Cafe Sulaimani

Cafe Sulaimani +97150 4400641
[email protected]

കഫേ സുലൈമാനിയിലേക്ക് സ്വാഗതം !
ഈ പേജ് UAE യിലെ വിവിധ ഹോട്ടലുകളിൽ ലഭ്യമായ വൈവിധ്യമാർന്ന വിഭവങ്ങളെ കുറിച്ചാണ്.
നമ്മളെല്ലാവരും ഭക്ഷണപ്രിയരാണ്. ചിലർ വാരിക്കോരി കഴിക്കും. ചിലർക്ക് താൽപര്യം വൈവിധ്യമാർന്ന വിഭവങ്ങളോടായിരിക്കും. അൽപം കഴിച്ചാലും അത് രുചികരമായിരിക്കണം എന്ന് ആഗ്രഹിക്കുന്നവരുമുണ്ട്. അങ്ങിനെ ഒന്നല്ലെങ്കിൽ മറ്റൊരു രീതിയിൽ നമ്മൾ എല്ലാവരും കൊതിയന്മാരാണ്.
നമ്മൾ എല്ലാവർക്കും ഏറ്റവും ഇഷ്ടപ്പെട്ട ഒ

രു ഐറ്റം ഉണ്ടാകും. അതിനെ കുറിച്ച് ആലോചിക്കുമ്പോഴേക്കും വായിൽ വെള്ളമൂറും. ശരിയല്ലേ?
എല്ലാ കൊതിയന്മാർക്കുമായി ഞാൻ ഈ പേജ് സമർപ്പിക്കുന്നു. എല്ലാ ദിവസവും ഞാൻ ഇവിടം ഒരു പോസ്റ്റ്‌ ഇടും. ഓരോ ദിവസവും വെവ്വേറെ ഹോട്ടലിൽ നിന്നും കഴിക്കുന്ന ഫുഡിനെ പറ്റി ഞാൻ വിശദമായി പറയും. ഹോട്ടലിന്റെ പേര്, വിഭവത്തിൻറെ പേര്, വില, രുചി...അങ്ങിനെ ഒരു പാട് വിശേഷങ്ങൾ.
ഇതെല്ലാം എന്തിനെന്നു ചോദിച്ചാൽ ഞാൻ കുടുങ്ങും! തീറ്റകൊതിയന്മാർക്ക് എൻറെ വക ഒരു സൽകാരം എന്ന് കരുതാം. നിങ്ങൾക്ക് പുതിയ ഹോട്ടലിനെ, പുതിയ ഭക്ഷണത്തെ, പുതിയ രുചിയെ ഒക്കെ ഞാൻ ഇതിലൂടെ പരിചയപ്പെടുത്താം. നല്ല ഒരു ആശയമല്ലേ? ഓരോ ദിവസവും പുതിയ ഒരു ഫുഡ്‌, ഹോട്ടൽ ഇതൊക്കെ ഇരുന്നിടത്ത് വെച്ച് തന്നെ അറിയാൻ കഴിയുമല്ലോ! ഇഷ്ടമായാൽ അവിടം പോയി ആ ഫുഡ്‌ കഴിക്കാം. ഒരു ചേഞ്ച്‌ ആർക്കാണ് ഇഷ്ടമല്ലാത്തത്?

കഫേ സുലൈമാനി! ഒരു കിടിലം പേര് തന്നെ എന്ന് എന്റെ ഒരുപാട് ഫ്രണ്ട്സ് പറഞ്ഞു. നിങ്ങൾക്കും ഇഷ്ടമായെന്നു കരുതുന്നു. എങ്കിൽ ലൈക്‌ ചെയ്യൂ! എന്നെ ഫോളോ ചെയ്യൂ!

അപ്പൊ വിളംബാല്ലേ???

May the magic of Eid bring lots of Happiness and Taste to your Life!
25/06/2017

May the magic of Eid bring lots of Happiness and Taste to your Life!

Enjoy Eating. Enjoy Life.
01/01/2017

Enjoy Eating. Enjoy Life.

