Kollam Restaurants

Kollam Restaurants foodies kollam

30/12/2021

Noor Mahal Restaurant
Ayathil bypass kollam
New Year offer
CONTACT FOR ORDERS
9895112020 | 9744333310

01/12/2021

To Loose Your Busy "You" Contact Today on 88 93 88 99 55

20/02/2021
08/02/2021

മുളക് പുരാണം

ഒരു മുട്ട റോസ്റ്റിന്റെ കഥ."ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്"  1991 ൽ കൊല്ലം കളക്ടർ ആയിരുന്ന പോൾ ആന്റണി IAS പറഞ...
07/02/2021

ഒരു മുട്ട റോസ്റ്റിന്റെ കഥ.

"ഭൂമിയിൽ ഒരു സ്വർഗ്ഗമുണ്ടെങ്കിൽ അതിവിടെയാണ്" 1991 ൽ കൊല്ലം കളക്ടർ ആയിരുന്ന പോൾ ആന്റണി IAS പറഞ്ഞതാണ്, ഒരിക്കൽ കൊല്ലം ടൌൺ ഹോട്ടലിൽ നിന്നും അപ്പോം മുട്ടയും കഴിച്ചതിനു ശേഷമാണ് ഇങ്ങനെ അഭിപ്രായപ്പെട്ടത്.

കൊല്ലം പട്ടണത്തിന്റെ ഹൃദയത്തിൽ ചിന്നക്കടയിൽ തോമ എന്ന് ജനം വിളിച്ചിരുന്ന തോമസ് സേവ്യർ മൂന്ന് സെന്റിൽ ടൌൺ ഹോട്ടൽ എന്ന ഒരു ചായക്കട തുടങ്ങുമ്പോൾ ഒരിക്കൽ പോലും കരുതിയില്ല, ആ കടയിൽ നിന്നുയരുന്ന ചെറൂളളി വഴറ്റുന്ന മണം അങ്ങ് തെക്ക് തിരുവിതാംകൂർ കൊട്ടാരം മുതൽ വടക്ക് പാലക്കാടൻ ചുരവും കടന്നു പോകുമെന്ന്. ചിറയിൻകീഴിൽ നിന്നും ആലപ്പുഴ ഉദയ സ്റ്റുഡിയോയിലേക്ക് പോകുന്ന വഴി പ്രേംനസീർ കടയിൽ എത്തി. ഭക്ഷണ കാര്യത്തിൽ കൃത്യമായ ചിട്ട പാലിക്കുന്ന ഹരിതനായകൻ പതിവിൽ കൂടുതൽ ഒരപ്പം കൂടി ഓർഡർ ചെയ്തു. ബില്ലടക്കുമ്പോൾ ക്ഷേമം തേടി കൂടെ നിന്ന തോമാച്ചനോട് പറഞ്ഞു "എന്റെ പതിവ് കോട്ടയിൽ കൂടുതലായി, ഇന്നിത് മതി. വീണ്ടും വരാം”.

തിരുവിതാംകൂർ തമ്പുരാട്ടി, കൊട്ടാരക്കര, എസ് കെ നായർ, കാക്കനാടൻ തുടങ്ങി, ഉയർന്ന സർക്കാർ ഉദ്യോഗസ്ഥർ, പോലീസ് പ്രമാണിമാർ, കോളേജ് കുട്ടികൾ, കമ്പോളത്തിലെ വിവിധ കൂലിപ്പണിക്കാർ, എന്ന് വേണ്ട, ടൌൺ ഹോട്ടലിൽ ഒരിക്കലെങ്കിലും കയറാത്തവർ അക്കാലത്തു കൊല്ലത്തില്ലായിരുന്നു.

