Ammaveedu Restaurant

Ammaveedu Restaurant നാടൻ രുചിയുടെ കലവറ

07/06/2025

മകളുടെ ചെരുപ്പ് ശെരിയാക്കാൻ 40 രൂപ കൊടുക്കാൻ കഴിയാത്ത മനുഷ്യൻ, ആ പ്രയാസം മനസിലാക്കിയത് കൊണ്ട് ജൂൺ 1 മുതൽ 30 വരെ എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യമായി ചെരുപ്പ് തുന്നി കൊടുക്കുന്നു.

മനുഷ്യൻ ഇത്രകൊകക്കെ ഉണ്ടടോ 🥺❤️

06/06/2025

പേരും പ്രശസ്തിയും ഒന്നും ഇല്ല , പറഞ്ഞു വരുമ്പോള്‍ തറവാടിനു ചീത്ത പ്പേരും ഉണ്ട് ..വലിയ കുടുംബ പാരമ്പര്യം പറയാനും ഇല്ല , പക്ഷെ , ഇന്ത്യയിലെ ഒരു വിധം ഓഫ് റോഡുകള്‍ ഒക്കെ പുഷ്പ്പം പോലെ കൈ കാര്യം ചെയ്യും എന്ന് മാത്രം അല്ല , ഒരു തൊട്ടിലില്‍ കുഞ്ഞിനെ കൊണ്ട് പോകുന്ന പോലെ സുഖമായ സുരക്ഷിതമായ ഒരിക്കലും ശരീരം വേദനിക്കാത്ത യാത്രയും നല്‍കുന്നു , HEXA 4x4
സനൽ കുമാർ V G യുടെ വരികൾ🥰❤️
സത്യം പറഞ്ഞാൽ കറക്ടാണ് കിടുവണ്ടിയാണ്.

05/06/2025
04/06/2025

മതിലുകൾ
കിരീടം
ദശരഥം
ഒരു വടക്കൻ വീരഗാഥ
വരവേൽപ്പ്

ഈ അഞ്ചു ചിത്രങ്ങളും തമ്മിൽ പൊതുവായ ഒരു ബന്ധമുണ്ട്...

1989 ലെ ദേശീയ അവാർഡിൽ മികച്ച നടനുള്ള വിഭാഗത്തിൽ അവസാനത്തെ റൗണ്ടിൽ വന്ന കഥാപാത്രങ്ങളാണ് ഇവയെല്ലാം....

രണ്ടു ചിത്രങ്ങളുമായി മമ്മൂക്കയും മൂന്നു ചിത്രങ്ങളുമായി ലാലേട്ടനും.. മുൻപോ ശേഷമോ സംഭവിക്കാത്ത ഒന്നായിരുന്നു ഇത്.

ചിപ്പിക്കുള്ളിലെ മുത്തെന്നപോലെ അഞ്ചു ചിത്രങ്ങളും അതിലെ കഥാപാത്രങ്ങളും 💯.
1989 ❤
മലയാളം സിനിമ 🔥🥰

