28/06/2023
""അതിജീവനത്തിന്റെ നാളുകളില്‍ പരസ്പരം കരുതല്‍ നല്‍കിക്കൊണ്ടാവട്ടെ ഓരോ ആഘോഷങ്ങളും.. ജാഗ്രതയോടെ നല്ലൊരു നാളേക്കായി കാത്തിരിക്കാം .. ഏവര്‍ക്കും ബക്രീദ് ആശംസകള്‍""
പ്രവാചകനായ ഇബ്രാഹിം നബി(സ )തന്റെ ആദ്യ ജാതനായ ഇസ്മായേലിനെ ദൈവകല്പന മാനിച്ച് ബലിയറുക്കാൻ ശ്രമിച്ചതിന്റെ ഓർമ പുതുക്കലാണ് ബലി പെരുന്നാൾ. ഈദുൽ അദ്ഹ, ഹജ് പെരുന്നാൾ, ബക്രീദ് എന്നീ പേരുകളിലും അറിയപ്പെടുന്നു. ഹജ്ജിന്റെ പരിസമാപ്തി കൂടിയാണ് ബക്രീദ്.
എല്ലാവിധ വൈവിധ്യങ്ങൾക്കിടയിലും മനുഷ്യ സമുദായം ഒറ്റക്കെട്ടാണ് എന്ന വിചാരത്തിന്റെയും വിശുദ്ധ വികാരങ്ങളുമായാണ് ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികൾ ബലിപെരുന്നാൾ (ഈദുൽ അദ്ഹ) ആഘോഷിക്കുന്നത്. ഇബ്രാഹീമിന്റെയും കുടുംബത്തിന്റെയും ഓർമപ്പെരുന്നാൾ ആണ് യഥാർഥത്തിൽ ഈദുൽ അദ്ഹ.