Live United!
02/12/2016

Live United!

ഈ റമദാനിൽ ഒരു പാട് അടിപൊളി ഇഫ്താർ ബുഫേ ഓഫറുകളെ പറ്റി അറിഞ്ഞു. പരമാവധി ഇടങ്ങളിലെ വിഭവങ്ങൾ രുചിച്ചറിയാനുള്ള അതിയായ ആഗ്രഹമു...
12/06/2016

ഈ റമദാനിൽ ഒരു പാട് അടിപൊളി ഇഫ്താർ ബുഫേ ഓഫറുകളെ പറ്റി അറിഞ്ഞു. പരമാവധി ഇടങ്ങളിലെ വിഭവങ്ങൾ രുചിച്ചറിയാനുള്ള അതിയായ ആഗ്രഹമുണ്ട്. പക്ഷെ, ഇഫ്താറിന് ശേഷം ഇത്രയധികം ഐറ്റംസ് കഴിക്കുകയെന്നത്....അറിയാല്ലോ! പക്ഷെ ഓരോന്ന് വിളമ്പി വെച്ചിരിക്കുന്നത് കാണുമ്പോൾ, എന്റെ സാറേ.... കഴിച്ചു പോകും.
ദുബൈ - അൽ റിഗ്ഗയിലെ ഫ്ലോറ ഗ്രാൻഡ്‌ ഹോട്ടലിലെ, മൺസൂൺ റെസ്റ്റോറന്റിലെ ഇഫ്താർ ബുഫേ ശരിക്കും ആസ്വദിച്ചു. നാലിനം ജ്യൂസ്‌, വിശാലമായ സലാഡ് ബാർ, ഫ്രുട്സ്, വെജിറ്റബിൾ കറി, മട്ടൺ ബിരിയാണി, ഗ്രിൽഡ് ഫിഷ്‌, ശീശ് താവൂക്, ബീഫ് നിഹാരി,..... ലൈവ് കുക്കിംഗ്‌ സ്റ്റേഷനിൽ നിന്നും മട്ടനും പാവും ഓർഡർ ചെയ്യാൻ മറക്കരുത്. തീർച്ചയായും ഇഷ്ടപ്പെടും. എല്ലാ വിഭവങ്ങളും വളരെ നന്നായിരുന്നു.
ദിവസവും പുതിയ വിഭവങ്ങൾ പ്രതീക്ഷിക്കാം. റിസർവേഷൻ ചെയ്യുവാൻ 042309999 നമ്പറിൽ വിളിക്കുക.
AED55/- ആണ് ഒരാൾക് ബുഫെയുടെ ചാർജ്.
ഹോട്ടൽ - ഫാമിലിക്ക്‌ സൗകര്യമുണ്ട്. നല്ല അന്തരീക്ഷം. നല്ല സർവീസ്. പത്തിൽ ഒമ്പത് മാർക്ക്.

റമദാൻ മുബാറക്!നോമ്പ് നോൽക്കുന്നതിന്‍റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. ശരീര ഭാരം കുറയ്ക്കൽ നോമ്പിൻറെ ഭാഗമല്ല. റമദാൻ കഴിയുന്...
06/06/2016