പലരും കരുതുന്നപോലെ അപ്പത്തിനും മുട്ട റോസ്സ്റ്റിനും മാത്രമല്ല അവിടെ ആളുകൾ കയറുന്നത്. മുട്ടയുടെ ആകൃതിയിൽ തയ്യാറാക്കുന്ന അവരുടെ കട്ലറ്റ് പ്രസിദ്ധവും ഉച്ചക്ക് കണമ്പ് കൂടിയുള്ള ഊണ് രുചികരവുമായിരുന്നു. പത്തിരിയും, വാഴക്കാപ്പവും വൈകുന്നേരങ്ങളിൽ ലഭിക്കും. ചെമ്പു ബോയ്ലറിൽ തിളപ്പിച്ച വെള്ളത്തിലെ ചായക്ക് പ്രിയമായിരുന്നു. ഷാഫി ആയിരുന്നു എക്കാലവും ടീ മേക്കർ. ഉള്ളിത്തൊലിപോലുള്ള, മുകളറ്റം വീർത്ത്, വീണ്ടും ചുരുങ്ങിയിരിക്കുന്നു ഗ്ലാസ് എപ്പോഴും 'ബ്ലാ ബ്ലാ' പോലെ പോലെ തിളങ്ങും, വിരലൊന്നുരച്ചാൽ 'കിർ' എന്നുകേൾക്കും. കുണ്ടറ സിറാമിക്സിലെ വെളുത്ത പിഞ്ഞാണങ്ങൾ ചൂടോടെ ശശി, മാർബിൾ പാകിയ മേശമേൽ ടർക്കി കൊണ്ട് തുടച്ചു വെയ്ക്കുമ്പോൾ വൈകുന്നേരത്തെ കുന്തിരിക്കത്തിന്റെ പുക നമ്മളെ പൊതിഞ്ഞു തുടങ്ങും. മൂന്നുനേരവും കുന്തിരിക്കം പുകച്ചും, ഡെറ്റോൾ കൊണ്ട് തറ തുടച്ചു ഏറ്റവും വൃത്തിയും വെടിപ്പായുമുള്ള അന്തരീക്ഷത്തിൽ ഭക്ഷണം വിളമ്പണം എന്ന് തോമക്ക് നിർബന്ധമായിരുന്നു. (അവിടെ ഉപയോഗിച്ചിരുന്ന മാർബിൾ പാകിയ മേശ ജില്ലാ ആശുപത്രി ക്യാന്റീനിൽ കിടപ്പുണ്ട്) മില്ലി എന്നുവിളിച്ചിരുന്ന ആളായിരുന്നു പ്രധാന പാചകക്കാരൻ. കടയിൽ ഉപ്പും മുളകും വിൽക്കാനായി വന്നിരുന്ന ശശി പിൽക്കാലത്തു തോമാച്ചായന്റെ വിശ്വസ്തൻ ആയി. എപ്പോഴും വെളുത്ത ജൂബയും മുണ്ടും ധരിച്ചിരുന്ന ശശിയുടെ കൂടെപ്പിറപ്പായിരുന്നു ഒരു കൈതൂവാല. കട സ്ഥിരമായി അടച്ചു പൂട്ടിയശേഷം ശശി ബ്യൂട്ടി പാലസിലും പിന്നീട് ബ്യൂട്ടി എന്ന കടയിലും സെയിൽസ് ജോലികൾ ചെയ്തിരുന്നു. കുറച്ചുനാളുകൾക്കു മുൻപ് നിര്യാതനായി.

ബസ്സ്റ്റാൻഡിന് അടുത്തുള്ള മുട്ടകടയിൽ നിന്നായിരുന്നു താറാം മുട്ട ഹോൾ സെയിൽ ആയി വാങ്ങിയിരുന്നത്. ചെറിയ ഉള്ളി മാത്രമായിരുന്നു ഉപയോഗം. മൂന്ന് ആട്ടുകല്ലിൽ ഉള്ളി അരച്ചായിരുന്നു ഉപയോഗിച്ചിരുന്നത്. വെളിച്ചെണ്ണയല്ലാതെ മറ്റൊരു പാചകയെണ്ണയും ഉപയോഗിച്ചിട്ടില്ല. ഇപ്പോൾ, വടയാറ്റുകോട്ട റോഡിൽ ഓറിയന്റ് ബാർ ഹോട്ടലിനടുത്തുള്ള പുളിമൂട് വീട്ടിലായിരുന്നു തോമാച്ചായനും കുടുംബവും താമസിച്ചിരുന്നത്. പിന്നീടത് സ്കറിയ എന്ന കൊറിയക്കാരൻ വാങ്ങി.

ഹോട്ടലിൽ പന്ത്രണ്ടു അപ്പക്കാരയിൽ (ചീനിച്ചട്ടി) ഒരേപോലെ ഒരു സമയം അപ്പം ചുടുമായിരുന്നു. ക്യാഷ് കൗണ്ടറിനു മുകളിൽ, രൂപക്കൂട്ടിൽ ഔസേപ്പ് പിതാവിന്റെ നോട്ടം എപ്പോഴും തോമാച്ചന്റെ ധൈര്യമായിരുന്നു. ഉരലിൽ ഇടിച്ച ബർമ്മ പച്ചരിപ്പൊടിയിൽ ഒരു തരി പോലും കാണരുതെന്ന നിർബന്ധം മുതലാളിക്കുണ്ടായിരുന്നു. വിറകു മാത്രമേ അക്കാലത്തുള്ളൂ. കപ്പി കാച്ചിയും, ശുദ്ധമായ പുള്ളിക്കട ഷാപ്പിലെ കള്ളുമായിരുന്നു അപ്പത്തിന്റെ ചേരുവകകൾ.

"മുട്ട റോസ്സ്റ്റിനു ഒരു രഹസ്യവുമില്ല, എല്ലാം ഔസേപ്പ് പിതാവ് തന്ന കൈപ്പുണ്യം"
പ്രസിദ്ധമായ രുചി രഹസ്യം തേടിയ എന്നോട് സ്റ്റെല്ലാമ്മച്ചി പറഞ്ഞു.

തോമാച്ചൻ കടയിൽവരാതായതോടെ കൊച്ചുമകൻ സിറിയക് (ശശി ) ആയിരുന്നു മേൽനോട്ടം. മൂന്നു സെന്റിന്റെ പേരിൽ മാൻ മാർക്ക് സോപ്പ് മുതലാളിയുമായി ദീർഘ നാൾ കേസുനടത്തി അവസാനം, 1992 ൽ അന്തിമ കോടതി വിധിയിൽ കട ഒഴിഞ്ഞു കൊടുക്കേണ്ടി വന്നു. പുതിയ കെട്ടിടം പണിയുമ്പോൾ ആവശ്യമായ സ്ഥലം ടൌൺ ഹോട്ടലിന് നൽകണം എന്ന വ്യവസ്ഥയായിരുന്നു. പുതിയ കെട്ടിടം പണിയാൻ ആരും അനുമതി കൊടുത്തില്ല. അതോടെ കൊല്ലക്കാരുടെ അപ്പോം മുട്ടേം കൊതിയും അടഞ്ഞ അധ്യായമായി.