Mammookka | Lalettan

02/06/2025
28/05/2025
26/05/2025

നമ്മുടെ ആ പഴയ കൊച്ചി 1910 ൽ കൊച്ചിയിൽ 23000 ആളുകളെ ആകെ ഉണ്ടായിരുന്നുള്ളു.
***
പത്മ ജങ്ഷൻ പുഞ്ചപ്പാടമായിരുന്നു.
***
ബാനർജി റോഡു മുതൽ പാലാരിവട്ടം വരെ തോടായിരുന്നു.
***
ലുലു മാളുള്ള ഇടപ്പളി കുറുക്കൻമാർ നിറഞ്ഞ കാടായിരുന്നു ..
അതിന്റെ സൈഡിലെ ഓവുചാൽ... കനാൽ ആയിരുന്നു തൃക്കാക്കാര അമ്പലത്തിലേക്ക് വള്ള സദ്യ നടത്തിയതും രാജാവ് എഴുനെള്ളിയിരുന്നതും ഇതിലെ ആയിരുന്നു.
***
ഇറയനാർകുളം എന്നായിരുന്നു എറണാകുളത്തിന്റെ പേര്
***.
കൊച്ചാഴി ആണ് കൊച്ചി ആയത് ..
***
കായലിലെ മണ്ണ് കോരിയിട്ടതാണ് വെല്ലിംഗ്ടൺ ഐലൻഡ്
***
കൊച്ചിയില് തീവണ്ടി ആദ്യം എത്തിയത് 1902-ല് ആണ്. അന്നത്തെ റയിൽവേ സ്റ്റേഷന് ഇന്നത്തെ ഹൈക്കോടതിക്കു പിന്നിലായിരുന്നു.
***
പെരുമ്പടപ്പ് സ്വരൂപം എന്ന പേരിലാണ് ആദ്യ കാലത്ത് കൊച്ചി അറിയപ്പെട്ടിരുന്നത്.
***
ആദ്യകാലത്ത് KSRTC Bus Stand ഇപ്പോഴത്തെ Boat Jetty ആയിരുന്നു.
***
ഏറണാകുളത്തെ ആദ്യത്തെ ഉയരം കൂടിയ (കേരളത്തിലെ ) ബഹുനില കെട്ടിടം Hotel Sealord ആയിരുന്നു.
***
പെൻറാ മേനക ഒരു കാലത്ത് തിരക്കേറിയ സിനിമാ തീയേറ്ററായിരുന്നു. സിനിമ തുടങ്ങുന്നതിന് മുമ്പ് കോളാമ്പി പാട്ടുണ്ടായിരുന്നു. നീലക്കുയിൽ , ഒരാൾ കൂടി കള്ളനായി - ഈ സിനിമകൾ ഇവിടെയാണ് റിലീസ് ചെയ്തത്. ഹിറ്റായ " ഭാര്യ " പത്മയിലും . പാലാട്ട് കോമൻ , റെബേക്ക ഇവിടെ റിലീസ് ചെയ്തു
***.
ഇന്നത്തെ വൈറ്റില ജംഗ്ഷൻ 1972 ൽ പോലും ആരോരുമറിയാത്ത കൊച്ചു ഗ്രാമമായിരുന്നു. പൂണിത്തുറ വില്ലേജ് ഓഫീസ് ഈ കവലിയിലായിരുന്നു.
കടവന്ത്രയിൽ റോഡിനിരുവശവും പൊക്കാളി കൃഷി നടത്തിയിരുന്നു.
***
1972 ൽ ഇപ്പോഴത്തെ KSRTC Bus stand സ്ഥിതി ചെയ്യുന്ന സ്ഥലം വിജനമായിരുന്നു.
***.
MG Road സ്ഥാപിച്ചത് സഹോദരൻ അയ്യപ്പൻ പൊതുമരാമത്ത് മന്ത്രിയായിരുന്നപ്പോഴാണ്. അത്രയും വലിയ റോഡ് പണിതപ്പോൾ അയ്യപ്പന്റെ പേരിൽ ആരോപണം ഉയർന്നു , അയ്യപ്പന്റെ മറുപടി " എന്നും കൊച്ചി കൊച്ചു കൊച്ചിയായിരിക്കില്ല '" .
***.
MG Road മൊത്തം നിലമായിരുന്നു. രവിപുരത്തെ Mercy Estate 1952 വിറ്റത് Rs 500/- .
