14/01/2022
എന്റെ ഫ്രണ്ട് ഇന്ന് പൂരത്തിന് പോയി അയച്ചു തന്നതാ ഈ ഫോട്ടോ
ബലൂണുകളുമായി പാറി പറന്നു നടക്കേണ്ട പ്രായം.. ഞാൻ അവന്റെ മുഖം ഒന്ന് zoom ചെയ്തു നോക്കി വല്ലാത്തൊരു ഭാവം തോന്നിയെനിക്ക്.. ഒരു പക്ഷെ അവനത് ഒരു നിർബന്ധിത ജോലി ആയിരിക്കണം
അവനാ ബലൂണിന്റെ ഭംഗി ആസ്വദിക്കാൻ പറ്റുന്നുണ്ടോ ആവോ.. ഏയ്
ചിലപ്പോൾ വയ്യാത്തൊരു അമ്മയെ അല്ലെങ്കിൽ അച്ഛനെ ഒന്നുമല്ലെങ്കിൽ കൂടപ്പിറപ്പുകളുടെ ഒരു നേരത്തെ അന്നത്തിനു വേണ്ടിയുള്ള അധ്വാനം
അവന്റെ കയ്യിൽ നിന്ന് ബലൂണുകൾ വാങ്ങുന്ന കുഞ്ഞുങ്ങൾ ടെ സന്തോഷം.., അത് കാണുമ്പോൾ നമ്മുടെ സന്തോഷം
നാളെ അവനും സന്തോഷത്തിനുള്ള വകയുണ്ടാകട്ടെ