തോമാച്ചന്റെ 84 വയസ്സുള്ള മൂത്ത മകൾ സ്റ്റെല്ല മുട്ട റോസ്റ്റ് കഥകൾ പറയുമ്പോൾ അപ്പനെ കുറിച്ചുള്ള ഓർമ്മകൾ, ഒന്നൊന്നായി മണിമണി പോലെ ഒഴുകിയെത്തി. അപ്പൻ പൊന്നുപോലെ സൂക്ഷിച്ചിരുന്ന ഔസെപ്പ് പിതാവിന് വെളിച്ചം പകർന്ന വിളക്കും, ചെമ്പു ബോയ്ലറും, അപ്പക്കാരകളും തട്ടിൽ പുറത്തു നിന്നും പൊടി തട്ടിയെടുക്കാൻ കൊച്ചുമകൻ തപനും, അവന്റെ അപ്പച്ചി, മോളിയും (സ്റ്റെല്ലയുടെ മകൾ) കൂട്ടിനെത്തി.

എന്റെ ഇരുപതാം വയസ്സു മുതൽ (1977) കട പൂട്ടുന്നവരെ (1992) തിന്ന മുട്ട റോസ്റ്റിന്റെ നറുമണം തേടി, മുണ്ടക്കലുള്ള ജസ്റ്റിന്റെ (റിട്ടയെർഡ് KSEB) വസതി തേപ്പിടിച്ചു ഞാൻ ചെന്നു.
ചിത്രത്തിൽ, സ്റ്റെല്ലാമ്മച്ചി ഇപ്പോൾ താമസിക്കുന്ന മുണ്ടക്കലെ മരുമകൻ ജസ്റ്റിന്റെ വീട്, സ്‌കറിയും (ശശി) സഹോദരികളും ഒരുമിച്ചുള്ള പഴയ ആൽബം ഫോട്ടോ), ടൌൺ ഹോട്ടലിൽ ഉപയോഗിച്ചിരുന്ന ചില സാധങ്ങൾ എന്നിവ കാണാം. പുളിമൂട്ടിൽ വീട് നിന്ന സ്ഥലവും, ടൌൺ ഹോട്ടൽ നിന്നിരുന്ന സ്ഥലവും കാണാം.

തോമാച്ചന്റെ ഒരു ചിത്രവും കാണൂ

       (the new one which started lately @ jollysilks, convent jn)60/- 😍 Worthyyyy.... happy to see the renovated part 😍...
26/02/2020


(the new one which started lately @ jollysilks, convent jn)
60/- 😍
Worthyyyy.... happy to see the renovated part 😍😍😍
Keep on spraying good vibes ....

      foodseeker       for Rs 90/-Mmmmmm mmmmmmm.....Make sure to grapple a tissue in ur other hand because this stuff i...
26/02/2020

foodseeker
for Rs 90/-
Mmmmmm mmmmmmm.....
Make sure to grapple a tissue in ur other hand because this stuff is sooooo creaaaammmyy

“Vote for a good modus operandi because only a good nosh can help you from wobblies and chagrin’s”      food seeker  for...
26/02/2020

“Vote for a good modus operandi because only a good nosh can help you from wobblies and chagrin’s”


food seeker
for 90/-

ഓണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയ്പെടുന്നുടെന്കിലും പൊതുവില്‍ ഓണം ഒരു വിളവെടുപ്പ്‌ ഉത്സവം ആയിട്ടാണ്‌ കരുതപ്പെടുന്നത്....
10/09/2019

ഓണത്തെക്കുറിച്ച് പല ഐതീഹ്യങ്ങളും പറയ്പെടുന്നുടെന്കിലും പൊതുവില്‍ ഓണം ഒരു വിളവെടുപ്പ്‌ ഉത്സവം ആയിട്ടാണ്‌ കരുതപ്പെടുന്നത്. കാലവര്‍ഷം കഴിഞ്ഞു മാനം തെളിഞ്ഞു കഴിയുമ്പോള്‍ ആയിരുന്നു പണ്ടു കാലത്ത്‌ കേരളത്തിലേക്ക് വിദേശ കപ്പലുകള്‍ സുഗന്ധ ദ്രവ്യങ്ങളുടെ വ്യാപാരത്തിനായി വന്നുകൊണ്ടിരുന്നത് അങ്ങിനെ സ്വര്‍ണം കൊണ്ടുവരുന്ന ഈ മാസത്തെ പൊന്നിന്‍ ചിങ്ങ മാസം എന്നും ഓണത്തെ പൊന്നോണം എന്നും വിളിക്കാന്‍ തുടങ്ങിയത്‌ എന്ന് ഗ്രന്ഥങ്ങളില്‍ പറയുന്നു.

