Appatharam

Appatharam Though it is a NADAN restaurant, Four Food specializes in the cuisines of Kerala which are hard to get elsewhere in the standalone restaurants of KANNUR

The restaurant's specialties are the Syrian Christian signature dishes like the Meen Moilee (fish cooked in coconut milk and curry masala), which pairs up well with Appams (lacy rice pancakes with contrasting crispy and soft fluffy textures. Their home-style Vegetable/ Mutton/ Chicken/ Fish Stew is a mild dish of coconut milk, and also best had with Appam. For vegetarians, their signature dish is

Veg Korma which teams up well with their layered Parottas (Kerala Paratha). Puttu is another good accompaniment for their egg, vegetarian and non-vegetarian dishes made from broken rice and coconut layered into cylindrical shapes. While most of the traditional dishes of the Syrian Christians and other Malayalis on offer here are mildly spiced, those who like spicy food can opt for the Mutton/Chicken Fried which is full of pepper and packed with the flavour of Kerala spice mixes, or the Chicken/Mutton/Prawn Masala which goes well with the Parottas. The Pomfret Masala and Surmai Fried (a good starter) are recommended for those who like fish. They also have an acceptable standard of Malabari Mutton/Chicken Biryani and a good Prawn Biryani.Lemon Rice and Curd Rice are also usually available on Sunday.

02/07/2022
കേരള നാടൻ മീൻകറി============================കേരളത്തിൽ ഏറ്റവും രുചികരമായ മീൻകറി കിട്ടുന്ന സ്ഥലം ഏതു എന്ന ചോദ്യത്തിനു വക്ത...
13/10/2015

കേരള നാടൻ മീൻകറി
============================
കേരളത്തിൽ ഏറ്റവും രുചികരമായ മീൻകറി കിട്ടുന്ന സ്ഥലം ഏതു എന്ന ചോദ്യത്തിനു വക്തമായ ഒരു ഉത്തരം ഇല്ല. കാരണം തിരുവതാകൂറുകാരുടെ തമിഴ് ടച്ച്‌ ഉള്ള മീൻകറിയും, കോട്ടയത്തുകാരുടെ മുളകിട്ട ചുവന്ന മീൻകറിയും, ആലപുഴക്കാരുടെ കുടംപുളി ഇട്ടു വച്ച മീൻ കറിയും, മലബാറിന്റെ തനതായ തേങ്ങ അരച്ചു വച്ച മീൻ കറിയും ഒന്നിനൊന് കിടപിടിക്കുന്നതാണ്. മുളകരച്ചും , കുടംപുളി യിട്ടും ഉണ്ടാക്കുന്ന മീൻ കറി, വള്ളുവനാട്ടിൽ നിന്നും, പഴയ കുന്നലകോനാതിരിയുടെ കോഴിക്കോട്ടെക്കും മലബാറിലെ കണ്ണൂരിലെക്കും എത്തുമ്പോൾ തേങ്ങയരച്ച മഞ്ഞ മീൻ കറിയായി രൂപാന്തരപെടുന്നു....

Tanks to taliparamba
29/08/2015

Tanks to taliparamba

28/08/2015
25/08/2015
Welcome to all.....
22/08/2015

Welcome to all.....

ബീഫ് ബിരിയാണിബീഫ് - ഒരു കിലോ മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍ ഇഞ്ചി - ഒരു വലിയ കഷ്ണം കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ...
22/08/2015

