06/03/2023
പാലക്കാട് അഭിഷേകാഗ്നി കൺവെൻഷന് മദ്ധ്യസ്ഥപ്രാർത്ഥനാ യജ്ഞനവുമായി സെന്റ് റാഫേൽ കത്തീഡ്രൽ പള്ളി.
2023 February-27-മുതൽ കൺവെൻഷൻ അവസാന ദിനമായ മാർച്ച് 31-വരെ മധ്യസ്ഥാപ്രാർത്ഥനാ യജ്ഞവുമായി പാലക്കാട് സെന്റ് റാഫേൽ കത്തീഡ്രൽ ഇടവക. എല്ലാ ദിവസവും ഉച്ചകഴിഞ്ഞ്-4.30ന് ആരംഭിക്കുന്ന പ്രത്യേക മദ്ധ്യസ്ഥപ്രാർത്ഥനാ യജ്ഞം - കുരിശിന്റെ വഴിയോടുകൂടി സമാപിക്കും. അനേകർ മധ്യസ്ഥ പ്രാർത്ഥനയിൽ പങ്കെടുക്കും.2023-മാർച്ച്-28-മുതൽ 31-വരെയാണ് അഭിഷേകാഗ്നി ബൈബിൾ കൺവെൻഷൻ നടത്തപ്പെടുക. പാലക്കാട് ഫോറോനയുടെ ആഭിമുഖ്യത്തിൽ വിവിധ ഇടവകകൾ ചേർന്ന് നടത്തുന്ന കൺവെൻഷന്റെ സമയം വൈകിട്ട് 5-മുതൽ 9.30-വരെയാണ്. പാലക്കാട് രൂപതാദ്ധ്യക്ഷൻ അഭിവന്ദ്യ മാർ പീറ്റർ കൊച്ചുപുരയ്ക്കൽ പിതാവ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. സമാപന സന്ദേശം അഭിവന്ദ്യ മാർ ജേക്കബ് മനത്തോടത്ത് പിതാവ് നിർവ്വഹിക്കും. കൺവെൻഷൻ ദിവസങ്ങളിൽ, വിശുദ്ധകുർബാന, ദിവ്യകാരുണ്യ ആരാധന, സൗഖ്യശുശ്രൂഷ, വിടുതൽ പ്രാർത്ഥന എന്നിവ ഉണ്ടായിരിക്കും. രോഗികൾക്കും, പഠിക്കുന്ന കുട്ടികൾക്കും, കുടുംബങ്ങൾക്കും, സമർപ്പിതർക്കും വേണ്ടി ഒാരോ ദിവസവും പ്രത്യേക പ്രാർത്ഥനാ ശുശ്രൂഷകൾ നടത്തപ്പെടും. ലോകപ്രശസ്ത വചനശുശ്രൂഷകനായ ഫാ.സേവ്യർ ഖാൻ വട്ടായിൽPDM ആണ് കൺവെൻഷൻ നയിക്കുന്നത്. കൺവെൻഷനുവേണ്ടിയുള്ള മദ്ധ്യസ്ഥ പ്രാർത്ഥനയ്ക്കൊപ്പം മറ്റ് ഒരുക്കങ്ങളും ആരംഭിച്ചതായി കത്തീഡ്രൽ പള്ളിവികാരി വെരി റവ.ഫാ.ജോഷി പുലിക്കോട്ടിൽ അറിയിച്ചു. പാലക്കാട് ഫോറോന മാത്രമല്ല സമീപ ഫോറോനകളിൽനിന്നും, സമീപ പള്ളികളിൽനിന്നും അനേകർ കൺവെൻഷനിൽ പങ്കെടുക്കും എന്ന് അച്ചൻ അറിയിച്ചു.
കൺവെൻഷന്റെ കൂടുതൽ വാർത്തകളും, ഓരോ ദിവസത്തെയും പ്രാർത്ഥനയും അറിയാൻ താഴെ ക്ലിക്ക് ചെയ്യുക.
Day 1: https://www.facebook.com/photo/?fbid=533874655526082&set=a.426222856291263