ചിങ്ങ മാസത്തിലെ അത്തം മുതല്‍ പത്താം നാള്‍ ആണ് തിരുവോണം. തിരുവോണം ആണ് ഓണത്തിന്റെ പ്രാധാന്യം കൂടുതല്‍.
ഓണത്തിന്റെ പ്രധാന ആകര്‍ഷണം ഓണ സദ്യ ആണ്. കാണം വിറ്റും ഓണ ഉണ്ണണം എണ്ണ പഴ മൊഴിയെ അര്‍ത്ഥവത്ത് ആക്കി ക്കൊണ്ടാണ് മലയാളികള്‍ ഓണ സദ്യ ഉണ്ടാക്കുന്നത്. വിശാലവും വിഭവ സമൃദ്ധവും ആയ സദ്യ കേരളത്തില്‍ ഓരോ പ്രദേശത്തും ( വടക്കേ മലബാര്‍, മലബാര്‍, കൊച്ചി, മദ്ധ്യ തിരുവിതാം‌കൂര്‍, തിരുവിതാം‌കൂര്‍) വത്യസ്ഥ രീതികളില്‍ ആണ് ഉണ്ടാക്കുന്നത്.

എരിവ്, പുളിപ്പ്, ഉപ്പ്, മധുരം, കയ്പ്, ചവര്‍പ്പ് എന്നീ ആറുരസങ്ങളും ചേര്‍ന്ന സദ്യയില്‍ അവിയലും സാമ്പാര്‍, പരിപ്പ്, എരിശ്ശേരിതുടങ്ങിയവയും നാലുകൂട്ടം ഉപ്പിലിട്ടതും, പപ്പടം, പായസം തുടങ്ങിയ വയാണ് സദ്യയുടെ പ്രധാനപ്പെട്ട വിഭവങ്ങള്‍.

സദ്യ വിളമ്പുന്നതിനും സദ്യ ഉണ്നുന്നതിനും അതിന്റെതായ രീതികള്‍ ഉണ്ട്. തറയില്‍ പായ വിരിച്ച് അതില്‍ ഇല ഇട്ടു വേണം സദ്യ വിളമ്പാന്‍. നാക്കില തന്നെ വേണം സദ്യക്ക്. ഇലയുടെ നാക്ക്‌ ഇടതു വശത്തുവേണം വരാന്‍.
പപ്പടം ഇലയുടെ ഏറ്റവും ഇടതു വശത്തും, പപ്പടത്തിന്റെ മുകളില്‍ പഴം വെയ്ക്കും. പപ്പടത്തിന്റെ വലതു വശത്തു ഉപ്പും വെക്കും. ഇലയുടെ ഇടതു വശത്ത് മുകളില്‍ ഏത്തക്ക ഉപ്പേരി, താഴെ ശര്‍ക്കര പുരട്ടി.ഇതാണ് ഉപ്പേരി കണക്ക്.
ഇലയുടെ ഇടതുവശത്ത് മുകളില്‍ ഉപ്പിലിട്ടത്‌ (നാരങ്ങ, മാങ്ങാ,ഇഞ്ചിക്കറി ), ഓലന്‍,എരിശ്ശേരി, അവിയല്‍, കിച്ചടി, പച്ചടി, തോരന്‍, ഇത്രയും കറികള്‍ വിളമ്പി കഴിഞ്ഞാല്‍ ചോറ് ഇടുകയായി.
ചോറ് ഇട്ടതിനു ശേഷമാണു ഒഴിച്ചു കറികള്‍. പരിപ്പ്,സാമ്പാര്‍, കാളന്‍, പായസം,
ആദ്യം ചോറിനോടൊപ്പം പരിപ്പും നെയ്യും പപ്പടവും ചേര്ത്തു കഴിച്ചു കഴിഞ്ഞാല്‍ സാമ്പാര്‍ ഒഴിക്കാം. തുടര്‍ന്ന് പായസം (അട പ്രഥമന്‍, കടല പ്രഥമന്‍, പരിപ്പ് പായസംതുടങ്ങി ഏത് പായസവും ആകാം.) പായസം കഴിഞ്ഞു രസം ഒഴിച്ചു അല്പം ചോറും കൂടെ കഴിക്കാം.(രസം എല്ലാ നാടുകളിലും സദ്യയില്‍ ഉള്‍പ്പെടുത്താറില്ല.) അവസാനം അല്പം മോരും കൂടെ ആയാല്‍ സദ്യ ഉണ്ട് കഴിയും.

ഓണ സദ്യയിലെ വിഭവങ്ങള്‍ ഓരോന്നും എങ്ങിനെ ഉണ്ടാക്കുന്നു വെന്നും അത് എങ്ങിനെ വിളമ്പണം എന്നതും ഒരു ചെറിയ വിവരിക്കാം.
1. സാമ്പാര്‍
2. അവിയല്‍
3.തോരന്‍
4.കാളന്‍
5. ഓലന്‍
6.പച്ചടി
7. കിച്ചടി
8. ഇഞ്ചിക്കറി
9.മാങ്ങാക്കറി
10.നാരങ്ങ അച്ചാര്‍
11.പരിപ്പ്
12.എരിശ്ശേരി
13.രസം