റമദാൻ മുബാറക്!
നോമ്പ് നോൽക്കുന്നതിന്‍റെ ഗുണങ്ങൾ എല്ലാവർക്കും അറിയാം. ശരീര ഭാരം കുറയ്ക്കൽ നോമ്പിൻറെ ഭാഗമല്ല. റമദാൻ കഴിയുന്നതോടെ, ശരീരഭാരം കൂടിയവരെയാണ് ഏറെ കാണുക. അതിനു കാരണം, തെറ്റായ ഭക്ഷണ രീതിയും, ഇഫ്താർ സമയത്തിലെ കനത്ത പോളിങ്ങും തന്നെ! സൂക്ഷിച്ചാൽ നന്ന്.
എന്തൊക്കെയായാലും, ഇഫ്താറിന്, ടേബിൾ നിറയെ വിവിധ വിഭവങ്ങൾ ഉണ്ടെങ്കിലേ രസമുള്ളൂ! കഴിച്ചാലും ഇല്ലെങ്കിലും ഒരുപാട് ഐറ്റംസ് വേണം എന്നത് പലരുടെയും ശീലമാണ്.
എനിക്കും ഏറെക്കുറെ ഇതേ സ്വഭാവം തന്നെ.
ഈ റമദാനിലെ, ആദ്യ ഇഫ്താർ, ദുബൈ മംസാറിലെ Mövenpick Hotel ഇലായിരുന്നു. നന്നായിരുന്നു. ഒന്നാന്തരമൊരു വിരുന്നിനുള്ള വിഭവങ്ങൾ ഉണ്ട്. ഒരുപാട് ഐറ്റംസ് ഇല്ലെങ്കിലും, ഉള്ളതൊക്കെ നന്നായിരുന്നു. അറബിക് സ്റ്റൈൽ ഭക്ഷണം.
ഫ്രൂട്സ്, സൂപ്പ്, വിശാലമായ സലാഡ് ബാർ, ഡെസ്സേർട്ട്സ്, ജ്യൂസ്‌.... എല്ലാം രുചികരം. മെയിൻ ഐറ്റം ചിക്കൻ ബിരിയാണി, വെർമിസെല്ലി റൈസ്, ലാംബ് റൈസ്... ലാംബ് റൈസ് അടിപൊളി.
ഫിഷ്‌ മെക്സിക്കാനയും കലക്കി.
ദിവസവും പുതിയ വിഭവങ്ങളായിരിക്കും എന്നാണ് അവർ പറയുന്നത്. റിസർവേഷൻ ചെയ്യുവാൻ 046072755 നമ്പറിൽ വിളിക്കുക. നേരിട്ട് പോകുന്നവർ AED99/- നൽകേണ്ടിവരും. അതേ സമയം, cobone.com വെബ്‌സൈറ്റിൽ നിന്നും വൗച്ചർ വാങ്ങിയാൽ AED69/- നൽകിയാൽ മതിയാകും!
ഹോട്ടൽ - ഫാമിലിക്ക്‌ സൗകര്യമുണ്ട്. നല്ല അന്തരീക്ഷം. നല്ല സർവീസ്. പത്തിൽ ഒമ്പത് മാർക്ക്.

Ninu Siddique - Winner of Contest  # 1. She and family enjoyed a delicious dinner @ Malabar Express Restaurant. Ninu, we...
19/01/2016

Ninu Siddique - Winner of Contest # 1. She and family enjoyed a delicious dinner @ Malabar Express Restaurant. Ninu, we hope everyone of you enjoyed the food!

29/12/2015

ഒരല്പം നാൾ മുമ്പ് വീട്ടിൽ പാചകം ഇല്ലാതായി. സ്റ്റൗവൊ ഓവനോ കേടായതായിരിക്കാം, അല്ലെങ്കിൽ ഗ്യാസ് തീർന്നതായിരിക്കാം എന്ന് കരുതി. പിന്നീട് ഡ്രസ്സ്‌ അലക്കുന്നത് ലോണ്ട്രിയിലായി. വാഷിംഗ്‌ മെഷീൻ പണി പറ്റിച്ചു എന്ന് ഉറപ്പിച്ചു. വീട്ടിലെ ഒതുക്കവും വൃത്തിയും നാൾകു നാൾ ഇല്ലാതായി. എന്താണ് വിഷയം എന്ന് മനസ്സിലായില്ല.
ഒടുക്കം ഭാര്യയോടു കാര്യം തുറന്നു ചോദിച്ചു. ദിവസങ്ങളായി അവർക്ക് വയ്യതായിട്ട്. എന്നെയും മകനെയും ശ്രദ്ധിക്കുന്നതിൽ വീഴ്ച്ച വരുത്താതതിനാൽ, ഞാൻ ഒന്നും അറിഞ്ഞില്ല.
ഭാര്യമാരുടെ മാനസികവും, ശാരീരികവുമായ പ്രയാസങ്ങൾ ഭർത്താക്കന്മാർ വളരെ വൈകിയാണ് അറിയുക, പലപ്പോഴും അറിയാതെ പോകാറുമുണ്ട്. ഭാര്യമാർ നമ്മളെ അറിയിക്കാറില്ല, നമ്മൾ വിഷമിക്കാതിരിക്കാൻ!
അവർക്കെല്ലാം ആരോഗ്യമുള്ള ദീർഘായുസ്സും, സർവ്വ സന്തോഷങ്ങളും ഉണ്ടാകട്ടെയെന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.
സുഹൃത്തുക്കളെ, ഒഴിവാക്കാനാവാത്ത ചില കാരണങ്ങളാൽ കഫേ സുലൈമാനിയിൽ പുതിയ പോസ്റ്റുകൾ ഇടാൻ കഴിയാതെ പോയി. ക്ഷമിക്കുക.
എല്ലാവർക്കും പുതുവത്സരാശംസകൾ! പുതിയ പോസ്റ്റുകളും പുതുമകളും ഉടനെയുണ്ടാകും.
Stay Tuned to Cafe Sulaimani