***.
പുത്തൻകുരിശ് - എറണാകുളം ദൂരം 20 km . 1972 ൽ പുത്തൻകുരിശിൽ നിന്നും എറണാകുളം St. Albert ' s college വരെ എത്താൻ KSRTC Bus എടുത്ത സമയം 30 മിനിട്ട് . ഇന്ന് ഒന്നര മണിക്കൂർ മിനിമം വേണം.
***.
South , North ഓവർ ബ്രിഡ്ജ്കളില്ലാതിരുന്ന ഒരു കാലമുണ്ടായിരുന്നു . ട്രെയിൻ കടന്നു പോകുന്നതു വരെ വാഹനങ്ങൾ കാത്ത് നില്ക്കും .
***.
Broadway തുടക്കത്തിൽഒരു വലിയ സംഭവമായിരുന്നെങ്കിൽ ഇന്നത് ചീള് കേസ് ! Narrow ആയി മാറി .( Broadway യിലെ Bharath Hotel ൽ പഴയ Broadway യുടെ ചിത്രങ്ങൾ സൂക്ഷിച്ചിട്ടുണ്ട് )
***.
1960 കളിൽ എറണാകുളത്തെ റോഡുകൾ ആൾ വലിക്കുന്ന റിക്ഷാ വണ്ടികൾ കൊണ്ട് നിറഞ്ഞിരുന്നു. പിന്നീടത് സൈക്കിൾ റിക്ഷക്കും , തുടർന്ന് ഓട്ടോ റിക്ഷക്കും വഴി മാറി .
***.
പഴയ റെയിൽവേ സ്റ്റേഷൻ ഇപ്പോഴത്തെ ഹൈക്കോടതിക്ക് പിന്നിലായിരുന്നു. ഇപ്പോൾ Goods station .
***.
ഇപ്പോഴത്തെ Law College കൊച്ചി രാജ്യത്തിന്റെ നിയമസഭയായിരുന്നു.
മഹാരാജാസ് കോളേജിനു സമീപത്തെ കണയന്നൂർ താലൂക്കാഫീസായിരുന്നു , ആദ്യകാല എറണാകുളം ജില്ല കലകട്രേറ്റ്.
***.
AD ഒന്നാം ശതകത്തിൽ തൃപ്പൂണിത്തുറക്ക് പടിഞ്ഞാറ് യിരുന്നു. ( ടോളമിയുടെ ഭൂപടം) .
കൊച്ചി രാജ്യത്തെ തൃപ്പൂണിത്തുറ, ചന്ദ്ര ഗുപ്തന്റെ കാലത്തെ ഗ്രീക്ക് സ്ഥാനപതിയായിരുന്ന മെഗസ്തിനീസ് എഴുതിയ ഇൻഡിക് എന്ന ഗ്രന്ഥത്തിൽ പരാമർശിക്കപ്പെടുന്നുണ്ട്
***.
ക്രിസ്തുവിന് മുൻപ് കൊച്ചി തുറമുഖം ഇല്ലായിരുന്നു എന്നും അത് പിന്നീട് കടലിൽ നിന്ന് ഉയർന്നു വന്നതാണ് എന്നതിനു തെളിവുകൾ ഉണ്ട്
***.
1341-ലെ പ്രളയത്തെ കുറിച്ചും വൈപ്പിൻ കര പൊങ്ങി വന്നതിനെ കുറിച്ചും വിവരിച്ചിരിക്കുന്നു.
***.
ബ്രിട്ടീഷ് ഭരണാധികാരി സർ റോബർട്ട് ബ്രിസ്റ്റോയുടെ കാലത്താണ് വെല്ലിംഗ്ടൺ ഐലൻഡ് നിർമ്മിക്കപ്പെടുന്നത്.
***.
ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ രണ്ടാമത്തെ റെയിൽ പാലമാണ് കൊച്ചിയിൽ വേമ്പനാട്ട് കായലിനു കുറുകേയുള്ള വേമ്പനാട് പാലം.
***.
1840-1856 കാലം ഭരിച്ച ദിവാനായിരുന്ന ശങ്കരവാര്യര് എലിമെന്ററി ഇംഗ്ഗീഷ് സ്കൂള് സ്ഥാപിച്ചു (ഇപ്പോഴത്തെ മഹാരാജാസ് കോളേജ്)
***.
ബ്രിട്ടീഷുകാർ ‘മിനി ഇംഗ്ലണ്ട്‘ എന്നും ഡച്ചുകാർ ‘ഹോംലി ഹോളണ്ട്’ എന്നും പോർത്തുഗീസുകാർ ‘ലിറ്റിൽ ലിസ്ബൺ‘ എന്നും കൊച്ചിയെ വിളിച്ചിരുന്നു
:-) :-) :-)