14.കദളി പഴ പായസം

15.മാമ്പഴ പുളിശ്ശേരി
സാമ്പാര്‍ :_
പരിപ്പും പച്ചക്കറികളും (കുമ്പളങ്ങ/വെള്ളരിക്ക,പടവലങ്ങ, മുരിങ്ങക്ക, സവാള, കിഴങ്ങ്, തക്കാളി, വെണ്ടയ്ക്ക തുടങ്ങിയവ) വേവിച്ചെടുക്കുക. സാമ്പാര്‍ മസാല (മുളകുപൊടി, മല്ലിപ്പൊടി, കായപ്പൊടി, ഉലുവപ്പൊടി എന്നിവ ചെറുതായി മൂപ്പിച്ച് എടുക്കുന്നത്. ചിയയിടങ്ങളില്‍ വറുത്ത തേങ്ങ അരച്ചതും ചേര്‍ക്കും. )യും പുളി വെള്ളവും ചേര്ത്തു ഒന്നു നന്നായി വേവിച്ചെടുക്കുക. ഒരു ചീനച്ചട്ടിയില്‍ എണ്ണ ഒഴിച്ചു കടുകും വറ്റല്‍ മുളകും കറിവേപ്പിലയും കൂടെ ഇട്ടു കടുക് പൊട്ടിച്ചു എടുത്തു കറിയില്‍ ചേര്ക്കുക.
അവിയല്‍
സാധാരണ അവിയലില്‍ ഒട്ടുമിക്ക എല്ലാ പച്ചക്കറികളും ഇടാറുണ്ട്. നേന്ത്ര കായ ,ചേന, പയര്‍, പടവലങ്ങ, വെള്ളരിക്ക, മുരിങ്ങക്കായ, കാരറ്റ്, പച്ചമുളക് ഇവയാണ്‌ സാധാരണ യായി അവിയലിന് ഉപയോഗിക്കുന്ന പച്ചക്കറികള്‍. പുളിക്കുവേണ്ടി മാങ്ങയോ പുളി വെള്ളമോ ആണ് ഉപയോഗിക്കുന്നത്.
തേങ്ങ,ജീരകം,ചുമന്നുള്ളി എന്നിവ അരച്ചെടുക്കുക.
എല്ലാ പച്ചക്കറികളും മഞ്ഞള്‍പ്പൊടിയും അല്പം ഉപ്പും ചേര്ത്തു വേവിക്കുക. മുക്കാല്‍ ഭാഗം വെന്ത കഷ്ണങളില്‍ പുളി പിഴിഞ്ഞ (തൈര്‍) ഒഴിക്കുക. ഉപ്പും പാകത്തിന് ആയോന്ന് നോക്കി അരപ്പ് ചേര്ക്കുക.
അവിയല്‍ വാങ്ങി വെച്ചു അലപം വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്ക്കുക.
മലബാര്‍ പ്രദേശങ്ങളില്‍ പുളിക്കുവേണ്ടി തൈരാണ്‌ ഉപയോഗിക്കുന്നത്.
തോരന്‍
തോരന് പയര്‍, കാബേജ്, ബീന്‍സ്‌, ബീട്രൂറ്റ്‌, കാരറ്റ് തുടങ്ങി എന്തും ആകാം.
പയര്‍ തോരന്‍
പച്ച പയര്‍ ചെറുതായി അരിയുക. ഒരു ചീനച്ചട്ടിയില്‍ ഒരു സ്പൂണ്‍ അരി ഇട്ടുമൂക്കുമ്പോള്‍ കടുകും കറിവേപ്പിലയും ഇട്ടു പൊട്ടിക്കുക്ക. തുടര്‍ന്ന് പയര്‍ ഇത്‌ ഇളക്കി അടച്ചു വേവിക്കുക. വെള്ളം തോര്‍ന്നു കഴിയുമ്പോള്‍ തേങ്ങയും,പച്ചമുളകും,ഒരുനുള്ളു ജീരകവും ഒരു വെളുത്തുള്ളി അല്ലിയും ചേര്ത്തു ചതച്ചെടുത്ത മിശ്രിതം ചേര്‍ത്തിളക്കി തോര്‍ത്തി എടുക്കുക.

കാളന്‍
കാളന്‍നേന്ത്ര കായും ചേനയും ചേര്ത്തു ഉണ്ടാക്കാം , നേന്ത്ര പഴം കൊണ്ടും കാളന്‍ ഉണ്ടാക്കാം.
കഷ്ണങ്ങള്‍ ഒന്നും ഇല്ലാതെയും കാളന്‍ ഉണ്ടാക്കാം.

പച്ചമുളക്‌ കഴുകി നെടുകെ പിളര്‍ത്ത് കല്‍ച്ചട്ടിയിലിട്ട്‌ മഞ്ഞള്‍പ്പൊടിയും ഒരു കപ്പ്‌ വെള്ളവും ചേര്‍ത്ത്‌ വേവിക്കുക. വെള്ളം വറ്റാറാകുമ്പോള്‍ കലക്കിയ തൈര്‌ ഇതിലേക്കൊഴിച്ച്‌ ചൂടാക്കുക. തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അപ്പോള്‍ സാവധാനം തൈരിന്‌ മുകളിലേക്ക്‌ കുറേശെ പതപോലെ പൊങ്ങിവരും. നന്നായി ഇളക്കി ഇത്‌ വറ്റിച്ച് കുറുക്കുക.