കഫേ സുലൈമാനിയില്‍ ഈ ആഴ്ച്ച നാട്ടിലെ ചില റെസ്റ്റോറന്‍റസ്  പരിചയപ്പെടാം. തുടക്കം എന്‍റെ സ്വന്തം നാടായ തൃശൂരില്‍ നിന്ന് തന്...
30/11/2015

കഫേ സുലൈമാനിയില്‍ ഈ ആഴ്ച്ച നാട്ടിലെ ചില റെസ്റ്റോറന്‍റസ് പരിചയപ്പെടാം. തുടക്കം എന്‍റെ സ്വന്തം നാടായ തൃശൂരില്‍ നിന്ന് തന്നെയാകാം എന്ന് കരുതി. എല്ലാ ജില്ലകളില്‍ നിന്നും ഒരു ഹോട്ടലെങ്കിലും ഉള്‍പെടുത്താന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
തൃശൂര്‍ പൂത്തോള്‍ റോഡിലുള്ള C’Sons Restaurant ഇലായിരുന്നു ഇന്ന് ഡിന്നര്‍.
ഹോട്ട് ആന്‍ഡ്‌ സോര്‍ ചിക്കന്‍ സൂപ്: നല്ല രുചിയുണ്ടായിരുന്നു. വില INR90.00. രണ്ടു പേര്‍ക്ക് ധാരാളം.
ഹോട്ട് സ്പെഷ്യല്‍ തന്തൂര്‍ ചിക്കന്‍: ഹാഫ് പോര്‍ഷന്‍ INR250.00. കഴിച്ചു നോക്കേണ്ട ഡിഷ്‌ തന്നെയാണ്. രണ്ടു പേര്‍ക്ക് ധാരാളം.
എഗ്ഗ് ഫ്രൈഡ് റൈസ്: നല്ല രുചിയുള്ള ഐറ്റം. വില INR140.00. ഒരാള്‍ക് തികയുള്ളൂ.
ബീജിംഗ് ചിക്കന്‍: തിക്ക് ഗ്രേവി. ഫ്രൈഡ് റൈസിന് നല്ല ചേര്‍ച്ചയുണ്ട്. INR170.00. രണ്ടു പേര്‍ക്ക് ധാരാളം.
ഹോട്ടല്‍: നല്ല അന്തരീക്ഷം. ബഹളം ഇല്ല. നല്ല സര്‍വീസ്. ഹിന്ദിക്കാരാണ് വെയിറ്റര്‍മാര്‍. നല്ല സര്‍വീസ് ആയിരുന്നു. ഫാമിലിക്ക്‌ അനുയോജ്യം. പാര്‍ക്കിംഗ് ഉണ്ട്.