ബീഫ് ബിരിയാണി

ബീഫ് - ഒരു കിലോ
മഞ്ഞള്‍പൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഇഞ്ചി - ഒരു വലിയ കഷ്ണം
കാശ്മീരി മുളകുപൊടി - ഒരു ടേബിള്‍ സ്പൂണ്‍
ഉള്ളി - എട്ടെണ്ണ(വലുത് , നീളത്തിലരിയുക )
പച്ചമുളക് - 12 എണ്ണം
വെളുത്തുള്ളി - എട്ട് അല്ലി
മല്ലിയില - അര കപ്പ്‌( ചെറുതായി അരിഞ്ഞത്‌ )
പുതിനയില - അര കപ്പ്‌ ( ചെറുതായി അരിഞ്ഞത്‌ )
തക്കാളി - മൂന്ന് ( വട്ടത്തിലരിഞ്ഞത് )
തേങ്ങ - നാല് ടേബിള്‍ സ്പൂണ്‍ ( ചെറുതായി അരിഞ്ഞത്‌ )
അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )
ബദാം - ഒരു ടേബിള്‍ സ്പൂണ്‍( ചെറുതായി അരിഞ്ഞത്‌ )
ഗരം മസാല - ഒരു ടേബിള്‍ സ്പൂണ്‍
തൈര് - രണ്ട് ടേബിള്‍ സ്പൂണ്‍
ഉപ്പു - ആവശ്യത്തിനു
റോസ് വാട്ടര്‍ - ഒരു ടേബിള്‍ സ്പൂണ്‍
കിസ്മസ് - ഒരു ടേബിള്‍ സ്പൂണ്‍
അണ്ടിപ്പരിപ്പ് - ഒരു ടേബിള്‍ സ്പൂണ്‍
നാരങ്ങ നീര് - ഒരു നരങ്ങയുടെത്
അരി - മൂന്നര കപ്പ്‌
കറുവാപട്ട - രണ്ട് ചെറിയ കഷ്ണം
ഏലക്ക - നാല് എണ്ണം
ഗ്രാമ്പു - നാല് എണ്ണം
നെയ്യ് - മൂന്ന് ടേബിള്‍ സ്പൂണ്‍
എണ്ണ - ആവശ്യത്തിനു
പൈനാപ്പിള്‍ - ആറ് കഷ്ണം