കാളന്‍ വേണ്ടത്ര കുറുകിക്കഴിഞ്ഞാല്‍ തേങ്ങയും ജീരകവുംകൂടി മിനുസമായി അരച്ചതു ചേര്‍ക്കുക. നന്നായി ഇളക്കി വക്കുക. ഒരു ചീനച്ചട്ടിയില്‍ വെളിച്ചെണ്ണ ഒഴിച്ച്‌ കടുക്‌, മുളക്‌ മുറിച്ചത്‌, ഉലുവ ഇവയിട്ട്‌ മൂപ്പിച്ച്‌ കടുക്‌ പൊട്ടിയാലുടന്‍ കറിയിലേക്കൊഴിക്കുക. കറിവേപ്പിലയുമിട്ട്‌ ഉലുവപ്പൊടി തൂകി ഇളക്കിവക്കുക. അല്‍പംകൂടി കഴിഞ്ഞ്‌ ഉപ്പിട്ട്‌ നന്നായി ഇളക്കുക .

ഓലന്‍

കുമ്പളങ്ങ ആണ് ഓലനിലെ പ്രധാന കഷ്ണം. കുമ്പളങ്ങ ചെറിയ കഷ്ണങ്ങള്‍ ആക്കി എടുക്കുക.

ഒരു പിടി വന്‍പയര്‍ (ചുമന്ന പയര്‍ ) തലേദിവസം വെള്ളത്തിലിട്ടു കുതിര്‍ത്തതും കുമ്പളങ്ങ കഷ്ണങളും പച്ചമുളകും കൂടെ വേവിച്ചെടുക്കുക. ഇതിലേക്ക് എണ്ണയും കറിവേപ്പിലയും ഇട്ടാല്‍ ഓലന്‍ ആയി.

ചിലയിടങ്ങളില്‍ ഓലനില്‍ തേങ്ങാപ്പാല്‍ ചേര്‍ത്തും ഉണ്ടാക്കാറുണ്ട്

പച്ചടി

വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തില്‍ അറിഞ്ഞ് വെളിച്ചെണ്ണയില്‍ നന്നായി വറുത്തു കോരുക.വറ്റല്‍മുളക്,കടുക്,കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയില്‍ കടുക് വറക്കുക.,തേങ്ങയും ജീരകവും നന്നായരച്ചതിനോടൊപ്പം കടുക് ചതച്ച് ചേര്‍ത്ത അരപ്പും ചേര്ത്തു ചെറുതായി തിളവരുമ്പോള്‍ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേര്‍ക്കുക.തൈര് ചേര്‍ത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക.. [തൈര് ചേര്‍ത്ത ശേഷം തിളക്കരുത്] .ഇതുപോലെ തന്നെ പാവയ്ക്കാ കൊണ്ടും കിച്ചടി ഉണ്ടാക്കാവുന്നതാണ്.ബീട്രൂറ്റ് ഉപയോഗിച്ചാണ് കിച്ചടി വക്കുന്നതെന്കില്‍ ബീട്രൂടും പച്ചമുളകും വെള്ളം ചേര്ത്തു വേവിച്ച ശേഷം മുകളില്‍ പറഞ്ഞ അതേ അരപ്പ് ചേര്‍ത്ത് തൈരും ചേര്‍ത്ത് കടുക് വറക്കുക.

കിച്ചടി
മധുരം ഉള്ള കറിയാണിത്‌.
മാമ്പഴം, മുന്തിരിങ്ങ ഇവയില്‍ ഏതെങ്കിലും ഇതിനായി ഉപയോഗിക്കുന്നു. മാമ്പഴം പച്ചമുളകും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത് വേവിക്കുക.പകുതി വേവാകുമ്പോള്‍ ഇതിലേക്ക് അലപം ശര്‍ക്കര ചേര്‍ക്കുക. തേങ്ങയും ജീരകവും നല്ലപോലെ അരച്ച് ചേര്‍ക്കുക. ആവശ്യത്തിനു ഉപ്പും ചേര്‍ക്കുക. വെളിച്ചെണ്ണ ചൂടാക്കി കടുകും കറിവേപ്പിലയും വറ്റല്‍ മുളകും ചേര്‍ത്ത് കടുക് പൊട്ടിച്ചു കരിയില്‍ ചേര്‍ക്കുക.

ഇഞ്ചി ക്കറി

ഇഞ്ചി കനം കുറച്ചു വട്ടത്തിലരിഞ്ഞു വെളിച്ചെണ്ണയില്‍ വരുത്തുപോടിച്ചു വയ്ക്കുക.ഒരു സ്പൂണ്‍ വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,കറിവേപ്പില എന്നിവ പൊട്ടിച്ച് പച്ചമുളക്, മുളകുപൊടി ചേര്‍ത്ത് വഴറ്റുക.വെള്ളത്തില്‍ പുളി പിഴിഞ്ഞ് ചേര്‍ക്കുക. ഉപ്പ് ചേര്‍ത്ത് നന്നായി തിളപ്പിക്കുക.പൊടിച്ചു വച്ച ഇഞ്ചി ചേര്‍ക്കുക.ഒരു സ്പൂണ്‍ പഞ്ചസാര അല്ലെങ്കില്‍ 50 ഗ്രാം ശര്‍ക്കര ചേര്‍ത്ത് വാങ്ങുക.(ശര്ക്കരയാണ് ചേര്‍ക്കുന്നതെങ്കില്‍ ഉരുക്കി അരിച്ചു ചേര്‍ക്കേണ്ടതാണ്.)