കോഴിക്ക് ഒരു രക്ഷയുമില്ല. കറിയായാലും ഫ്രൈ ആയാലും, കോഴി തന്നെ. പശു വന്നാലും പശുപാൽ വന്നാലും ഒരു രക്ഷയുമില്ല. പാവം കോഴി! ഇ...
25/11/2015

കോഴിക്ക് ഒരു രക്ഷയുമില്ല. കറിയായാലും ഫ്രൈ ആയാലും, കോഴി തന്നെ. പശു വന്നാലും പശുപാൽ വന്നാലും ഒരു രക്ഷയുമില്ല. പാവം കോഴി! ഇന്നലെ ഡിന്നറിന് കോഴി പൊരിച്ചതും കോഴിക്കറിയും കഴിച്ചു, ദുബൈ - ഖുസൈസിലെ Malabar Sea Shell Restaurant ഇൽ നിന്ന്.
തേങ്ങ വരുത്തരച്ച് വെച്ച കോഴിക്കറി (ചിക്കൻ വല്ലം കറി), നന്നായിരുന്നു. രണ്ടു പേർക് തികയും. വീട്ടിലൊക്കെ വെക്കുന്ന ചിക്കൻ കറി പോലെയുണ്ട്. വില AED14.00
പയ്യോളി കോഴി പൊരിച്ചത് - സംഭവം കൊള്ളാം. രുചിയുണ്ട്. വില AED14.00(ഹാഫ്)
കൂടെ കഴിച്ചത് നല്ല ചൂട് പൊറോട്ടയും. നന്നായിരുന്നു.
ഹോട്ടൽ - ഫാമിലിക്ക്‌ സൗകര്യമുണ്ട്. ശബ്ദകൊലാഹളങ്ങൾ കുറവ്. സർവീസ് തൃപ്തികരം. പത്തിൽ ഏഴ് മാർക്ക്‌.

കഫേ  സുലൈമാനിയിൽ മാത്രമല്ല, ദുബൈ - നഹ്ദയിലെ Kerala Castle Restaurant ഇലും സീഫുഡ് സ്പെഷ്യൽ ഫെസ്റ്റ് നടക്കുന്നുണ്ട്. നവംബർ...
19/11/2015

കഫേ സുലൈമാനിയിൽ മാത്രമല്ല, ദുബൈ - നഹ്ദയിലെ Kerala Castle Restaurant ഇലും സീഫുഡ് സ്പെഷ്യൽ ഫെസ്റ്റ് നടക്കുന്നുണ്ട്. നവംബർ 16 - 28 വരെ 'കടലും കപ്പലും' എന്ന പേരിൽ സീഫുഡ് സ്പെഷ്യൽ ആഘോഷം ആണിവിടെ. ഇന്നത്തെ ഡിന്നർ ഇവിടെയായിരുന്നു.
ഫിഷ്‌ ടാകോസ് (സ്റ്റർട്ടർ) - ഹമൂർ ഡ്രൈ ഫ്രൈ ചെയ്ത് ബീഫ് പോലെ പാചകം ചെയ്തിരിക്കുന്നു. എന്നിട്ട്, വലിയ ഖുബ്ബൂസിൽ ശവർമ പോലെ വിളമ്പുന്നു. അസ്സലായിട്ടുണ്ട്. വില AED30.00. രണ്ടു പേർക്ക് ok.
സീഫുഡ് സെന്ടോ ബോമിൻഗോ - ഹമൂർ, ചെമ്മീൻ, കൂന്തളും കൂടിയുള്ള മിക്സ്‌ഡ് പ്ലാറ്റ്ർ. ഇത് ചൈനീസ് സ്റ്റൈൽ ആണ്. ഉഗ്രനായിട്ടുണ്ട്. തീർച്ചയായും ടേസ്റ്റ് ചെയ്യണം. വില AED 30.00. രണ്ടു പേർക്ക് തികയും.
ചെമ്മീൻ ചിരട്ട കറി - തേങ്ങ പാലും തേങ്ങ വറുത്തരച്ചും പാചകം ചെയ്ത കറി. ഇത് വിളമ്പുന്നത് ചിരട്ടയിൽ തന്നെ. ചെമ്മീൻ നന്നായി വേവിച്ചിട്ടുണ്ട്. രുചിയും നന്നായിട്ടുണ്ട്. ഇതിനോടൊപ്പം കപ്പയും തരുന്നുണ്ട്. വില AED34.00. രണ്ടു പേർക്ക് തികയും.
കൂട്ടിന് ഗോതമ്പ് ചപ്പാത്തി നല്ല ചേർച്ചയായിരുന്നു.
'മുങ്ങികൊണ്ടിരിക്കുന്ന റ്റൈട്ടാനിക്' (Sinking Titanic) എന്ന സ്പെഷ്യൽ ജ്യൂസ്‌ കുടിക്കാൻ മറക്കണ്ട. ഒരല്പം എരിവുണ്ടിതിന്. മുന്തിരി, ഓറഞ്ച്, പൈൻആപിൾ, ഇതൊക്കെയാണ് ഇതിന്റെ രുചിയുടെ രഹസ്യം. വില AED16.00
ഡെസ്സെർറ്റ് - നെയ്‌പായസത്തിന്റെ മേൽ ഐസ്ക്രീം, പിന്നെ പപ്പടവും. ഇങ്ങിനെയും ഒരു സംഭവം. കലക്കിയിട്ടുണ്ട്. തീർച്ചയായും ടേസ്റ്റ് ചെയ്യണം.
ഹോട്ടൽ - ഫാമിലിക്ക്‌ സൗകര്യമുണ്ട്. പുറത്തിരിക്കാനും സീറ്റിങ്ങ് ഉണ്ട്. ശബ്ദകൊലാഹളങ്ങൾ കുറവ്. നല്ല സർവീസ്. പത്തിൽ എട്ട് മാർക്ക്‌.

