Elite Librery - Golden Jubilee - Kuttippuram

Elite Librery - Golden Jubilee - Kuttippuram Contact information, map and directions, contact form, opening hours, services, ratings, photos, videos and announcements from Elite Librery - Golden Jubilee - Kuttippuram, Chinese restaurant, Kuttippuram p o, Kuttippuram.

20/07/2026
ചന്ദ്രൻ മാഷും കുട്ടികളും ഒത്തുചേർന്നു.കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും വിവിധ സ്കൂളുകളിൽ അധ്യാപകനായും പ്രധാന അധ്യാപക...
13/06/2026

ചന്ദ്രൻ മാഷും കുട്ടികളും ഒത്തുചേർന്നു.

കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും വിവിധ സ്കൂളുകളിൽ അധ്യാപകനായും പ്രധാന അധ്യാപകനായുമൊക്കെ ദീർഘകാലം സേവനമനുഷ്ഠിക്കുകയും, സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിറഞ്ഞു നിൽക്കുകയും ചെയ്ത വ്യക്തിത്വം സി കെ ചന്ദ്രശേഖരൻ എന്ന ചന്ദ്രൻ മാഷ് നവതിയിലേക്ക് പ്രവേശിച്ച വേളയിൽ അദ്ദേഹത്തിൻറെ ശിഷ്യ ഗണങ്ങളും സുഹൃത്തുക്കളും അദ്ദേഹത്തിന് സ്നേഹാദരം അർപ്പിക്കുന്നതിന് വേണ്ടി കുറ്റിപ്പുറത്ത് ഒത്തുചേർന്നു.

പൊന്നാട അണിയിച്ചു. ഉപഹാര സമർപ്പണം നടത്തി.

കുറ്റിപ്പുറം കഴുത്തല്ലൂർ കെ എസ് എം എം എൽ പി സ്കൂളിൽ വച്ച് നടന്ന കൂട്ടായ്മയിൽ നിരവധി പേർ പങ്കെടുത്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ചടങ്ങിന് തുടക്കം കുറിച്ചു.

പി വി രാമകൃഷ്ണൻ, എൻ വി കുഞ്ഞുമുഹമ്മദ്,
കെ പി അശോകൻ,
വി പി പരമേശ്വരൻ,
കെ രാമദാസ്,
സി മൊയ്തീൻകുട്ടി,
എ എ സുൽഫിക്കർ,
പി കെ അബ്ദുറഹിമാൻ മാസ്റ്റർ,
രഘു കുമാർ,
ലത മാരായത്ത്,
ആലുക്കൽ റഷീദ് മാസ്റ്റർ,
കെ ടി മുഹമ്മദ് മാസ്റ്റർ,
അദ്വ മുജീബ് കൊളക്കാട്,
ടി കെ മുഹമ്മദ്,
പി വി മോഹനൻ,
പി എം ആമിനക്കുട്ടി,
ഹമീദ് കക്കാട്ടിൽ,
കെ എം നജീബ്,
കെ ടി സിദ്ധീഖ്,
സ്വപ്ന ഉണ്ണികൃഷ്ണൻ,
കമർ സമാൻ,
വീണ കാന്തൻ,
മുംതാസ് ബീഗം,
വിജയ ലക്ഷ്മി,
എന്നിവർ സംസാരിച്ചു.

10/05/2026

സാമൂഹ്യ സംസ്കാരിക ജീവകാരുണ്യ മേഖലകളിൽ തന്റെ 78-ാം വയസ്സിലും സജീവമായി ഇടപെടലുകൾ നടത്തുന്ന ആമിനക്കുട്ടിയെ കുറ്റിപ്പുറം സീനിയർ സിറ്റിസൺ ഫോറം ആദരിച്ചു.

സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ 78 വയസ്സ് പൂർത്തിയാകുമ്പോഴും സജീവമായി നിലകൊള്ളുകയും ഇടപെടുകയും ചെയ്യുന്ന പി എം ആമ...
10/05/2026

സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലകളിൽ 78 വയസ്സ് പൂർത്തിയാകുമ്പോഴും സജീവമായി നിലകൊള്ളുകയും ഇടപെടുകയും ചെയ്യുന്ന പി എം ആമിനക്കുട്ടിയെ കുറ്റിപ്പുറം സീനിയർ സിറ്റിസൺ ഫോറം ആദരിച്ചു.

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ സ്ഥാപക പ്രസിഡൻ്റുംസാമൂഹിക സാംസ്കാരിക കലാ നാടക പ്രവർത്തനങ്ങളിൽ കുറ്റിപ്പുറത്തും പരിസര പ്...
18/02/2026

കുറ്റിപ്പുറം എലൈറ്റ് ലൈബ്രറിയുടെ സ്ഥാപക പ്രസിഡൻ്റും
സാമൂഹിക സാംസ്കാരിക കലാ നാടക പ്രവർത്തനങ്ങളിൽ കുറ്റിപ്പുറത്തും പരിസര പ്രദേശങ്ങളിലും 55 വർഷക്കാലത്തോളം ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നേതൃപരമായ പങ്ക് വഹിക്കുകയും ചെയ്ത
വി.വി. ഭാസിയുടെ മുന്നാം ചരമവാർഷിക അനുസ്മരണ കൂട്ടായ്മ സംഘടിപ്പിച്ചു.

കുറ്റിപ്പുറം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് കൈപ്പള്ളി അബ്ദുള്ളക്കുട്ടി ഉദ്ഘാടനം ചെയ്തു.

എൻ. വി. കുഞ്ഞുമുഹമ്മദ്
അധ്യക്ഷത വഹിച്ചു.
ഡോ. സി. പി. കെ. ഗുരുക്കൾ
മുഖ്യ അനുസ്മരണ പ്രഭാഷണം നടത്തി.

പഠന സ്കോളർഷിപ്പ് വിതരണം
മീന ഭാസി നിർവ്വഹിച്ചു.

പി.വി. രാമകൃഷ്ണൻ,
അഷറഫ് രാങ്ങാട്ടൂർ,
കെ.പി. അസീസ്,
ആബിദ് വി.പി.
മഠത്തിൽ ശ്രീകുമാർ,
കെ. രാജൻ,
അഡ്വ. മുജീബ് കൊളക്കാട്,
പി.വി. മോഹനൻ,
ലത മാരായത്ത്,
എം.പി.എ ലത്തീഫ്,
എ.എ. സുൽഫിക്കർ,
ഒ. രാജഗോപാൽ,
ടി.എം. മുത്തുണ്ണി,
വി.പി. പരമൻ,
പി.കെ. അബ്ദുറഹിമാൻ,
പി. ബാലകൃഷണൻ,
ടി.കെ. കുഞ്ഞവറാൻ
ദിലീപ് മൂത്തേടത്ത്
എന്നിവർ പ്രസംഗിച്ചു.

ഫെബ്രുവരി 17 ന് ചൊവ്വാഴ്ച വൈകീട്ട്  4 മണിക്ക് അമാന ഹോസ്പിറ്റലിന് സമീപമുള്ള മീന ആർക്കൈഡ് ലെ ഭാസി മെമ്മോറിയൽ ഹാളിൽ.
10/02/2026

ഫെബ്രുവരി 17 ന് ചൊവ്വാഴ്ച
വൈകീട്ട് 4 മണിക്ക് അമാന ഹോസ്പിറ്റലിന് സമീപമുള്ള മീന ആർക്കൈഡ് ലെ ഭാസി മെമ്മോറിയൽ ഹാളിൽ.

Address

Kuttippuram P O
Kuttippuram
679571

Website

Alerts

Be the first to know and let us send you an email when Elite Librery - Golden Jubilee - Kuttippuram posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Shortcuts

Share