പാകം ചെയ്യൂന്ന രീതി
പച്ചമുളക് , ഇഞ്ചി , വെളുത്തുള്ളി എന്നിവ ഒന്ന് ചതച്ചെടുക്കുക . മട്ടന്‍ നല്ലതുപോലെ വൃത്തിയാക്കി സാമാന്യം വലിയ കഷ്ണങ്ങള്‍ ആക്കുക. ഇതില്‍ മഞ്ഞള്‍ പൊടിയും , ഉപ്പും, മുളകുപൊടിയും ഇട്ടു കുഴച്ചു ഇരുപതു മിനിട്ട് വയ്ക്കുക . ഒരു പ്രഷര്‍ കുക്കറില്‍ ഈ ഇറച്ചി വേവിക്കുക. മൂന്ന് നാല് വിസില്‍ വരെ വെയിറ്റ് ചെയ്യുക. ഒരു പത്രത്തില്‍ ഒരു സ്പൂണ്‍ നെയ്യൊഴിച്ച് അതില്‍ കറുവ പട്ട, ഏലക്ക, കിസ്മസ് എന്നിവ ഇട്ടു മൂപ്പിച്ചു കോരുക . ഇതില്‍ അരിയിട്ട് ചെറുതായൊന്നു ഫ്രൈ ചെയ്തതിനുശേഷം ഒരു ഗ്ലാസ്‌ അരിക്ക് ഒന്നര ഗ്ലാസ്‌ വെള്ളം ഒഴിച്ച് ആവശ്യത്തിനു ഉപ്പും ഇട്ടു വേവിക്കുക. അരി വെന്തു കുഴഞ്ഞു പോകരുത്. ഒരു ഫ്രൈ പാനില്‍ കുറച്ചു നെയ്യൊഴിച്ച് തിളക്കുമ്പോള്‍ അണ്ടിപ്പരിപ്പും, കിസ്മസ്സും ഫ്രൈ ചെയ്തു മാറ്റുക ഇതില്‍ കുറച്ചു എണ്ണ കൂടി ഒഴിച്ച് ഇതില്‍ സവാള ഇട്ടു നല്ല ബ്രൌണ്‍ നിറമാകുന്നതുവരെ ഫ്രൈ ചെയ്യ്തു മാറ്റിവൈക്കുക ( കറുത്ത് പോകരുത് ). തിരുമ്മിയ തേങ്ങയും , അണ്ടിപ്പരിപ്പും , ബദാം വളരെ കുറച്ചു വെള്ളമൊഴിച്ച് നല്ലതുപോലെ അരച്ചെടുക്കുക. ഒരു ഇരുമ്പ് ചട്ടിയില്‍ എണ്ണ ഒഴിച്ച് ചതച്ചു വച്ചിരിക്കുന്ന പച്ചമുളക്,ഇഞ്ചി പേസ്റ്റ് ഇട്ടു വഴറ്റുക. ഒന്ന് വഴണ്ട് വരുമ്പോള്‍ ഇതില്‍ തക്കാളിയിട്ട് നല്ലതുപോലെ വഴറ്റുക. തക്കാളി വെന്തു വരുമ്പോള്‍ അതില്‍ അരിഞ്ഞു വച്ചിരിക്കുന്ന മല്ലിയിലയും, പുതിനയിലയും ഇട്ടു നല്ലതുപോലെ ഇളക്കുക. നല്ലതുപോലെ വെന്തു കഴിയുമ്പോള്‍ അതില്‍ തൈര് ചേര്‍ത്ത് അഞ്ചു മിനിട്ട് വേവിക്കുക. ഇതിനുശേഷം ഇതില്‍ വറുത്തു വച്ചിരിക്കുന്ന സവാള ചേര്‍ക്കുക ( കുറച്ചു സവാള അവസാനം ബിരിയന്നിയുടെ മുകളില്‍ വിതരുന്നത്തിനായി മാറ്റി വയ്ക്കുക ). നല്ലതുപോലെ ഇളക്കി ഇതില്‍ ഗരം മസാല ചേര്‍ക്കുക . വേവിച്ചുവച്ചിരിക്കുന്ന ഇറച്ചി കുറച്ചു ഗ്രെവിയോടുകൂടി ഇതില്‍ ചേര്‍ക്കുക. എല്ലാംകൂടി നല്ലതുപോലെ ഇളക്കുക. ഇനി ഇതില്‍ നിന്നും പകുതി മസാല മാറ്റുക. പകുതി റൈസ് മാസലക്കുമുകളില്‍ വിതറുക.ഇതിനുമുകളില്‍ കുറച്ചു നാരങ്ങനീര്, ഒരു സ്പൂണ്‍ നെയ്യ് , റോസ്‌ വാട്ടര്‍ ,അര സ്പൂണ്‍ ഗരം മസാല എന്നിവ വിതറുക. വേണമെങ്കില്‍ കുറച്ചു പൈനാപ്പിള്‍ പീസ്കൂടി വയ്ക്കാം. ഇതിനു മുകളില്‍ ബാക്കിയുള്ള മസാല ഇട്ടു അതിനു മുകളില്‍ ബാക്കിവന്ന ചോറ് മുഴുവനും വിതറുക. വറുത്ത അണ്ടിപ്പരിപ്പ് , കിസ്മസ് , സവാള എന്നിവ വിതരിയിടുക. ഒരു സ്പൂണ്‍ നെയ്യും, നാരങ്ങ നീര് , റോസ് വാട്ടര്‍ എന്നിവ തളിക്കുക. ഒരുതവി ഉപയോഗിച്ച് നാലഞ്ച് കുഴികളിടുക. ഒരു അടപ്പുകൊണ്ട് ലീക്ക് വരാത്ത രീതിയില്‍ അടക്കുക. ചെറുതീയില്‍ ഒരു പതിനഞ്ച് - ഇരുപതു മിനിട്ട് വേവിക്കുക. അടപ്പുതുരന്നു അതുപോലെ കോരി പ്ലടിളിട്ടോ മാറ്റുക. കൂടെ സലാടും , പപ്പടവും , നാരങ്ങ അച്ചാറും ഉപയോഗിക്കുക .

Real taste of pakka malayali .....
22/08/2015

Real taste of pakka malayali .....

Real taste of pakka malayali.....
22/08/2015

Real taste of pakka malayali.....

Good foods come from Good Effort which infact is a Result of a Good TEAM.. We Proudly Present Our Next Effort 'APPATHARA...
22/08/2015

Good foods come from Good Effort
which infact is a Result of a Good TEAM..
We Proudly Present Our Next Effort 'APPATHARAM'.. We invite U to join us ON 24/8/2015 @ 10 am.!!!