മീൻ പാചകം ചെയ്യേണ്ടത് ചട്ടിയിൽ തന്നെ. എങ്കിലെ അതിന്റെ ശരിക്കുള്ള സ്വാദ് അറിയുവാൻ കഴിയൂ. ഹോട്ടലിൽ മീൻ കറി ഓർഡർ ചെയ്യുമ്പോ...
17/11/2015

മീൻ പാചകം ചെയ്യേണ്ടത് ചട്ടിയിൽ തന്നെ. എങ്കിലെ അതിന്റെ ശരിക്കുള്ള സ്വാദ് അറിയുവാൻ കഴിയൂ. ഹോട്ടലിൽ മീൻ കറി ഓർഡർ ചെയ്യുമ്പോൾ ചട്ടിക്കറി വേണമെന്ന് പ്രത്യേകം പറയുക. ഇന്ന് ഡിന്നറിന് മീൻ ചട്ടിക്കറിയും (നെയ്മീൻ/അറക്ക/king ഫിഷ്) ചെമ്മീൻ മസാല ഫ്രയും കഴിച്ചു, ഷാർജ - അൽ നഹ്ദയിലെ Sealand Restaurant ഇൽ നിന്ന്. ഇവിടെ പലവിധ സീഫുഡ് ഐറ്റംസ് ഉണ്ട്.
മീൻ ചട്ടിക്കറി, തേങ്ങ പാൽ കൊണ്ടുള്ളതാണ്. എരിവ് പാകത്തിനുള്ളൂ. രുചി നന്നായിട്ടുണ്ട്. വില AED29.00. രണ്ടു പേർക് തികയും. കറിയിൽ, ഒരു വലിയ മീൻ കഷ്ണവും, ചെറിയ നാലെണ്ണവും ഉണ്ട്.
ചെമ്മീൻ മസാല ഫ്രൈ, കോണ്‍ ഫ്ലോറും ജിൻജറും ചേർത്ത് പൊരിച്ചതാണ്. സംഭവം കൊള്ളാം. വില AED28.00. രണ്ടു പേർക് തികയും.
കേരള പൊറോട്ടയും ഗോതമ്പ് പൊറോട്ടയും ട്രൈ ചെയ്തു. രണ്ടും സ്വാദിഷ്ടം.
ഹോട്ടൽ - നല്ല അന്തരീക്ഷം. ശബ്ദകൊലാഹളങ്ങൾ തീരെയില്ല. ഫാമിലിക്ക്‌ അനുയോജ്യം. നല്ല സർവീസ്.
പത്തിൽ ഒമ്പത് മാർക്ക്‌ നല്കാം.