നാരങ്ങക്കറി

നല്ലെണ്ണയില്‍ നാരങ്ങ വാട്ടി എടുക്കുക. വറ്റല്‍മുളക്,കടുക്,കറിവേപ്പില പൊട്ടിച്ചു അതില്‍ മുളകുപൊടി കായം,ഉലുവാപ്പൊടി ചേര്‍ത്തിളക്കി ഉപ്പും വെള്ളവും ചേര്‍ത്ത് തിളപ്പിച്ച് വാങ്ങി വച്ച ശേഷം വാട്ടി വച്ച നാരങ്ങ ചേര്‍ക്കുക.നാരങ്ങ കറി ആയി.

മാങ്ങാക്കറി

ആദ്യം മാങ്ങ അരിഞ്ഞ് ഉപ്പ് പുരട്ടി വയ്ക്കുക.നല്ലെണ്ണയില്‍ മുളകും കടുകും കറിവേപ്പിലയും ഇട്ടു പൊട്ടുമ്പോള്‍ മുളകുപൊടിയും കായവും അതിലേക്കിട്ടു വാട്ടി ഉലുവാപ്പൊടിയും ചേര്‍ക്കുക.പിന്നീട് മാങ്ങാ ചേര്‍ത്തിളക്കി ആവശ്യമെങ്കില്‍ അല്പം ഉപ്പും ചേര്‍ക്കാവുന്നതാണ്.

എരിശ്ശേരി

മത്തങ്ങ -500 ഗ്രാം
വന്‍പയര്‍ -100 ഗ്രാം
മഞ്ഞള്‍പ്പൊടി -അര ടീസ്പൂണ്‍
മുളകുപൊടി – ഒരു ടീസ്പൂണ്‍
ഉപ്പ് -ആവശ്യത്തിനു
തേങ്ങ ചിരകിയത്- ഒരു തേങ്ങയുടെത്
ജീരകം -അര ടീസ്പൂണ്‍
വെളുത്തുള്ളി -4 ചുള
വെളിച്ചെണ്ണ,വറ്റല്‍മുളക്,കടുക്,2 ചുവന്നുള്ളി,കറിവേപ്പില.
ആദ്യം വന്‍പയര്‍ വേവാന്‍ വയ്ക്കുക.കുക്കറില്‍ വേവിക്കുന്നതാണ് എളുപ്പം.മുക്കാല്‍ വേവാകുമ്പോള്‍ മത്തങ്ങയും മുളക്പൊടി,മഞ്ഞള്‍പ്പൊടി,ഉപ്പ് ,ഇവയും ചേര്ക്കുക.മത്തങ്ങ വെന്തുകഴിഞ്ഞാല്‍ അളവില്‍ പറഞ്ഞിരിക്കുന്ന തേങ്ങയില്‍നിന്നും കാല്‍ ഭാഗം എടുത്തു അതോടൊപ്പം ജീരകവും വെളുത്തുള്ളിയും നന്നായരച്ച് ചേര്‍ക്കുക. നന്നായൊന്നു തിളച്ചാല്‍ വാങ്ങി വയ്ക്കുക.ഇനി വെളിച്ചെണ്ണയില്‍ വറ്റല്‍മുളക്,കടുക്,ഉള്ളി,കറിവേപ്പില ഇവ കടുക് വറുത്ത ശേഷം ബാക്കിവച്ചിരിക്കുന്ന തേങ്ങയും ഇതോടൊപ്പം ചേര്‍ത്ത് വറുക്കുക.ഇളം ചുവപ്പ് നിറമായാല്‍ വാങ്ങി വന്‍പയര്‍ മത്തങ്ങാ കൂട്ടില്‍ ചേര്‍ത്ത് ഇളക്കുക. എരിശ്ശേരി തയ്യാര്‍.

പരിപ്പ്

ആദ്യം ചെറുപയര്‍ പരിപ്പ്,ഒരു ചീനച്ചട്ടിയിലിട്ടു നന്നായിളക്കി ചൂടാക്കുക.പിന്നീട് വേവാനുള്ള വെള്ളം ഒഴിച്ച് മഞ്ഞള്‍പ്പൊടിയും ഉപ്പും ഒരുസ്പൂണ്‍ വെളിച്ചെണ്ണയും ചേര്‍ത്തു നന്നായി വേവിക്കുക.വെന്ത പരിപ്പ് ഒരു തവി കൊണ്ടു നന്നായി ഉടക്കുക.തേങ്ങ ജീരകവും വെളുത്തുള്ളിയും ചേര്‍ത്തു നന്നായി അരച്ചതിനോടൊപ്പം പച്ചമുളക് ചതച്ച് ചേര്‍ത്ത അരപ്പ് പരിപ്പിലേക്ക് യോജിപ്പിക്കുക.ചെറുതായി തിള വരുമ്പോള്‍ വെളിച്ചെണ്ണയും കറിവേപ്പിലയും ചേര്‍ത്തു ഇളക്കി വാങ്ങുക.

