01/05/2018
വാർത്താ മാധ്യമങ്ങൾക്ക് എന്തും എഴുതിപ്പിടിപ്പിക്കാം എന്നതിന്റെ അടുത്ത ഉദാഹരണമാണ് ഞാൻ,
എന്നെ മനസിലായില്ലെ? ഞാൻ "LN2 ഐസ്ക്രീം ലബോറട്ടറി". കോഴിക്കോട്ടെ ഒരു പറ്റം യുവ എഞ്ചിനീയർമാരുടെ സംരഭം, സ്വപ്നം, പ്രയത്നം എല്ലാം... മറ്റു മഹാനഗരങ്ങളെ പോലെ രുചിക്ക് പേരുകേട്ട കോഴിക്കോട്ടേക്ക് ഞാൻ എത്തുന്നത് മൂന്ന് മാസം മുൻപാണ്. ശുദ്ധവും രുചികരവുമായ എന്തിനെയും ഇരുകയ്യും നീട്ടി സ്വീകരിക്കുന്ന കോഴിക്കോട്ടുകാർ എന്നെയും സ്വീകരിച്ചു. രുചിയുടെ പുതിയ ലോകം തേടി അവർ ഓടിയെത്തി. കോഴിക്കോട്ടെ പുതിയൊരു ശ്രദ്ധാ കേന്ദ്രമായി ഞാൻ.
പക്ഷെ, എനിക്കും വിധി മറിച്ചല്ലായിരുന്നു. യുവ സംരഭകരെ തളർത്തുന്ന ചിലരുടെ ചെയ്തികൾ എനിക്കെതിരെയും വന്നു. ദിനപത്രത്തിലൂടെ, അത് സോഷ്യൽ മീഡിയയിലൂടെ ചർച്ചയാക്കി. യാഥാർത്യം തേടാൻ ആരും തയ്യാറായില്ല... യുവ എഞ്ചിനീയർമാരെ വഞ്ചിതരുടെ ലേബലിലേക്ക് മാറ്റി... ദുബൈ മുൻസിപ്പാലിറ്റി ഇതേ വിഷയത്തിൽ പുറപ്പെടുവിച്ച റിപ്പോർട്ടിന്റെ ലിങ്കും കൂടെ ചേർക്കുന്നു (https://gulfnews.com/news/uae/health/liquid-nitrogen-ice-cream-safe-1.1941267 )
കോഴിക്കോട് വന്ന ശേഷം പലയിടത്തും പല പേരിൽ (കേരളത്തിൽ) തുറന്നെങ്കിലും അവരെയൊന്നും പരാമർശിക്കാതെ കോഴിക്കോട് ബീച്ചിലെ ഈ കടയെ മാത്രം ചൂണ്ടിക്കാട്ടിയതിലെ ഉദ്ദേശ ശുദ്ധി സാമാന്യ ബുദ്ധി ഉള്ളവർ മനസിലാക്കുമല്ലോ....
കാലം സാക്ഷി,,, വാർത്ത കൊടുത്ത പത്രം തന്നെ തെറ്റു മനസിലാക്കി അതു തിരുത്താൻ തയ്യാറായിരിക്കുന്നു ( Link: http://suprabhaatham.com/epaper/admin/images/uploaded/20180501055744_0.jpg ), ഞങ്ങളെ വിശ്വസിച്ചവർക്ക്, കൂട്ടുനിന്നവർക്ക്, ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചവർക്ക് എല്ലാം നന്ദി....
ഒരപേക്ഷയുണ്ട്... ഞങ്ങളുടെ സ്വപ്നങ്ങളെ തല്ലിക്കെടുത്തരുത്.... സഹായിച്ചില്ലെങ്കിലും ഉപദ്രവിക്കരുത്...