സീഫുഡ് വില കൂടുതൽ ആയിരിക്കും എന്ന് ആദ്യമേ പറയുന്നൂ. രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ കഴിക്കാനും രസം, പോക്കറ്റിനും ആശ്വാസം....
16/11/2015

സീഫുഡ് വില കൂടുതൽ ആയിരിക്കും എന്ന് ആദ്യമേ പറയുന്നൂ. രണ്ടിൽ കൂടുതൽ ആളുകൾ ഉണ്ടെങ്കിൽ കഴിക്കാനും രസം, പോക്കറ്റിനും ആശ്വാസം.
ഇന്ന് ഷാർജ - അൽ വഹ്ദയിലെ Fish Market Restuarant ഇലായിരുന്നു ഡിന്നർ. മലയാളി ഹോട്ടൽ അല്ലാട്ടോ! അറബിക് സ്റ്റൈൽ ആണ്. ഫ്രഷ് മീൻ കാഴ്ചക്ക് വെച്ചിരിക്കുന്നു. ഇതിൽ നിന്ന് ഇഷ്ടമുള്ളത് ഓർഡർ ചെയ്യാം. വിലയിടുക തൂക്കം അനുസരിച്ച്. ശേരി, ഹമൂർ, ആവോലി, ഞണ്ട്, ചെമ്മീൻ തുടങ്ങി കുറേയുണ്ട്. ഫ്രൈ, ഗ്രിൽ അല്ലെങ്കിൽ ബർബീക്യൂ ആക്കി തരും.
റെഡ് സ്നാപ്പെർ ഗ്രിൽ കഴിച്ചു. അടിപൊളി. രണ്ടു പേർക്ക് തികയും. വില AED53.00 ആയി.
ആവോലി ഫ്രൈ ഓർഡർ ചെയ്തു. വിചാരിച്ച രുചി കിട്ടിയില്ല. ജിഞ്ചർ ഗാർളികും, നാരങ്ങയും മസാലയാക്കി, എണ്ണയിൽ പൊരിച്ചത്. എരിവില്ല.
അറബിക് ബ്രഡ്, അറബിക് ബിരിയാണി റൈസ്, വൈറ്റ് റൈസ് എന്നിവയിൽ നിന്ന് കഴിക്കാൻ ഓർഡർ ചെയ്യാം.
അറബിക് ബിരിയാണി റൈസ് കഴിച്ചു, തരക്കേടില്ല. അധികമില്ല, പക്ഷെ വില AED15.00. ഫ്രഞ്ച് ഫ്രൈസിന് AED12.00. ഹമൂസിന് AED15.00. രുചിയുണ്ട്.
മലയാളി രുചി പ്രതീക്ഷിച്ച് ഇവിടെ പോകേണ്ട. ഇത് അറബിക് സ്റ്റൈൽ ആണ്. മറക്കണ്ട. വില..പറയേണ്ടല്ലോ?
ഹോട്ടൽ - നല്ല സൗകര്യം ഉണ്ട്. സർവീസ് തരക്കേടില്ല. ഒച്ചയൊന്നുമില്ല, പക്ഷെ പച്ച മീനിന്റെ നേരിയ മണംമുള്ള പോലെ. ഫാമിലിക് വേണ്ടി ഒന്നോ രണ്ടോ കാബിനുമുണ്ട്. പത്തിൽ ഏഴ് മാർക്ക്‌ നല്കാം.

Address

Corner Cairo Road, 46Th Street Al Mamzar
Dubai
92114

Alerts

Be the first to know and let us send you an email when Cafe Sulaimani posts news and promotions. Your email address will not be used for any other purpose, and you can unsubscribe at any time.

Contact The Business

Send a message to Cafe Sulaimani:

Share