19/07/2019
ഉച്ചക്ക് തിരുവന്തപുരം വരെ പോയപ്പോഴാണ് ഉച്ച ഊണിനായി കരുനാഗപ്പള്ളി ചവറ KMML ന്റെ മുൻപായി ഉള്ള #ടേക്ക്_എ_ബ്രേക് കണ്ടത്. പുതിയ ആരോ ആണ് ഇപ്പോൾ കട ഏറ്റെടുത്ത് നടത്തുന്നത്. എന്തായാലും കയറി ഒരു ഊണ് കഴിക്കാം എന്നു കരുതി , കയറിയപ്പോൾ ആണ് നമ്മുടെ സുഹൃത്ത് നിയാസ് തന്നെയാണ് കട നടത്തുന്നത് എന്നറിഞ്ഞത്. നല്ല മഴ പുറത്ത് പെയ്യുന്നുണ്ടായിരുന്നു.
ഊണ് കഴിക്കാനായി കയ്യും കഴുകി ഇരുന്നു. മുന്നിൽ നല്ല തൂശനില കൊണ്ടിട്ടു ചോറും വിളമ്പി, കറികൾ ഓരോന്നായി വന്നു. #നല്ല കോവക്ക വീടുകളിൽ പോയി പിച്ചി കൊണ്ട് വന്നു മെഴുക്ക് പുരട്ടിയത്, അവിയൽ വീടുകളിൽ വെക്കുന്നപോലെ, കിച്ചടി തനി നാടൻ പാലിൽ ഉറ ഒഴിച്ചു ഉണ്ടാക്കിയത് അതേ തൈരും, കൂട്ടത്തിൽ ഉണ്ട് മുളക് ഉപ്പിലിട്ടത്, പുളിശ്ശേരി, സാമ്പാർ മുളക് കറി, പിന്നീട് സ്‌പെഷ്യൽ ചൂട ( നെത്തോലി ) റോസ്റ്റ്, കരിമീൻ വറുത്തത്, മത്തി പൊള്ളിച്ചത്, മത്തിയുടെ പരിഞ്ഞിൽ റോസ്റ്റ്, കണവ റോസ്റ്റ്, ആവോലി ഫ്രൈ, കക്കാ റോസ്റ്റ്, ഉണക്ക കൊഞ്ചിന്റെ ചമ്മന്തി...
സാദാ ഊണ് 50 രൂപ സ്‌പെഷ്യൽ വാങ്ങുമ്പോൾ അതനുസരിച്ചും, സ്‌പെഷ്യൽ ഓരോ ദിവസങ്ങളിൽ ഓരോന്നാണ്. ഇന്ന് ഒരു രക്ഷയുമില്ലാത്ത ആഹാരം ആയിരുന്നു. ചൂട തോരൻ ഹോ വടക്കൻ പുളി ഇട്ട് തേങ്ങ ചതച്ചു ഇട്ട എണ്ണയിൽ വയറ്റിയത് നല്ല രുചി ആയിരുന്നു. ഒന്ന് പോകണം നല്ല അനുഭവം ആണ് ഉറപ്പ്..
9961274436
നിയാസ് ഇബ്രാഹിം...
Courtesy: Manjukuttan G
Troll Karunagappally