കോഴിക്കറി തേങ്ങ ചേര്‍ത്തതിനെക്കാള്‍ മിക്കയാളുകള്‍ക്കുമിഷ്ടം മസാലക്കറിയാണ്. തേങ്ങ ചേര്‍ത്ത കറി മടുപ്പാണെന്നാണ് വാദം. എന്ന...
08/07/2015

കോഴിക്കറി തേങ്ങ ചേര്‍ത്തതിനെക്കാള്‍ മിക്കയാളുകള്‍ക്കുമിഷ്ടം മസാലക്കറിയാണ്. തേങ്ങ ചേര്‍ത്ത കറി മടുപ്പാണെന്നാണ് വാദം. എന്നാല്‍ മസാലക്കറിയില്‍ നിന്നൊന്ന് മാറ്റിപ്പിടിക്കണമെന്നു തോന്നുമ്പോള്‍ തേങ്ങയരച്ച് മടുപ്പിക്കാതെ വെയ്ക്കാന്‍ തേങ്ങാപ്പാല്‍ ചേര്‍ത്ത് ഒരു പിടി പിടിയ്ക്കാം. ദാ, ഇങ്ങനെ…
ചേരുവകള്‍
കോഴിയിറച്ചി- ഒരു കിലോ
തേങ്ങാപ്പാല്‍ -(ഒന്നാം പാല്‍ ) ഒരു മുറി തേങ്ങയുടേത്
സവാള അരിഞ്ഞത് – ഒരെണ്ണം
എണ്ണ – മൂന്ന് ടേബിള്‍സ്പൂണ്‍
ഉപ്പ്- ആവശ്യത്തിന്
കറിവേപ്പില- രണ്ട് തണ്ട്
മല്ലിപ്പൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
മുളകുപൊടി – രണ്ട് ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പൊടി- ഒരു ടീസ്പൂണ്‍
പച്ചമുളക് – നാലെണ്ണം
ചുവന്നമുളക് – രണ്ടെണ്ണം
ഇഞ്ചി – ഒരു കഷ്ണം
വെളുത്തുള്ളി – എട്ട് അല്ലി
പട്ട – ഒരു വലിയ കഷ്ണം
ഗ്രാമ്പൂ- നാലെണ്ണം
ഏലയ്ക്ക- ആറെണ്ണം
പെരുംജീരകം – ഒരു ടീസ്പൂണ്‍
തയ്യാറാക്കുന്ന വിധം
എണ്ണ ചൂടാക്കി സവാള കനം കുറച്ചു അരിഞ്ഞത് ഇട്ട് വഴറ്റുക. ശേഷം മല്ലിപ്പൊടി, മുളകുപൊടി, മഞ്ഞള്‍ പൊടി, പച്ചമുളക്, ചുവന്ന മുളക്, ഇഞ്ചി, വെളുത്തുള്ളി, പട്ട, ഗ്രാമ്പൂ, ഏലയ്ക്ക, പെരുംജീരകം എന്നിവ അരച്ചത് ചേര്‍ക്കുക.
അരപ്പ് നന്നായി വഴറ്റി യോജിപ്പിക്കുക. പച്ചമണം മാറിയ ശേഷം ഇതിലേക്ക് കോഴിക്കഷ്ണങ്ങള്‍ ചേര്‍ത്ത് നന്നായി ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ക്കുക. വേണമെങ്കില്‍ തേങ്ങയുടെ രണ്ടാം പാലും ചേര്‍ക്കാം. വെന്ത ശേഷം ഒന്നാം പാല്‍ ചേര്‍ത്ത് തിള വരുമ്പോള്‍ കറിവേപ്പിലയും ചേര്‍ത്ത് ഇറക്കി വെയ്ക്കുക.

Address

Main Road Taliparamba
Kannur
670141

Opening Hours

Monday 8am - 8pm
Sunday 8am - 8pm

Telephone

+919961912825

Website

Alerts

Be the first to know and let us send you an email when Appatharam posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Share