞ്ഞുമുറുക്കിയതിന്റെ പാടുകൾ പ്രാഥമിക ഇൻക്വസ്റ്റ് നടപടികളിൽ തന്നെ വ്യക്തമായിട്ടുണ്ട്. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച ഹുസൈനെ തിരൂർ-പരപ്പനങ്ങാടി റൂട്ടിലോടുന്ന ബസ്സിൽ നിന്നാണ് അതിവിദഗ്ധമായി പോലീസ് പിടികൂടിയത്. പോലീസ് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചതായാണ് വിവരം. രണ്ട് മക്കളുള്ള ഈ ദമ്പതികൾക്കിടയിൽ നിരന്തരം പ്രശ്നങ്ങളുണ്ടായിരുന്നു. കുടുംബം പോറ്റാനായി ഫൗസിയ പല വീടുകളിലും ജോലിക്ക് പോയിരുന്നതിൽ ഹുസൈന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വഴക്ക് പതിവായിരുന്നുവെന്നും, കൊലപാതകം നടക്കുന്നതിന്റെ തലേദിവസമായ ബുധനാഴ്ചയും വീട്ടിൽ വലിയ ബഹളമുണ്ടായിരുന്നതായും അയൽവാസികൾ പറയുന്നു.

അന്ന് നാട്ടുകാർ ഇടപെട്ടാണ് പ്രശ്നം പരിഹരിച്ചത്. ഇതിനുശേഷമാണ് പുലർച്ചെ ഭാര്യയെ വിളിച്ചിറക്കി കൊലപാതകം നടത്തിയത്. ഫൗസിയയുടെ മൃതദേഹം ഇപ്പോൾ പോസ്റ്റ്‌മോർട്ടത്തിനായി മാറ്റിയിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവരുന്നതോടെ മരണകാരണത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതൽ തെളിവെടുപ്പുകൾക്കും അന്വേഷണങ്ങൾക്കുമായി പോലീസ് നടപടികൾ ഊർജ്ജിതമാക്കിയിട്ടുണ്ട്.

____________________________________

താഴെ പറയുന്നവയെല്ലാം ഇനി ഈ പേജിലൂടെ നിങ്ങളിലേക്ക്:
​▪️ ക്രൈം സ്റ്റോറീസ് (Crime Stories)
▪️ ഇന്റർവ്യൂസ് (Interviews)
▪️ ഡെയിലി ന്യൂസ് (Daily News)
▪️ ലൈംഗിക വിദ്യാഭ്യാസം (S*x Education)
▪️ HISTORY

​ആർട്ടിക്കൾസ് മുടങ്ങാതെ ലഭിക്കാൻ പേജ് ഫോളോ ചെയ്യാൻ മറക്കല്ലേ! 👍

Address

Buldiing Number 121, Chemmad
Malappuram
676309

Telephone

+966536800735

Website

Alerts

Be the first to know and let us send you an email when Eagle's Wings Media posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Eagle's Wings Media:

Shortcuts

Share