26/05/2025

കെഎസ്ഇബിയില്‍ വിളിച്ചിട്ട് എടുക്കുന്നില്ലേ?

21/05/2025

തമിഴ്നാട്ടിലെ തിരുത്തങ്കലിൽ സ്കൂൾ വിദ്യാഭ്യാസം പാതിവഴിയിൽ നിർത്തിയ ആർ.ജി. ചന്ദ്രമോഹനൻ തന്റെ ജീവിതം ആരംഭിച്ചത് വെറും 65 രൂപ മാസ വരുമാനത്തിൽ നിന്നാണ്. 21 വയസ്സിൽ അദ്ദേഹം ജോലി ഉപേക്ഷിച്ച് 13,000 രൂപ മാത്രം കൈവശം വെച്ച് ഐസ്ക്രീം കച്ചവടത്തിലേക്ക് ഇറങ്ങി. 250 ചതുരശ്ര അടി സ്ഥലത്ത് മൂന്ന് ജീവനക്കാരുമായിട്ടായിരുന്നു തുടക്കം.

പുഷ്പാർട്ടുകളിൽ ഐസ്ക്രീം വിറ്റ് ആദ്യ വർഷം തന്നെ 1.5 ലക്ഷം രൂപ അദ്ദേഹം സമ്പാദിച്ചു. ഇത് അദ്ദേഹത്തിന്റെ സ്വപ്നങ്ങൾക്ക് കൂടുതൽ കരുത്തേകി. 1986-ൽ അദ്ദേഹം ഹാറ്റ്സൺ അഗ്രോ പ്രോഡക്ട്സ് സ്ഥാപിച്ചു. കർഷകരിൽ നിന്ന് നേരിട്ട് പാൽ വാങ്ങി ഇടനിലക്കാരെ ഒഴിവാക്കുകയും ഫാക്ടറി രീതിയിലുള്ള ഔട്ട്ലെറ്റുകൾ ആരംഭിക്കുകയും ചെയ്തു.

ഇന്ന് ഈ കമ്പനി 30 ലക്ഷത്തിലധികം ചതുരശ്ര അടിയിൽ വ്യാപിച്ചു കിടക്കുന്നു. 8,000-ൽ അധികം ആളുകൾ ഇവിടെ ജോലി ചെയ്യുന്നു. ആരോഗ്യ, ഗോമാതാ, അരുൺ ഐസ്ക്രീംസ്, ഇബാക്കോ തുടങ്ങിയ ജനപ്രിയ ബ്രാൻഡുകൾ ഈ കമ്പനിക്ക് സ്വന്തമായുണ്ട്. 42 രാജ്യങ്ങളിലേക്ക് ഇവർ ഉത്പന്നങ്ങൾ കയറ്റി അയക്കുന്നു. ഏകദേശം 20,000 കോടി രൂപയാണ് ഇവരുടെ വാർഷിക വരുമാനം.

ഇപ്പോൾ 74 വയസ്സുള്ള ചന്ദ്രമോഹനൻ 13,000 കോടി രൂപയിലധികം ആസ്തിയുള്ള ഇന്ത്യയിലെ ഏറ്റവും ധനികരിൽ ഒരാളാണ്. ഇത് കഠിനാധ്വാനത്തിന്റെയും ദൃഢനിശ്ചയത്തിന്റെയും ഒരു യഥാർത്ഥ കഥയാണ്.

✍️ : Credit

Address

Shareca Lane, Vazhakkala
Kochi
682030

Opening Hours

Monday 7am - 11pm
Tuesday 7am - 11pm
Wednesday 7am - 11pm
Thursday 7am - 11pm
Friday 7am - 11pm
Saturday 7am - 11pm
Sunday 7am - 11pm

Website

Alerts

Be the first to know and let us send you an email when Ammaveedu Restaurant posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share