പരിപ്പ് പ്രഥമന്‍
ചെറുപയര്‍ പരിപ്പ് –250 ഗ്രാം.
ശര്‍ക്കര –500 ഗ്രാം
നെയ്യ് –100 ഗ്രാം
തേങ്ങ — 2
ഉണങ്ങിയ തേങ്ങ -ഒരു മുറി
ഏലക്കാപ്പൊടി -5 ഗ്രാം
ചുക്കുപൊടി -5 ഗ്രാം
അണ്ടിപ്പരിപ്പ്‌ -50 ഗ്രാം
കിസ്മിസ് -25 ഗ്രാം
പരിപ്പ് കഴുകി വറുത്ത ശേഷം നന്നായി വേവിക്കുക.[കുക്കറില്‍ വേവിക്കാവുന്നതാണ്]
ഇതിലേക്ക് ശര്‍ക്കര ഉരുക്കിയരിച്ചത് ചേര്‍ത്തു വെള്ളം നന്നായി വറ്റുമ്പോള്‍ പകുതി നെയ്യൊഴിച്ച് വരട്ടുക.തേങ്ങാ ചിരകി ഒന്നാംപാല്‍ മാറ്റി വയ്ക്കുക.6 കപ്പ്‌ വെള്ളത്തില്‍ രണ്ടാം പാല്‍ പിഴിഞ്ഞ് വരട്ടിയെടുത്ത പരിപ്പിലേക്ക് ചേര്‍ത്തു നന്നായിളക്കി യോജിപ്പിക്കുക.വെള്ളം വറ്റി വരുമ്പോള്‍ ഒന്നാം പാല്‍ ചേര്‍ത്തു ഏലക്കാപ്പൊടി ചുക്കുപൊടി എന്നിവ ചേര്‍ത്തു നന്നായി ചൂടാക്കി വാങ്ങുക.ചെരുതായരിഞ്ഞ കൊട്ടത്തേങ്ങ,അണ്ടിപ്പരിപ്പ്‌,കിസ്മിസ് ഇവ ബാക്കിയുള്ള നെയ്യില്‍ വറുത്തു ചേര്‍ക്കുക.

കദളിപ്പഴ പായസം

കദളിപ്പഴം 20 എണ്ണം അരിനുറുക്ക് 250 ഗ്രാം പാല്‍ മൂന്ന് ലിറ്റര്‍ പഞ്ചസാര ഒരു കിലോ കശുവണ്ടി 100 ഗ്രാം കുങ്കുമപ്പൂവ് ഒരു നുള്ള് നെയ്യ് 200 ഗ്രാം പാല്‍ തിളപ്പിക്കുക. ചെറിയ ചുവപ്പുനിറമാകുമ്പോള്‍ കുങ്കുമപ്പൂവും ഏലക്കായും പൊടിച്ചുചേര്‍ക്കുക. കുറച്ച് കഴിഞ്ഞ് അരി കഴുകിയിടുക. നിര്‍ത്താതെ ഇളക്കണം. കദളിപ്പഴം അരിഞ്ഞ് ഉടച്ച് ചേര്‍ത്ത് ഇളക്കുക. അരി നന്നായി വെന്താല്‍ പഞ്ചസാരയിട്ട് ഇളക്കി കുറുകുമ്പോള്‍ വാങ്ങുക. നെയ്യില്‍ വറുത്ത കശുവണ്ടിയും കുറച്ച് നെയ്യും പായസത്തിന് മുകളില്‍ തൂവി ഉപയോഗിക്കുക.

പഴുത്ത മാങ്ങാ പുളിശ്ശേരി

നാടന്‍ പഴുത്ത മാങ്ങ അഞ്ചെണ്ണം തൈര് അര ലിറ്റര്‍ മഞ്ഞള്‍പൊടി, മുളകുപൊടി, ജീരകം അര സ്പൂണ്‍ വീതം ഉപ്പ് ആവശ്യത്തിന് തേങ്ങ തിരുമ്മിയത്, പഞ്ചസാര ഒരു കപ്പ് വീതം കടുക് ഒരു സ്പൂണ്‍ വറ്റല്‍ മുളക് നാലെണ്ണം കറിവേപ്പില 10 ഇല നെയ്യ് മൂന്ന് സ്പൂണ്‍ പാത്രത്തില്‍ വെള്ളം ഒഴിച്ച് മാങ്ങ ചെറുതായി വേവിക്കുക. തേങ്ങ തിരുമ്മി ജീരകം ചേര്‍ത്ത് നന്നായി അരയ്ക്കുക. ഇതില്‍ വേവിച്ച മാങ്ങ ഇട്ട് ഉടച്ചെടുക്കുക. തൈര് ഉടച്ച് ചേര്‍ത്ത് ചെറുതായി ചൂടാക്കി മഞ്ഞള്‍പൊടി, മുളകുപൊടി, ഉപ്പ് ചേര്‍ത്ത് ഇളക്കി വാങ്ങുക. ചട്ടിയില്‍ നെയ്യ് ഒഴിച്ച് ചൂടാക്കി കടുക്, മുളക്, കറിവേപ്പില ഇട്ട് താളിച്ച് കറിയിലൊഴിച്ച് മധുരത്തിന് പഞ്ചസാര ചേര്‍ത്ത് ഉപയോഗിക്കുക.

Address

Street Kollam
Kollam
691020

Telephone

+918893889955

Website

Alerts

Be the first to know and let us send you an email when Kollam Restaurants posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share

Category